HOME
DETAILS

മൈസൂര്‍ 'പാക്' ഇനി മൈസൂര്‍ 'ശ്രീ'; ഇന്ത്യ പാക് സംഘര്‍ഷത്തിന് പിന്നാലെ പേര് മാറ്റി ജയ്പൂരിലെ കടയുടമകള്‍

  
Web Desk
May 23 2025 | 11:05 AM

jaipur sweet shop owners change mysore pak name to mysore shree

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന് പിന്നാലെ മധുര പലഹാരങ്ങളുടെ പേരുകള്‍ മാറ്റി രാജസ്ഥാനിലെ കടയുടമകള്‍. പ്രശസ്തമായ മൈസൂര്‍ പാക്കും ഇത്തരത്തില്‍ പേര് നഷ്ടപ്പെട്ടവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടും. 

പലഹാരത്തിലെ 'പാക്' പാകിസ്താനെ പ്രതിനിധീകരിക്കുന്നുവെന്നാണ് ആരോപണം. അതുകൊണ്ട് തന്നെ ഇനി പലഹാരങ്ങളില്‍ 'പാക്' എന്നതിന് പകരം 'ശ്രീ' എന്ന് ഉപയോഗിക്കുമെന്ന് ജയ്പൂരിലെ കടയുടമ പറയുന്നു. 

' ഞങ്ങളുടെ കടകളില്‍ നിര്‍മ്മിക്കുന്ന പലഹാരങ്ങളുടെ പേരിലെ 'പാക്' എടുത്ത് കളഞ്ഞിരിക്കുന്നു. ഇനി മുതല്‍ മോടി പാക്, ഗോണ്ട് പാക്, മൈസൂര്‍ പാക് എന്നിവയ്ക്ക് പകരം 'മോടി ശ്രീ', 'ഗോണ്ട് ശ്രീ', 'മൈസൂര്‍ ശ്രീ' എന്നിങ്ങനെ ഉപയോഗിക്കും,' കടയുടമ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിറഞ്ഞ പരിഹാസമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. യഥാര്‍ഥത്തില്‍ മൈസൂര്‍ പാകിലെ 'പാക്' പാകിസ്താനെ പ്രതിനിധീകരിക്കുന്നില്ല. കന്നട ഭാഷയില്‍ മധുരം എന്നതിന് ഉപയോഗിക്കുന്ന പദമാണ് പാക്. കര്‍ണാടകയിലെ പ്രശസ്ത ജില്ലയായ മൈസൂരുമായി ബന്ധിപ്പിച്ചാണ് പലഹാരത്തിന് മൈസൂര്‍ പാക് എന്ന് പേര് ലഭിച്ചത്. 

പഹല്‍ഗാം ഭീകരാക്രമണവും, പിന്നാലെയുണ്ടായ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയും ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷത്തിന് കാരണമായിരുന്നു. നിലവില്‍ ഇന്ത്യയും, പാകിസ്താനും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും നയതന്ത്ര തലത്തില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  3 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  3 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  3 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  4 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  4 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  4 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  4 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  4 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  4 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  4 days ago