HOME
DETAILS

അബൂദബിയില്‍ നിന്നും 3 ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുമായി ഇന്‍ഡിഗോ; പ്രവാസികള്‍ക്ക് വമ്പന്‍ നേട്ടം 

  
May 23 2025 | 12:05 PM

IndiGo Launches New Flights from Abu Dhabi to Three Indian Cities Easing Travel for Expats

അബൂദബി: ഇന്ത്യയിലെ മൂന്നു സെക്ടറുകളിലേക്ക് പുതിയ സര്‍വീസുമായി ഇന്‍ഡിഗോ. ജൂണ്‍ 12 മുതല്‍ ഒഡീഷയിലെ ഭൂവനേശ്വറിലേക്കും 13 മുതല്‍ വിശാഖപട്ടണത്തേക്കും മധുരയിലേക്കുമാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നത്. ഇതില്‍ മധുരയിലേക്കും ഭൂവനേശ്വറിലേക്കും ആഴ്ചയില്‍ മൂന്നു സര്‍വീസും വിശാഖപട്ടണത്തേക്ക് നാലു സര്‍വീസുമുണ്ടാകും. 

പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ യുഎഇയിലെ 5 സെക്ടറുകളില്‍ നിന്ന് ഇന്ത്യയിലെ 20 നഗരങ്ങളിലേക്ക് ആഴ്ചയില്‍ 200 സര്‍വീസാകും ഇന്‍ഡിഗോ നടത്തുക.

അബൂദബി-മധുര
തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ അബൂദബിയില്‍ നിന്നും രാവിലെ 7.30 ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് മധുരയില്‍ എത്തും. തിരിച്ച് 2.35ന് പുറപ്പെട്ട് വൈകീട്ട് 5.20ന് യുഎഇയില്‍ എത്തും.

അബൂദബി-ഭൂവനേശ്വര്‍
ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ അബൂദബിയില്‍ നിന്നും പുലര്‍ച്ചെ 2.35ന് പുറപ്പെട്ട് രാവിലെ 8.35ന് ഭൂവനേശ്വറില്‍ എത്തും. തിരിച്ച് 12.35ന് അബൂദബിയില്‍ എത്തും. 

അബൂദബി-വിശാഖപട്ടണം
തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പുലര്‍ച്ചെ 2.35ന് പുറപ്പെട്ട് രാവിലെ 8.20ന് വിശാഖപട്ടണത്ത് എത്തും. തിരിച്ച് 9.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30നു അബൂദബിയില്‍ എത്തിച്ചേരും.  

IndiGo has launched direct flights from Abu Dhabi to three major Indian cities, offering a convenient and affordable travel option for Indian expatriates. The new routes aim to strengthen connectivity and cater to growing passenger demand.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  11 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  11 hours ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  12 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  13 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  13 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  14 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  14 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  15 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  15 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  16 hours ago