HOME
DETAILS

മനുഷ്യ-വന്യജീവി സംഘർഷം: കാട്ടുപന്നികൾ ഉൾപ്പെടെ വന്യജീവികളെ കൊല്ലാൻ കേന്ദ്ര അനുമതി തേടി കേരള മന്ത്രിസഭ

  
Web Desk
May 28 2025 | 15:05 PM

Human-Wildlife Conflict Kerala Cabinet Seeks Central Approval to Cull Wild Boars and Other Threatening Animals

 

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, കാട്ടുപന്നികൾ ഉൾപ്പെടെയുള്ള ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടാൻ കേരള മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനായ മന്ത്രിസഭാ യോഗത്തിൽ, നിയമനിർമാണ ഭേദഗതികൾക്കായി ശുപാർശകൾ സമർപ്പിക്കാൻ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ആവശ്യമായ നിയമനിർമാണ നിർദേശം തയ്യാറാക്കാൻ വനം-വന്യജീവി വകുപ്പിന് നിർദേശം. കൃഷിക്കും ജീവനും ഭീഷണിയുണ്ടാക്കുന്ന കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം ഹോണററി വൈൽഡ് ലൈഫ് വാർഡനോ മറ്റ് അധികാരപ്പെട്ട ഉദ്യോഗസ്ഥർക്കോ ഡെലിഗേറ്റ് ചെയ്യുന്ന സർക്കാർ ഉത്തരവിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി.

വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട തുടങ്ങിയ വനപ്രദേശങ്ങളോട് ചേർന്ന ജില്ലകളിൽ കാട്ടുപന്നികൾ, കുരങ്ങുകൾ, ആനകൾ, പുള്ളിപ്പുലികൾ, കാട്ടുപോത്തുകൾ എന്നിവ ജനവാസ മേഖലകളിലേക്ക് അലഞ്ഞുതിരിയുന്നത് വർധിച്ചതോടെ പരുക്കുകൾ, ജീവഹാനി, വിളനാശം എന്നിവ സാധാരണമായി. കർഷകരും നാട്ടുകാരും സമയബന്ധിതമായ ഇടപെടലും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് ആവർത്തിച്ച് ആശങ്കകൾ ഉന്നയിച്ചിരുന്നു.

മറ്റ് മന്ത്രിസഭാ തീരുമാനങ്ങൾ:

35-ാമത് ദേശീയ ഗെയിംസിൽ റഗ്ബിയിൽ വെങ്കല മെഡൽ നേടിയ ഹരിശ്രീ എം.ന് കായിക വകുപ്പിൽ ക്ലാർക്കിന്റെ സൂപ്പർന്യൂമററി തസ്തികയിൽ നിയമനം.

ഹോംകോയിൽ ERP സോഫ്റ്റ്‌വേർ നടപ്പാക്കാൻ രണ്ട് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും.

പൊലീസ് വകുപ്പിന്റെ പർച്ചേസ് സംബന്ധിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമ്മീഷൻ ശുപാർശകൾ അംഗീകരിച്ചു.

തിരുവനന്തപുരം ജില്ലയിലെ മണമ്പൂർ NH-കവലയൂർ-കുളമുട്ടം റോഡ് നവീകരണത്തിന് 4,14,94,245 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

പത്തനംതിട്ടയിലെ പാറക്കടവ് പാലം നിർമാണത്തിന് 11,19,86,861 രൂപയുടെ ടെണ്ടർ അംഗീകരിച്ചു.

11 സ്പെഷ്യൽ റവന്യൂ റിക്കവറി ഓഫീസുകളിലെ 221 താത്കാലിക തസ്തികകൾ, 8 തഹസിൽദാർ ഓഫീസുകളിലെ 167 തസ്തികകൾ, ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലെ 9 തസ്തികകൾ എന്നിവ 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ തുടരാൻ അനുമതി.

ജില്ലാ കളക്ടറേറ്റുകളിലെ 217 താത്കാലിക തസ്തികകൾക്കും 2025 ഏപ്രിൽ 1 മുതൽ 2026 മാർച്ച് 31 വരെ തുടർച്ചാനുമതി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി

Kerala
  •  2 hours ago
No Image

കാലവര്‍ഷ നാശം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

Kerala
  •  3 hours ago
No Image

ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ 

International
  •  3 hours ago
No Image

വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം;  മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു 

Weather
  •  3 hours ago
No Image

'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം

latest
  •  3 hours ago
No Image

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്

Kerala
  •  3 hours ago
No Image

ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ

International
  •  4 hours ago
No Image

യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം

latest
  •  4 hours ago
No Image

പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്

Kerala
  •  4 hours ago
No Image

24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍

latest
  •  5 hours ago

No Image

'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും

National
  •  13 hours ago
No Image

ഹർവാർഡിനെതിരായ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി: ഭീഷണിക്കിടയിലും ബിരുദദാനം ആഘോഷിച്ച് സർവകലാശാല വിദ്യാർഥികൾ

International
  •  14 hours ago
No Image

അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം; പ്രതികൾക്ക് തടവുശിക്ഷ

National
  •  14 hours ago
No Image

പുതിയ അധ്യയന വർഷം: സ്കൂൾ സുരക്ഷയ്ക്ക് കർശന മുൻകരുതലുകൾ നിർദേശിച്ച് സർക്കാർ; സ്കൂളുകൾ ജൂൺ 2-ന് തുറക്കും

Kerala
  •  14 hours ago