HOME
DETAILS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വച്ച് പീഡിപ്പിച്ച ബന്ധുവിന് 33 വര്‍ഷം കഠിനതടവും, മൂന്നരലക്ഷം രൂപ പിഴയും

  
May 23 2025 | 17:05 PM

Thrissur POCSO Case Man Gets 33 Years in Jail for Repeated Sexual Abuse of Minor Girl

തൃശൂര്‍∙ പ്രായം തികയാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ പ്രതിക്ക് കഠിന ശിക്ഷ. പോര്‍ക്കുളം സ്വദേശിയായ പ്രതിക്ക് കുന്നംകുളം പോക്‌സോ കോടതി 33 വര്‍ഷം കഠിനതടവും 3,05,000 രൂപ പിഴയും വിധിച്ചു. ഈ തുകയില്‍ നിന്നു 1 ലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നുമാണ് കോടതി ഉത്തരവിട്ടത്. പോക്‌സോ കോടതി ജഡ്ജിയായ എസ്. ലിഷയാണ് ശിക്ഷ വിധിച്ചത്.

2019 മുതല്‍ 2024 വരെ സ്വന്തം വീട്ടില്‍വച്ചായിരുന്നു പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പല ഘട്ടങ്ങളിലും പ്രതി കുട്ടിക്ക് നേരെ ലൈംഗിക അതിക്രമങ്ങള്‍ നടത്തി. മാത്രമല്ല, കത്തി ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും, ലൈംഗികമായി പ്രദര്‍ശനം നടത്തുകയും, പിന്നീട് അപവാദപ്രചാരണം നടത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.

ആത്മഹത്യാശ്രമത്തെത്തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസിന് തുടക്കമായത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വി. ജിഷിൽ കേസെടുത്തു. തുടര്‍ന്ന് സബ് ഇന്‍സ്‌പെക്ടര്‍ എം. ജോര്‍ജ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.

കേസിന്റെ വിചാരണക്കിടെ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയ്, അഡ്വ. കെ.എന്‍. അശ്വതി, അഡ്വ. ചിത്ര, ഗ്രേഡ് എ.എസ്.ഐ. എം. ഗീത എന്നിവരും ചേര്‍ന്ന് പ്രവര്‍ത്തിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

Saudi-arabia
  •  8 hours ago
No Image

രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

Kerala
  •  9 hours ago
No Image

പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു

Kerala
  •  10 hours ago
No Image

അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്

Kerala
  •  10 hours ago
No Image

ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ

National
  •  10 hours ago
No Image

ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും

Kerala
  •  11 hours ago
No Image

റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍

International
  •  12 hours ago
No Image

കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ

National
  •  13 hours ago
No Image

ഗെയ്‌ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്

Cricket
  •  13 hours ago
No Image

ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍

Kerala
  •  13 hours ago