HOME
DETAILS

ഇന്നത്തെ യൂണിവേഴ്സിറ്റി വാർത്തകൾ

  
May 27 2025 | 05:05 AM

todays university news exam under calicut university

കാലിക്കറ്റ് യൂണിവേഴ്സിറ്റി 

പ്രാക്ടിക്കൽ പരീക്ഷ
സർവകലാശാലാ പഠനവകുപ്പിലെ എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ട്, മൂന്ന് സെമസ്റ്റർ എം.എ. മ്യൂസിക് സെപ്റ്റംബർ 2024 സ്‌പെഷ്യൽ ഇംപ്രൂവ്‌മെന്റ് പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ഒൻപതിന് നടക്കും. കേന്ദ്രം: സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്‌സ്, ഡോ. ജോൺ മത്തായി സെന്റർ, അരണാട്ടുകര, തൃശ്ശൂർ. സമയം രാവിലെ ഒൻപത് മണി. 

പരീക്ഷ
വയനാട് ലക്കിടി ഓറിയെന്റൽ സ്‌കൂൾ ഓഫ് മാനേജ്മെന്റിലെ മൂന്നാം വർഷ (2020 പ്രവേശനം മുതൽ) ബി.എച്ച്.എം. ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ ഒന്നിന് തുടങ്ങും. 

പുനർമൂല്യനിർണയ ഫലം
ഒന്നാം സെമസ്റ്റർ (CBCSS - PG) എം.എസ് സി. കെമിസ്ട്രി നവംബർ 2024 വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (CBCSS - PG - SDE) എം.എസ് സി. മാത്തമാറ്റിക്‌സ് നവംബർ 2023, നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (CUCBCSS - UG  2014, 2015, 2016) ബി.കോം, ബി.ബി.എ. സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. അഞ്ചാം സെമസ്റ്റർ (CCSS) ബി.എസ് സി., ബി.സി.എ. ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ/സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

എംജി യൂണിവേഴ്സിറ്റി 

ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം
ഡിപാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് ആൻഡ് എക്സ്റ്റൻഷൻ, തൃശൂർ ദയ ജനറൽ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ബേസിക് ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ( പ്രീ ഹോസ്പിറ്റൽ മെഡിക്കൽ എമർജൻസി കെയർ: ഹാൻഡ്സ് ഓൺ ട്രെയിനിങ് പ്രോഗ്രാം) പ്രവേശനം നേടാം. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്. ഞായറാഴ്ച്ചകളിൽ സർവകലാശാലയിലാണ് ക്ലാസ് നടക്കുക. അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും രണ്ട് പാസ്‌പോർട്ട് സൈസ്  ഫോട്ടോകളും കോഴ്‌സ് ഫീസുമായി ജൂൺ അഞ്ചിന് വകുപ്പിൽ എത്തണം. ഫോൺ- 0481-2733399, 08301000560.

പരീക്ഷാ ഫലം
ഒന്നാം  സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി മൈക്രോബയോളജി, എം.എസ്.സി ഫിസിക്സ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്,  2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ജൂൺ ഒൻപതു വരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദ വിവരങ്ങൾ studentportal.mgu.ac.in എന്ന ലിങ്കിൽ.

പ്രാക്ടിക്കൽ
നാലാം സെമസ്റ്റർ ബി.സി.എ, ബി.എസ്.സി കംപ്യൂട്ടർ അപ്ലിക്കേഷൻ  മോഡൽ 3 ട്രിപ്പിൾ മെയിൻ സി.ബി.സി.എസ് (പുതിയ സ്‌കീം-2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2017 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ് മാർച്ച് 2025) സോഫ്റ്റ് വെയർ ലാബ് -4  പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ഒൻപത്, പത്ത് തീയതികളിൽ നടക്കും. 
നാലാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്‌കീം-2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് മാർച്ച് 2025) ബിഎ മ്യൂസിക്ക് വോക്കൽ  പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ ഒൻപത്, പത്ത് തീയതികളിൽ നടക്കും.

പരീക്ഷാ തീയതി
നാലു മുതൽ ആറു വരെ സെമസ്റ്ററുകൾ ബി.എച്ച്.എം (പഴയ സ്‌കീം-2016 മുതൽ 2019 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2013 മുതൽ 2015 വരെ അഡ്മിഷനുകൾ മെഴ്സി ചാൻസ്) പരീക്ഷകൾ ജൂൺ 16 മുതൽ നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ എൽ.എൽ.ബി(ബി.എ ക്രിമിനോളജി),പഞ്ചവത്സര ഇന്റഗ്രേറ്റഡ് എൽ.എൽ.ബി (ഓണേഴ്‌സ് 2011 അഡ്മിഷൻ),  ത്രിവത്സര എൽ.എൽ.ബി (സെമസ്റ്റർ 2000-2014 അഡ്മിഷൻ), പഞ്ചവത്സര എൽ.എൽ.ബി(സെമസ്റ്റർ 2000-2010 അഡ്മിഷൻ) പരീക്ഷകളുടെ അവസാന മെഴ്‌സി ചാൻസ്, അവസാന സ്‌പെഷൽ മെഴ്‌സി ചാൻസ് പരീക്ഷകൾ ജൂൺ 20 മുതൽ നടക്കും.

പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റർ എൽ.എൽ.എം (2024 അഡ്മിഷൻ റഗുലർ, 2021 മുതൽ 2023 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2020 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2019 അവസാന മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ രണ്ടു വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂൺ മൂന്നു വരെയും സൂപ്പർ ഫൈനോടുകൂടി ജൂൺ നാലു വരെയും അപേക്ഷ സ്വീകരിക്കും.
നാലാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എസ്.ഡബ്ല്യൂ, എം.ടി.എ, എം.ടി.ടി.എം, എം.എച്ച്.എം, എം.എം.എച്ച് (സി.എസ്.എസ് 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2017 രണ്ടാം മെഴ്സി ചാൻസ്, 2016 അഡ്മിഷൻ അവസാന മെഴ്സി ചാൻസ്, 2015 അഡ്മിഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ്) പരീക്ഷകൾക്ക് ജൂൺ 17 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി ജൂൺ 18  വരെയും സൂപ്പർ ഫൈനോടുകൂടി ജൂൺ 19 വരെയും അപേക്ഷ സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന് തിരിച്ചടി; അധിക തീരുവ തടഞ്ഞ് ഫെഡറല്‍ ട്രേഡ് കോടതി, അധികാരപരിധി മറികടന്നുവെന്ന് ശാസന

International
  •  2 hours ago
No Image

എൽ.എസ്.എസ് യു.എസ്.എസ് പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക്  വിമാനയാത്രയൊരുക്കി പ്രിൻസിപ്പൽ

Kerala
  •  3 hours ago
No Image

അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching

National
  •  3 hours ago
No Image

തീരക്കടലിൽ നിയന്ത്രണം: മത്സ്യത്തിന് പൊന്നുംവില; മത്സ്യത്തൊഴിലാളികൾക്ക് ഇനി ദുരിതകാലം

Kerala
  •  3 hours ago
No Image

കപ്പൽ മുങ്ങി ഇന്ധനം ചോർന്ന സംഭവം; കടൽമത്സ്യം കഴിക്കാം; ആശങ്ക വേണ്ടെന്ന് കുഫോസും

Kerala
  •  3 hours ago
No Image

അൻവറിന് വഴങ്ങേണ്ടതില്ലെന്ന് കോൺ​ഗ്രസിൽ പൊതുവികാരം; സമവായ നീക്കം തകൃതി

Kerala
  •  4 hours ago
No Image

ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ അനുമതി തേടാൻ കേരളം; നീക്കം നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ

Kerala
  •  4 hours ago
No Image

അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്ന് വ്യാപിച്ച എണ്ണപ്പാട നീക്കാന്‍ തീവ്രശ്രമം; ദൗത്യം ഒരുമാസം നീളുമെന്ന് നിഗമനം

Kerala
  •  4 hours ago
No Image

തോരാതെ മഴ; നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്; ആറിടത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala
  •  5 hours ago
No Image

അഗളിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവം; പ്രതികള്‍ റിമാന്‍ഡില്‍

Kerala
  •  11 hours ago