HOME
DETAILS

ഖത്തറില്‍ തൊഴിലാളി നിയമനത്തിനും തൊഴില്‍ പെര്‍മിറ്റിനുമുള്ള ഫീസ് കുറയ്ക്കും, നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം; പ്രവാസികള്‍ക്ക് നേട്ടം

  
May 23 2025 | 04:05 AM

Qatar Cabinet approved the draft decision setting fees for work permits worker recruitment

ദോഹ: തൊഴില്‍ മന്ത്രാലയത്തിലേക്കുള്ള വിവിധ അപേക്ഷകളില്‍ ഫീസ് ഇളവ് നല്‍കുന്നത് സംബന്ധിച്ച് ഖത്തര്‍ തൊഴില്‍ മന്ത്രാലം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യമേഖലയിലെ തൊഴിലാളി നിയമനം, വര്‍ക്ക് പെര്‍മിറ്റുകള്‍, സീലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ ഫീസ് കുറയ്ക്കാനുള്ള നിര്‍ദേശങ്ങളാണ് മന്ത്രാലയം മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെയും മറ്റു സ്ഥാപനങ്ങളുടെയും സാമ്പത്തിക ചെലവുകള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടാണ് നിര്‍ദേശങ്ങള്‍.

പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനിയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭായോഗമാണ് ഫീസിള വിനുള്ള തൊഴില്‍ മന്ത്രാലയ കരടിന് അംഗീകാരം നല്‍കിയത്. എന്നാല്‍, ഏതൊക്കെ വിഭാഗങ്ങളിലായിരിക്കണം ഫീസ് ഇളവ് എന്നത് തൊഴില്‍ മന്ത്രാലയം തീരുമാനിക്കും.

കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദത്തിനുള്ള ധനസഹായങ്ങള്‍ തടയാനുമുള്ള ദേശീയ സമിതിയുടെ ലക്ഷ്യങ്ങളും ചുമതലകളും നിര്‍വഹിക്കാനും മേല്‍നിയത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതിചെയ്യാനും മന്ത്രിസഭ അംഗീകരിച്ചു. ഇതുസംബന്ധിച്ച കടര് നിയമം ശൂറാ കൗണ്‍സിലിന്റെ പരിഗണനയ്ക്ക് വിടാനും മന്ത്രിസഭ തീരുമാനിച്ചു. 2019ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 41 പ്രകാരം പുറപ്പെടുവിച്ച നിയമ ചട്ടങ്ങളിലെ ചില വ്യവസ്ഥകള്‍ ദഗതി ചെയ്ത് കൂടുതല്‍ കര്‍ശനമാക്കുന്നതാണ് കരട് നിര്‍ദേശം. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം ഖത്തറിന്റെ നയതന്ത്ര, ഉഭയ കക്ഷി സൗഹൃദത്തിലെ നാഴിക ക്കല്ലായതായി മന്ത്രിസഭായോഗം വിലയിരുത്തി. അമേരിക്കന്‍ പ്രസിഡന്റും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും തമ്മിലെ കൂടിക്കാഴ്ചയും വിവിധ മേഖലകളിലെ കരാറുകളും ധാരണാപത്രങ്ങളും സംയുക്ത പ്രസ്താവനയും ശ്രദ്ധേയമായതായും, ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച മേഖലയുടെയും ലോകത്തിന്റെയും സുസ്ഥിരതക്കും സമാധാനത്തിലും വഴിയൊരുക്കുമെന്നും മന്ത്രിസഭ ശുഭാപ്തി പ്രകടിപ്പിച്ചു.

ഫലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള നരമേധങ്ങള്‍, നിരാഹാര ഉപരോധം, പാര്‍പ്പിട മാറ്റം തുടങ്ങിയവയെക്കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്തു. ഗസ്സയിലെ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നതും, അത്യാവശ്യമായ മാനു
ഷിക സഹായം ഉറപ്പാക്കുന്നതിലും മന്ത്രിസഭ പ്രതീക്ഷയര്‍പ്പിച്ചു.

നികുതി മേഖലയില്‍ അന്താരാഷ്ട്ര നിലവാരങ്ങള്‍ പിന്തുടരുക എന്ന ലക്ഷ്യത്തോടെയുള്ള പൊതുനികുതി വിഭാഗം സമര്‍പ്പിച്ച ഭേദഗതികളും മന്ത്രിസഭ അംഗീകരിച്ചു. 

ഗാര്‍ഹിക തൊഴിലാളികള്‍ രാജ്യത്തു നിന്ന് പുറത്തേക്ക് പോകുമ്പോഴുള്ള നടപടിക്രമങ്ങള്‍ നിയന്ത്രിക്കാനുള്ള ശൂറാ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍ മന്ത്രിസഭ പരിശോധിക്കുകയും യുക്തമായ തീരുമാനം എടുക്കുകയും ചെയ്തു.
മെയ് 17ന് ബഗ്ദാദില്‍ നടന്ന അറബ് ഉച്ചകോടിയിലെ അമീറിന്റെ സാന്നിധ്യം മന്ത്രിസഭ പ്രശംസിക്കുകയും ഉച്ചകോടിയിലെ തീരുമാനങ്ങളെ മന്ത്രിസഭ സ്വാഗതം ചെയ്യുകയും ചെയ്തു.

The Cabinet approved the proposals submitted by the Qatari Ministry of Labor regarding fee waivers for various applications to the Ministry of Labor.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  9 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  10 hours ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  11 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  11 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  11 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  12 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  13 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  13 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  14 hours ago