HOME
DETAILS

പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്

  
May 30 2025 | 02:05 AM

UDF to Decide on PV Anvars Inclusion Today Amidst Internal Disagreements

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ രൂക്ഷ വിമർശനം നടത്തിയ പി.വി അൻവറിനെ ഒപ്പം ചേർക്കണോ വേണ്ടയോ എന്ന കാര്യത്തിൽ യു.ഡി.എഫ് തീരുമാനം ഇന്നുണ്ടാകും. തൃണമൂൽ കോൺഗ്രസിനെ യു.ഡി.എഫിലെടുക്കുന്നത് വൈകുന്നുവെന്നാരോപിച്ചാണ് അൻവർ കഴിഞ്ഞ മൂന്നുദിവസമായി യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. തന്റെ യു.ഡി.എഫ് പ്രവേശനത്തിന് തടസം പ്രതിപക്ഷ നേതാവാണെന്ന് ആവർത്തിച്ച് ഇന്നലെയും അൻവർ രംഗത്തെത്തിയതോടെ നിലമ്പൂർ തെരഞ്ഞെടുപ്പ് കൂടുതൽ കലുഷിതമായി.

ഇന്നലെ വൈകീട്ട് തൃണമൂൽ കോൺഗ്രസിന്റെ യോഗം ചേർന്നതിന് പിന്നാലെയാണ് അൻവർ മാധ്യമങ്ങളെ കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ ആഞ്ഞടിച്ചത്. തന്നെ ഒതുക്കാനാണോ പിണറായിയെ വിജയനെ ഒതുക്കാനാണോ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന് പറയണമെന്നായിരുന്നു അൻവറിന്റെ വിമർശനം. 

എന്നാൽ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കുമോ ഇല്ലയോ എന്നതിൽ അൻവർ തീരുമാനം പറയട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി. മുന്നണി നേതൃത്വത്തിലുള്ള ആളായതുകൊണ്ടായിരിക്കും തന്നെ കടന്നാക്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.

മുന്നണി പ്രവേശനത്തിൽ അൻവർ നൽകിയ ഉപാധികളാണ് യു.ഡി.എഫിനെ വെട്ടിലാക്കിയത്. ഇതിൽ പ്രധാനം ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കരുതെന്നായിരുന്നു. തനിക്കും കൂടെയുള്ളവർക്കും വേണ്ട പരിഗണനയും അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റും തുടങ്ങിയവയാണ് അൻവറിന്റെ ഉപാധികൾ. ഇവയിൽ അൻവർ അയവുവരുത്തിയെങ്കിലും ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയതോടെ ഇടയുകയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് അൻവർ വിഷയം അവസാനിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.  വിഷയത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലവർഷം കനത്തു: അഞ്ച് ദിവസം കൂടി കനത്ത മഴ; കണ്ണൂരിൽ വെള്ളപ്പൊക്കം, 50 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

Kerala
  •  a day ago
No Image

വിജിലൻസ് റെയ്ഡ്: സർക്കാർ എഞ്ചിനീയർ ജനാലയിലൂടെ 500 രൂപയുടെ നോട്ടുകെട്ടുകൾ എറിഞ്ഞു; 2.1 കോടി രൂപ പിടിച്ചെടുത്തു

National
  •  a day ago
No Image

ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ വാക്കി-ടോക്കി വിൽപ്പനയ്ക്ക് കേന്ദ്ര സർക്കാരിന്റെ കർശന നിയന്ത്രണം; നിയമലംഘനത്തിന് പിഴ

National
  •  a day ago
No Image

മസ്‌കിന്റെ രാജിക്ക് പിന്നാലെ വലംകൈയായ സ്റ്റീവ് ഡേവിസും ഡോഡ്ജ് വിട്ടു; ട്രംപിന്റെ ചെലവ് ചുരുക്കൽ ശ്രമങ്ങൾ പ്രതിസന്ധിയിൽ

International
  •  a day ago
No Image

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രിയും അടച്ചു പൂട്ടി ഇസ്‌റാഈല്‍; കുടിയൊഴിപ്പിക്കലുകള്‍ തുടരുന്നു, ആക്രമണവും ശക്തം

International
  •  a day ago
No Image

കലക്ടറുടെ 50 സെന്റ് ഭൂമി വാഗ്ദാനം കാറ്റിൽ; നിലമ്പൂർ ആദിവാസി കുടുംബങ്ങൾ ഭൂമിക്കായി വീണ്ടും അനിശ്ചിതകാല സമരത്തിൽ 

Kerala
  •  a day ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ, പത്തനംതിട്ടയില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്

Weather
  •  a day ago
No Image

'അവര്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല' യു.പിയില്‍ റോഡ് നിര്‍മാണത്തിലെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നതിന് പിന്നാലെ ബന്ധപ്പെട്ടവരുടെ ദ്രോഹം, ഒടുവില്‍ വിഷം കഴിച്ച് മുസ്‌ലിം മാധ്യമപ്രവര്‍ത്തകനും ഭാര്യയും

National
  •  a day ago
No Image

നിലമ്പൂരില്‍ എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി

Kerala
  •  a day ago
No Image

സർക്കാരിന് തിരിച്ചടി; രണ്ടാഴ്ചക്കുള്ളിൽ സിസ തോമസിന് പെൻഷൻ അടക്കം എല്ലാ ആനുകൂല്യങ്ങളും നൽകണമെന്ന് ഹൈക്കോടതി

Kerala
  •  a day ago