HOME
DETAILS

24കാരനായ ടെക്കിയുടെ ആത്മഹത്യ; ജോലിയിലെ സമ്മർദ്ദം കാരണം; മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

  
May 21 2025 | 13:05 PM

24-Year-Old Techie Dies by Suicide in Bengaluru Amid Work Stress Allegations Surface

ബംഗളൂരു: അമിത ജോലി സമ്മർദ്ദം താങ്ങാനാവാതെ 24കാരനായ യുവ ടെക്കി ആത്മഹത്യ ചെയ്തത് ഐടി മേഖലയെ നടുക്കിയിരിക്കുകയാണ്. മഹാരാഷ്ട്ര സ്വദേശിയായ നിഖിൽ സോംവംശിയാണ് ജീവനൊടുക്കിയത്. ബംഗളൂരുവിലെ എച്ച്എസ്ആർ ലേ ഔട്ടിന് സമീപമുള്ള അഗര തടാകത്തിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

നിഖിൽ ഒലയുടെ എഐ വിഭാഗമായ ക്രിട്രിമിൽ മെഷീൻ ലേണിംഗ് എഞ്ചിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് 9.3 സിജിപിഎയോടെ കഴിഞ്ഞ വർഷമാണ് അദ്ദേഹം ബിരുദം നേടിയതും.

ആത്മഹത്യയ്ക്ക് മുൻപായി "ഞാൻ അപകടത്തിൽ മരിച്ചതായി വീട്ടുകാരോട് പറയണം" എന്ന് വ്യക്തമാക്കുന്ന ഒരു സന്ദേശം നിഖിൽ തന്റെ സുഹൃത്തിന് അയച്ചിരുന്നു. ഈ സന്ദേശം ലഭിച്ച ഉടനെ സുഹൃത്തുക്കൾ വിവരം പോലീസിനെ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്ന് രാവിലെ അഗര തടാകത്തിൽ നിന്നാണ് നിഖിലിന്റെ മൃതദേഹം കണ്ടെത്തിയത്.

സുഹൃത്തുക്കളുടെ മൊഴികൾ പ്രകാരം, അടുത്തിടെ രണ്ട് സഹപ്രവർത്തകർ രാജിവെച്ചതോടെ അതിന്റെ മുഴുവൻ ജോലി ഭാരവും നിഖിലിന്റെ മേൽ ആയിരുന്നു. അമിതമായ ജോലി സമ്മർദ്ദം അദ്ദേഹത്തെ മാനസികമായി തളർത്തിയതായി പറയുന്നു. ജോലിസ്ഥലത്തെ സാഹചര്യങ്ങൾ നിഖിലിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.

യുഎസ്സിലെ മേലധികാരി രാജ് കിരണിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്. "രാജ് കിരൺ പീഡിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും മാനസികമായി തളർത്തുകയും ചെയ്‌തിരുന്നു" എന്നാണ് റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റിന്റെ ഉള്ളടക്കം. നിഖിലിന്റെ മരണത്തെപ്പറ്റി ആരും പുറത്തിറങ്ങി സംസാരിക്കരുതെന്ന് സ്ഥാപനത്തിൽ നിന്ന് നിർദേശം ലഭിച്ചെന്നും പോസ്റ്റിൽ പറയുന്നു.

അതേസമയം, സംഭവത്തിൽ പ്രതികരിച്ച ഒലയുടെ ഔദ്യോഗിക വക്താക്കൾ നിഖിലിന്റെ ആത്മഹത്യയെക്കുറിച്ച് അറിവില്ലെന്ന് അറിയിച്ചു. "അദ്ദേഹം അവധിയിലായിരുന്നു. ജോലിയിൽ പ്രശ്നങ്ങളുണ്ടെന്ന് അറിയില്ല" എന്നുമാണ് കമ്പനിയുടെ മറുപടി.

നിഖിലിന്റെ മരണത്തിൽ പ്രതിഷേധിച്ച് ഐടി മേഖലയിലെ തൊഴിലാളി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. ജോലിസ്ഥലങ്ങളിൽ മാനസികാരോഗ്യത്തിനും ജീവനക്കാരുടെ ക്ഷേമത്തിനും പ്രത്യേകം പ്രാധാന്യം നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.

നിഖിലിന്റെ ആത്മഹത്യ, ഐടി മേഖലയിൽ പുനഃചിന്തിക്കേണ്ട നിരവധി വിഷയങ്ങൾക്കാണ് വഴി തെളിക്കുന്നത് — പ്രത്യേകിച്ച് തൊഴിലാളി മാനസികാരോഗ്യവും അധിക ജോലിഭാരവും കൈകാര്യം ചെയ്യുന്നതിലെ മാനേജ്മെന്റ് സമീപനവും.

A 24-year-old techie, Nikhil Somwanshi from Maharashtra, allegedly died by suicide by jumping into Bengaluru’s Agara Lake due to extreme work pressure. He worked as a Machine Learning Engineer at Ola's AI division, Krutrim. Before his death, he messaged a friend asking to inform his family that he died in an accident. Reports suggest two colleagues had recently quit, increasing Nikhil’s workload. Allegations of harassment by a U.S.-based manager also surfaced on Reddit. Ola stated he was on leave and showed no prior issues. IT unions have demanded better mental health support in workplaces.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  18 hours ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  18 hours ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  18 hours ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  19 hours ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  19 hours ago
No Image

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

uae
  •  19 hours ago
No Image

ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്

Kerala
  •  19 hours ago
No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  20 hours ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  20 hours ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  20 hours ago