
ജെയ്‌സ്വാളും വൈഭവുമല്ല! സഞ്ജുവിന്റെ അഭാവത്തിൽ രാജസ്ഥാനായി മികച്ച പ്രകടനം നടത്തിയത് അവൻ: ദ്രാവിഡ്

2025 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ മുഴുവൻ മത്സരങ്ങളിലും നയിക്കാൻ സഞ്ജു സാംസണിന് സാധിച്ചിരുന്നില്ല. പരുക്കേറ്റത്തിന് പിന്നാലെയായിരുന്നു സഞ്ജുവിന് സീസണിൽ ചില മത്സരങ്ങൾ നഷ്ടമായത്. ഈ സമയങ്ങളിൽ റിയാൻ പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചിരുന്നത്. സീസണിലെ ആദ്യ മൂന്ന് മത്സരത്തിലും സഞ്ജുവിന് പകരം പരാഗ് ആയിരുന്നു രാജസ്ഥാനെ നയിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളിൽ ബാറ്ററായി മാത്രമായിരിന്നു സഞ്ജു കളിച്ചത്. പിന്നീട് വീണ്ടും പരുക്ക് വില്ലനായതോടെ പരാഗ് രാജസ്ഥാനെ പല മത്സരങ്ങളിലും നയിച്ചിരുന്നു.
ഇപ്പോൾ പരാഗിന്റെ ഈ സീസണിലെ ക്യാപ്റ്റൻസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് രാജസ്ഥാൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. സഞ്ജുവിന്റെ അഭാവത്തിലും പരാഗ് മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് ദ്രാവിഡ് പറഞ്ഞത്.
"റിയാൻ പരാഗ് ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനം നടത്തി. സഞ്ജു സാംസണെ ബാറ്റർ എന്ന നിലയിൽ ഞങ്ങൾക്ക് നഷ്ടമായപ്പോൾ മധ്യ നിരയിൽ പരാഗ് മികച്ച പ്രകടനമാണ് നടത്തിയത്. സഞ്ജുവിന് പരുക്ക് പറ്റിയ ദിവസം മുതൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ ഞങ്ങൾ പരാജയപ്പെട്ടു. ഇത് ഞങ്ങളെ വളരെയധികം സ്വാധീനിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ സഞ്ജുവിന് പരുക്കേറ്റത്തിന് മുമ്പായി അവൻ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. ഈ മത്സരങ്ങളിലും പരാഗ് മികച്ച പ്രകടനം കാഴ്ചവച്ചു'' രാഹുൽ ദ്രാവിഡ് പറഞ്ഞു.
ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിലാണ് പരുക്കേറ്റ് സഞ്ജു പുറത്തായത്. മത്സരത്തിൽ റിട്ടയേർഡ് ഹാർട്ടായാണ് സഞ്ജു മടങ്ങിയത്. മത്സരത്തിൽ 19 പന്തിൽ 31 റൺസായിരുന്നു സഞ്ജു നേടിയിരുന്നത്. രണ്ട് ഫോറുകളും ഒരു സിക്‌സും നേടിക്കൊണ്ട് മിന്നും ഫോമിൽ തുടരവെയാണ് സഞ്ജുവിനു ഈ തിരിച്ചടി നേരിടേണ്ടി വന്നത്.
രാജസ്ഥാന്റെ ക്യാപ്റ്റനായി പരാഗ് ഈ സീസണിൽ കളത്തിൽ ഇറങ്ങിയതോടെ ഒരു തകർപ്പൻ റെക്കോർഡും താരം സ്വന്തമാക്കിയിരുന്നു. രാജസ്ഥാൻ റോയൽസിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനായാണ് പരാഗ് മാറിയത്. തന്റെ 23ാം വയസിലാണ് പരാഗ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 24ാം വയസിൽ രാജസ്ഥാന്റെ ക്യാപ്റ്റനായ ഓസ്‌ട്രേലിയൻ ഇതിഹാസം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് പരാഗ് ഈ നേട്ടം കൈവരിച്ചത്.
അതേസമയം ഈ സീസണിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തിയാണ് രാജസ്ഥാൻ മടങ്ങിയത്. ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ആറ് വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ 17 പന്തുകളും ആറ് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം അനായാസമായി മറികടക്കുകയായിരുന്നു.
Rahul Dravid Praises Riyan Parag Performance For Rajasthan Royals in IPL 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'പൊള്ളിത്തീര്‍ന്നില്ല'; കുവൈത്തില്‍ താപനില ഉയരും, ചൂട് 52 ഡിഗ്രിയിലേക്ക്
Kuwait
• 2 days ago
ഇസ്റാഈല്‍-ഇറാന്‍ സംഘര്‍ഷം കടുത്തതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിലേക്ക്
International
• 2 days ago
കൊടുവള്ളിയിൽ യുവാവിനെ തട്ടികൊണ്ടുപോയ കേസ്; സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിൽ
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്സ് കണ്ടെത്തിയത് ഹോസ്റ്റലിന്റെ മേൽക്കൂരയിൽ നിന്ന്
National
• 2 days ago
ഗതാഗതക്കുരുക്ക് മൂലം വിമാനം നഷ്ടമായ വിദ്യാർത്ഥിനി; നിരാശയിൽ നിന്ന് രക്ഷപ്പെട്ട ജീവൻ
National
• 2 days ago
എല്ലാം നശിക്കുന്നതിന് മുമ്പ് ആണവ കരാറിൽ ഒപ്പിടുന്നതാണ് നല്ലത്: ഇറാന് നേരെ ട്രംപിന്റെ ഭീഷണി
International
• 2 days ago
പീരുമേട്ടില്‍ കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം
Kerala
• 2 days ago
ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ്
Cricket
• 2 days ago
അതിതീവ്ര മഴ, റെഡ് അലർട്; കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും ഇസ്റഈലിന്റെ വ്യോമാക്രമണം; മണ്ടത്തരമായ നടപടിയെന്ന് ഇറാൻ; അപലപിച്ച് സഊദിയും ഖത്തറും
International
• 2 days ago
വസന്ത ഉത്സവം' ശ്രദ്ധയാകർഷിച്ചു
uae
• 2 days ago
അമേരിക്കയിൽ സിക്സർ മഴ; സാക്ഷാൽ ഗെയ്ലിനെ വീഴ്ത്തി ലോകത്തിൽ ഒന്നാമനായി കിവീസ് താരം
Cricket
• 2 days ago
സാങ്കേതിക തകരാർ: പത്താൻ കോട്ടിൽ വ്യോമസേന ഹെലികോപ്റ്ററിന് അടിയന്തര ലാൻഡിംഗ്
National
• 2 days ago
യുഎഇയിൽ ഈ മേഖലയിലാണോ ജോലി? കരുതിയിരുന്നോളു, നിങ്ങൾക്കുള്ള പണി വരുന്നുണ്ട്
uae
• 2 days ago
പറന്നുയർന്ന് 20 മിനിറ്റിനകം ശുചിമുറിയിൽ നിന്ന് ബോംബ് ഭീഷണി കുറിപ്പ്; ഫുക്കറ്റ് - ഡൽഹി വിമാനത്തിന് അടിയന്തര ലാൻഡിംഗ്-
National
• 2 days ago
ദുബൈ മെട്രോയുടെ റെയിൽ ട്രാക്കുകൾ പരിശോധിക്കാൻ എഐ സംവിധാനവുമായി ആർടിഎ
uae
• 2 days ago
യാത്രക്കാരുടെ ശ്രദ്ധക്ക്: ചൊവ്വാഴ്ച മുതൽ ഖത്തർ അൽ-ഖോർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം
latest
• 2 days ago
ബ്ലാക്ക് ബോക്സ് കണ്ടെത്തിയിട്ടില്ലെന്ന് എയര്‍ ഇന്ത്യ അറിയിച്ചതായി റിപ്പോര്‍ട്ട്; വാര്‍ത്തകള്‍ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലെന്നും വിശദീകരണം
National
• 2 days ago
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ റെഡ് അലർട്
Kerala
• 2 days ago
ഇറാനിലെ ഇസ്റാഈൽ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ
uae
• 2 days ago
മാട്രിമോണിയൽ സൈറ്റിൽ പരിചയപ്പെട്ട സ്ത്രീ തട്ടിയെടുത്തത് 33 ലക്ഷം രൂപ; പണം പോയത് ക്രിപ്റ്റോകറൻസി വഴി
National
• 2 days ago