HOME
DETAILS

ഇപ്പോൾ വിരമിക്കുന്നില്ല, അത്ര വർഷം വരെ ഇനിയും ഞാൻ കളിക്കും: റൊണാൾഡോ

  
May 23 2025 | 12:05 PM

Cristiano Ronaldo has answered the question of how old he will be able to play football

ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നാല്പതാം വയസ്സിലും പ്രായത്തെ പോലും വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മത്സരങ്ങൾ കഴിയുമ്പോഴും തന്റെ ബൂട്ടുകളിൽ നിന്നും ഗോൾ വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ് റൊണാൾഡോ. ഇപ്പോൾ തനിക്ക് എത്ര വയസ്സ് വരെ ഫുട്ബോൾ കളിക്കാൻ സാധിക്കുമെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് റൊണാൾഡോ. അടുത്ത 10 വർഷം വരെ തനിക്ക് ഫുട്ബോൾ കളിക്കാൻ സാധിക്കുമെന്നാണ് റൊണാൾഡോ പറഞ്ഞത്.  

''ഞാൻ അടുത്ത 10 വർഷം ഫുട്ബോൾ കളിക്കും എന്നാണ് തോന്നുന്നത്. ചെറുപ്പമായിരിക്കുമ്പോൾ എപ്പോഴും കളിക്കാൻ കഴിയുമെന്നും എന്നും  ശക്തിയുണ്ടാകുമെന്നും കരുതും. എനിക്ക് 25, 30 വയസ്സുള്ളപ്പോൾ അങ്ങനെയാണ് കരുതിയത്. എന്നാൽ ഫുട്ബോളിൽ കാര്യങ്ങൾ അങ്ങനെയല്ല. പക്ഷെ എനിക്ക് ഇപ്പോൾ വളരെ നല്ലതായിട്ടാണ് തോന്നിയത്. മുമ്പത്തേക്കാൾ വളരെ നന്നായിട്ടാണ് എനിക്ക് തോന്നുന്നത്'' റൊണാൾഡോ ഫിറ്റ്നസ് ട്രാക്കിംഗ് കമ്പനിയായ വൂപ്പിൽ നടന്ന അഭിമുഖത്തിൽ പറഞ്ഞു. 

റൊണാൾഡോ നിലവിൽ സഊദി ക്ലബായ അൽ നസറിന്റെ താരമാണ്. 2023ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നുമാണ് റൊണാൾഡോ അൽ നസറിൽ എത്തുന്നത്. റൊണാൾഡോയുടെ വരവിന് പിന്നാലെ സഊദി ഫുട്ബോളിന് ലോക ഫുട്ബോളിൽ കൃത്യമായ ഒരു മേൽവിലാസം സൃഷ്ടിച്ചെടുക്കാൻ സാധിച്ചിരുന്നു. അൽ നസറിനായി ഇതുവരെ 98 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയിട്ടുള്ളത്. രണ്ട് ഗോളുകൾ കൂടി നേടിയാൽ അൽ നസറിനായി 100 ഗോളുകൾ എന്ന നേട്ടത്തിലേക്ക് കാലെടുത്തുവെക്കാൻ റൊണാൾഡോക്ക് സാധിക്കും. 

റൊണാൾഡോ ഈ സീസൺ അവസാനത്തോടെ അൽ നസർ വിടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അൽ അഹ്ലി, പാൽമിറാസ്, ചെൽസി എന്നീ ടീമുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുവെന്നും റിപ്പോർട്ടുകൾ നിലനിൽക്കുന്നുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പിൽ ഈ മൂന്ന് ക്ലബ്ബുകളും കളിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ റൊണാൾഡോ ഈ ടൂർണമെന്റ് കളിക്കാനായി അൽ നസർ വിടാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്. 

Cristiano Ronaldo has answered the question of how old he will be able to play football



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം

National
  •  4 days ago
No Image

ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍;  ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ

International
  •  4 days ago
No Image

1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ 

National
  •  4 days ago
No Image

ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍

uae
  •  4 days ago
No Image

രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ

Kerala
  •  4 days ago
No Image

രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം

National
  •  4 days ago
No Image

മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

oman
  •  4 days ago
No Image

പുള്ളി സിനിമാസ്റ്റൈലിൽ ആണ്; എനിക്ക് അഭിനയം വല്യ പരിചയം ഇല്ല: തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ

Kerala
  •  4 days ago
No Image

ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്;  തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു

International
  •  4 days ago
No Image

കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്

National
  •  4 days ago

No Image

മാതാപിതാക്കളെ പരിചരിക്കാം; അബൂദബിയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ വര്‍ക്ക് ടൈം

uae
  •  4 days ago
No Image

ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് 

International
  •  4 days ago
No Image

പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം

Kerala
  •  4 days ago
No Image

വോട്ടാവേശം മഴയെത്തും;  ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

Kerala
  •  4 days ago