HOME
DETAILS

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  
Web Desk
May 24 2025 | 08:05 AM

Earliest Monsoon Since 2009 Kerala Braces for Heavy Rainfall Red Alert Issued in Districts

 

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ 2009ന് ശേഷം ഏറ്റവും നേരത്തെ കേരളത്തിൽ എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രഖ്യാപിച്ചു. സാധാരണ ജൂൺ 1ന് എത്തേണ്ട മൺസൂൺ, ഇത്തവണ ഒരാഴ്ച മുമ്പ് മെയ് 24ന് (ശനിയാഴ്ച) സംസ്ഥാനത്ത് പ്രവേശിച്ചു. 2009 മെയ് 23ന് കാലവർഷം ആരംഭിച്ചതിനുശേഷം ഇതാണ് ഏറ്റവും നേരത്തെയുള്ള മൺസൂൺ ആരംഭം.

ഐഎംഡിയുടെ പ്രവചനമനുസരിച്ച്, കേരളത്തിലും കർണാടകയുടെ തീരപ്രദേശങ്ങളിലും തെക്കൻ ഉൾനാടൻ മേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. സാധാരണയേക്കാൾ കൂടുതൽ മഴയും വ്യാപകമായ മഴയും ഈ സീസണിൽ ലഭിക്കുമെന്നും ഐഎംഡി അറിയിച്ചു. മൺസൂൺ സാധാരണ ജൂൺ 1ന് കേരളത്തിൽ ആരംഭിച്ച് ജൂലൈ 8ഓടെ രാജ്യം മുഴുവൻ വ്യാപിക്കും. സെപ്റ്റംബർ 17ന് വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽനിന്ന് പിൻവലിയൽ ആരംഭിക്കുകയും ഒക്ടോബർ 15ഓടെ പൂർണമായും പിൻവലിയുകയും ചെയ്യും.

കഴിഞ്ഞ വർഷങ്ങളിലെ ഐഎംഡി ഡാറ്റ പ്രകാരം, 2024 മെയ് 30, 2023 ജൂൺ 8, 2022 മെയ് 29, 2021 ജൂൺ 3, 2020 ജൂൺ 1, 2019 ജൂൺ 8, 2018 മെയ് 29 എന്നീ തീയതികളിലാണ് മൺസൂൺ കേരളത്തിൽ എത്തിയത്. എന്നാൽ, മൺസൂൺ നേരത്തെ എത്തുന്നത് സീസണിലെ മൊത്തം മഴയുടെ അളവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.

റെഡ്, ഓറഞ്ച് അലർട്ടുകൾ

കേരളത്തിൽ മഴ കൂടുതൽ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചു.

റെഡ് അലർട്ട്:-

24/05/2025: കണ്ണൂർ, കാസർകോട്

25/05/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

26/05/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്, ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കാണ് സാധ്യത. 24 മണിക്കൂറിനുള്ളിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ കടപുഴകി വീണതിനാൽ ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. കാലാവസ്ഥാ നിരീക്ഷകർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് ഹംദാന്റെ ഔദ്യോ​ഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം

uae
  •  13 hours ago
No Image

300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു

National
  •  13 hours ago
No Image

വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം

Kerala
  •  13 hours ago
No Image

ദുബൈയിലാണോ? ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാവശ്യമായ രേഖകൾ, ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചറിയാം

uae
  •  14 hours ago
No Image

'നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്?'; ആലുവ പീഡനക്കേസിൽ തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം

Kerala
  •  14 hours ago
No Image

ഷാർജയിലെ വ്യാവസായിക കേന്ദ്രത്തിൽ തീപിടുത്തം; ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണവിധേയമാക്കി സിവിൽ ഡിഫൻസ്

uae
  •  15 hours ago
No Image

മീൻ പിടിക്കാൻ പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ; പാലക്കാട് കനത്ത മഴയിൽ വ്യാപക നാശനഷ്ടം

Kerala
  •  15 hours ago
No Image

ജൂൺ ഒന്ന് മുതൽ ഇറക്കുമതി ചെയ്യുന്ന പാനീയങ്ങൾക്ക് ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കാനൊരുങ്ങി ഒമാൻ

oman
  •  15 hours ago
No Image

അശ്ലീല ചിത്രങ്ങൾക്ക് അടിമകളായി ചിത്രീകരിച്ചു; അമേരിക്കൻ മാധ്യമങ്ങൾക്കെതിരെ കോടികളുടെ മാനനഷ്ടകേസുമായി ആമസോൺ ഗോത്രവിഭാഗം

International
  •  16 hours ago