
'കൊല്ലുന്നത് ഹരമാണ് അവര്‍ക്ക്' ഗസ്സന്‍ ജനത പറയുന്നു; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 76 ലേറെ മനുഷ്യരെ, പട്ടിണിയിലും മരണം, എങ്ങുമെത്താതെ സഹായവിതരണം

ഗസ്സക്ക് മേല്‍ മരണം വര്‍ഷിക്കുന്നത് തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ് ഇസ്റാഈല്‍. കൂട്ടക്കൊലകള്‍ അവര്‍ക്ക് ഹരമാണെന്ന് ഗസ്സന്‍ ജനത പറയുന്നു. വെള്ളിയാഴ്ച നടത്തിയ ആക്രമണങ്ങളില്‍ മാത്രം 76ലേറെ മനുഷ്യരെ ഇസ്റാഈല്‍ കൊന്നൊടുക്കി. പരുക്കേറ്റവരും അനവധിയാണ്. ജബലിയ അഭയാര്‍ത്ഥി ക്യംപിന് നേരെ നടത്തിയ ആക്രമണത്തില്‍ ഒരു കുയുംബത്തിലെ 50 പേരാണ് മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുള്ളത്. പൗരന്മാരെ കൊന്നൊടുക്കുന്നത് തമാശയാണ് അവര്‍ക്ക് - ക്യാംപിന് നേരെയുണ്ടായ ആക്രമണത്തിന് ദൃക്സാക്ഷികളായവര്‍ പറയുന്നു.
പരിമിതമായ സഹായട്രക്കുകള്‍ക്ക് അനുമതി ലഭിച്ചെങ്കിലും ഗസ്സയില്‍ ഭക്ഷ്യവിതരണത്തിന് ഇനിയും സംവിധാനം ആയിട്ടില്ല. സഹായത്തിന്റെ ഒരംശം പോലും ലഭ്യമാകുന്നില്ല. സ്പൂണ്‍ അളവിലെ സഹായം എന്നാണ് യു.എന്‍ ഇതിനെ വിശേഷിപ്പിച്ചത്. സഖ്യകക്ഷി രാജ്യങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗസ്സയിലേക്ക് ഇസ്റാഈല്‍ കടത്തിവിട്ട ട്രക്കുകളിലെ മാനുഷിക സഹായ വിതരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ആവശ്യമായതിന്റെ ഒരംശം സഹായമേ അവിടേക്ക് കടത്തിവിട്ടിട്ടുള്ളൂ. കടത്തിവിട്ട സഹായം ഒരു ടീസ്പൂണോളമേ വരൂവെന്നും ഇസ്റാഈല്‍ ഭക്ഷ്യവസ്തുക്കളുടെയും മരുന്നുകളുടെയും വിതരണം ബോധപൂര്‍വം വൈകിക്കുന്നതായും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. 400 ട്രക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, 115 ട്രക്കുകളിലെ സഹായവസ്തുക്കളേ അവിടെ എത്തിയിട്ടുള്ളൂ. വടക്കന്‍ ഗസ്സയില്‍ ഒരു ട്രക്കുപോലും എത്തിയിട്ടില്ല- അദ്ദേഹം ചൂണ്ടിക്കാട്ടി. ഗസ്സ യുദ്ധത്തിന്റെ ഏറ്റവും ക്രൂരമുഖമാണ് ലോകം കാണുന്നതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പോഷകാഹാരവും മരുന്നും ഗസ്സയിലെ മാതാക്കളിലേക്ക് എത്താത്തതിനാല്‍ നവജാത ശിശുക്കളും പിഞ്ചുകുഞ്ഞുങ്ങളും മരിച്ചു തുടങ്ങി. അടുത്തിടെ 29 കുട്ടികളും പ്രായമായവരും പട്ടിണികിടന്ന് മരിച്ചതായും ആയിരങ്ങള്‍ പട്ടിണിയുടെ പിടിയിലാണെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതിനിടെ, പട്ടിണികിടന്ന് നരകിക്കുന്ന ഗസ്സ നിവാസികളെ ബോംബിട്ട് കൊല്ലുന്നത് ഇസ്റാഈല്‍ തുടരുകയാണ്. വടക്കന്‍ ഗസ്സയിലെ കെട്ടിടത്തിനുനേരെ നടന്ന ആക്രമണത്തില്‍ 50 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
ആളുകള്‍ കുടിവെള്ളമോ മരുന്നുകളോ ഇല്ലാതെ ആഴ്ചകളായി നരകിക്കുകയാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് ഭക്ഷണം തേടി എങ്ങോട്ടെന്നില്ലാതെ ഓടുന്നു. പ്രായമായവര്‍ മരുന്നില്ലാതെ മരിച്ചുവീഴുന്നു- യു.എന്‍ ഫലസ്തീന് അഭയാര്‍ഥി ഏജന്‍സി തലവന്‍ ഫിലിപ്പോ ലസാരിനി പറഞ്ഞു.
ഗസ്സ ഏറ്റവും മോശമായ മാനുഷിക പ്രതിസന്ധി നേരിടുന്നതായി ചൂണ്ടിക്കാട്ടി 80 രാജ്യങ്ങളുടെ പ്രതിനിധികള്‍ സംയുക്ത പ്രസ്താവനയിറക്കി. എത്തിയ സഹായവസ്തുക്കള്‍ സമുദ്രത്തിലെ ഒരു തുള്ളിയോളമേ വരൂവെന്ന് റെഡ് ക്രോസ് പ്രതിനിധി ടൊമാസോ ഡെല്ല പറഞ്ഞു.
ഗസ്സയിലെ വംശഹത്യ ഉടന്‍ നിര്‍ത്തണമെന്ന് കൊളംബിയ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. 21ാം നൂറ്റാണ്ടില്‍ വംശഹത്യയോട് നിശബ്ദമായിരിക്കാന്‍ മനുഷ്യത്വമുള്ളവര്‍ക്ക് സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, വടക്കന്‍ ഗസ്സയില്‍ മെഡിക്കല്‍ ഡിപ്പോകള്‍ക്കു നേരെ ഇസ്റാഈല്‍ സൈന്യം ആക്രമണം നടത്തി. ആക്രമണം നിര്‍ത്താന്‍ യു.എന്നും അന്താരാഷ്ട്ര സമൂഹവും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍
Saudi-arabia
• 9 hours ago
രാത്രി മഴ ശക്തമാകും; 14 ജില്ലകളിലും ഓറഞ്ച് അലർട്ട്; അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം
Kerala
• 10 hours ago
പ്രകൃതിക്ഷോഭ സാധ്യത: കൃഷിവകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു
Kerala
• 11 hours ago
അതിരാണി ഇനി കോഴിക്കോടിന്റെ സ്വന്തം പുഷ്പം; ഈനാംപേച്ചി മൃഗവും; ജൈവപ്രതീകങ്ങള്‍ പ്രഖ്യാപിച്ച് ജില്ല പഞ്ചായത്ത്
Kerala
• 11 hours ago
ചീത്ത ഭക്ഷണം, ഒലിച്ചിറങ്ങിയ എണ്ണ, ആകെ വൃത്തികേട്? വീഡിയോ വൈറലായി, മറുപടിയുമായി റെസ്റ്റോറന്റ് ഉടമസ്ഥർ
National
• 11 hours ago
ആശ്വാസം; കടലില്‍ ചരിഞ്ഞ കപ്പലിലെ മുഴുവനാളുകളും സുരക്ഷിതര്‍; ചരക്കുകള്‍ നാളെ മുതല്‍ മാറ്റും
Kerala
• 12 hours ago
റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന് പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍
International
• 12 hours ago
കടം വാങ്ങിയ പണത്തിന് പകരം ജാമ്യമായി പിടിച്ചുവെച്ച മകന് വേണ്ടി വിധവ പണവുമായി എത്തിയപ്പോൾ മകനില്ല; കുട്ടി മരിച്ച സംഭവത്തിൽ തൊഴിലുടമയും കുടുംബവും പിടിയിൽ
National
• 13 hours ago
ഗെയ്ലിനേക്കാൾ മുകളിൽ; പഞ്ചാബിനെതിരെ വമ്പൻ നേട്ടവുമായാണ് ഡൽഹി നായകന്റെ വരവ്
Cricket
• 13 hours ago
ചരിഞ്ഞത് വിഴിഞ്ഞത്ത് നിന്ന് പോയ കപ്പല്‍; 15 തൊഴിലാളികള്‍ക്കായി തിരച്ചില്‍; വീണത് 9 കാര്‍ഗോകള്‍
Kerala
• 14 hours ago
ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും
Kerala
• 15 hours ago
മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ
Kerala
• 15 hours ago
കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 15 hours ago
കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത
Kerala
• 15 hours ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ
Cricket
• 17 hours ago
ശക്തമായ മഴ; മലപ്പുറം വഴിക്കടവിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു
Kerala
• 18 hours ago
തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 18 hours ago
"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ
National
• 18 hours ago
പടിയിറങ്ങുന്നത് റയലിന്റെ രണ്ട് ഇതിഹാസങ്ങൾ; ബെർണാബ്യൂവിൽ ഇന്ന് അവസാന ആട്ടം
Football
• 15 hours ago
കപ്പലില്‍ നിന്ന് അപകടകരമായ കാര്‍ഗോ അറബിക്കടലിലേക്ക് വീണു; കേരള തീരത്ത് ജാഗ്രത നിര്‍ദേശം
Kerala
• 15 hours ago
ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പൂജാര
Cricket
• 16 hours ago