HOME
DETAILS

പഴക്കച്ചവടക്കാരനില്‍ നിന്ന് യുഎഇയുടെ ചരിത്ര വിജയത്തിന്റെ ശില്പിയിലേക്ക്; ബംഗ്ലാദേശിനെ വിറപ്പിച്ച ഹൈദര്‍ അലി

  
Web Desk
May 23 2025 | 13:05 PM

From a fruit vendor to the architect of the UAEs historic victory Haider Ali shook Bangladesh

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ജനങ്ങളെ കാണുന്നതിനും അവരുടെ ആരവത്തിന് കാതോര്‍ക്കുന്നതിനും മുമ്പ് ഹൈദര്‍ അലിയുടെ ജീവിതം വ്യത്യസ്തമായിരുന്നു. കോവിഡ് പകര്‍ച്ചവ്യാധി ലോകം മൊത്തം പിടിമുറുക്കിയ കാലത്ത് ലാഹോറിലെ തെരുവുകളില്‍ പഴം വിറ്റുനടക്കുകയായിരുന്നു ഹൈദര്‍. പ്രതിസന്ധി കാലത്തെ അതിജീവിക്കാന്‍ വേണ്ടി മാത്രമല്ല തന്റെ ഇടംകൈയില്‍ ഒളിപ്പിച്ച മാന്ത്രികത എക്കാലത്തേക്കും തിളക്കമുള്ളതായി നിര്‍ത്താനും തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാനും ഹൈദറിന് അത് ചെയ്യേണ്ടിയിരുന്നു.

ഒരുപാട് യാത്രകള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ശേഷം ബുധനാഴ്ച രാത്രി ഹൈദറിന്റെ ആ സ്വപ്‌നം സഫലമായി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യുഎഇ ബംഗ്ലാദേശിനെ തോല്‍പ്പിക്കുമ്പോള്‍ ഹൈദര്‍ അലിയാണ് ആ വിജയത്തിനു മുന്നില്‍ നിന്നത്. വെറും ഏഴു റണ്‍സ് മാത്രം വഴങ്ങിയാണ് ഹൈദര്‍ മൂന്നു വിക്കറ്റു വീഴ്ത്തിയത്. 

ടെസ്റ്റ് പദവിയുള്ള ഒരു രാജ്യത്തിനെതിരെയുള്ള യുഎഇയുടെ ആദ്യ ടി20 പരമ്പര വിജയം മാത്രമായിരുന്നില്ല ഇത്. ഈ നിമിഷത്തിനു വേണ്ടി പോരാടിയ ഒരു ക്രിക്കറ്റ് കളിക്കാരന്റെ വ്യക്തിപരമായ വിജയം കൂടിയായിരുന്നു ഇത്.

'കോവിഡ് കാലത്ത് എനിക്ക് ജോലിയില്ലാതെയായി,'' ഹൈദര്‍് പറഞ്ഞു . ''ഞാന്‍ പഴങ്ങള്‍ വില്‍ക്കുകയും ഗ്രാമത്തിലെ എന്റെ കുടുംബത്തിന് പണം അയയ്ക്കുകയും ചെയ്തിരുന്നു. അതിനുമുമ്പ്, പരിശീലനത്തിനുശേഷം രാത്രിയില്‍ വെയിറ്ററായി ജോലി ചെയ്തു. എനിക്ക് സമ്പാദിക്കാന്‍ മറ്റ് മാര്‍ഗമില്ലായിരുന്നു. ഞാന്‍ സ്വയം പറഞ്ഞുകൊണ്ടിരുന്നു, ഇത് ഉപേക്ഷിക്കരുത്.'

മികച്ച അവസരങ്ങള്‍ തേടി 2021ല്‍ ഹൈദര്‍ യുഎഇയിലേക്ക് താമസം മാറി. എന്നിട്ടും ക്രിക്കറ്റ് വിദൂരമാണെന്ന് തോന്നി. ദേശീയ ടീമിലേക്കുള്ള വ്യക്തമായ വഴിയും പരിമിതമായ വിഭവങ്ങളും ഇല്ലാത്തതിനാല്‍, അദ്ദേഹം അജ്മാനിലെ കര്‍വാന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെയും റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും പിന്തുണയെ ആശ്രയിച്ചു. 

അദ്ദേഹത്തിന്റെ മന്ത്രം ലളിതമായിരുന്നു. വിജയത്തിലേക്ക് കുറുക്കുവഴികളില്ല. കഠിനാധ്വാനം മാത്രമേ ഫലം ചെയ്യൂ. യുവതാരങ്ങള്‍ക്ക് അദ്ദേഹം കൈമാറാന്‍ ആഗ്രഹിക്കുന്ന സന്ദേശമിതാണ്.

'എന്റെ പേര് പോലും മറ്റാര്‍ക്കും അറിയില്ലായിരുന്നപ്പോള്‍ അവര്‍ എനിക്ക് അവസരങ്ങള്‍ തന്നു, കര്‍വാനും റോയല്‍ സ്‌പോര്‍ട്‌സും അവര്‍ എന്നില്‍ വിശ്വസിക്കുകയും ഒരു അവസരം നല്‍കുകയും ചെയ്തു.' ഹൈദര്‍ പറഞ്ഞു.

Haider Ali rose from selling fruits to becoming the mastermind behind UAE's historic cricket victory over Bangladesh, inspiring fans across the globe.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  8 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  9 hours ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  10 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  10 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  10 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  11 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  11 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  12 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  13 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  13 hours ago