HOME
DETAILS

മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി

  
May 30 2025 | 04:05 AM

man fell in to river kalikavu while fishing

മലപ്പുറം: മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ യുവാവിനെ കാണാതായി. പരിയങ്ങാട് സ്വദേശി അബ്ദുൽ ബാരിയെയാണ് കാണാതായത്. കാളികാവിൽ ഇന്നലെ വൈകീട്ടോടെയാണ് സംഭവം. ഇന്നലെ തുടങ്ങിയ തിരച്ചിൽ ഇന്ന് പുനരാരംഭിട്ടുണ്ട്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

മകനുമൊത്താണ് കാണാതായ അബ്ദുൽ ബാരി മീൻപിടിക്കാൻ എത്തിയത്. ഇതിനിടെ പുഴയിൽ വീണ് കാണാതാവുകയായിരുന്നു. പിന്നാലെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിൽ പുലർച്ചെ രണ്ടു മണിവരെ നീണ്ടുനിന്നെങ്കിലും അബ്ദുൽ ബാരിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്,

അതേസമയം, സംസ്ഥാനത്ത് ഉടനീളം മഴ തുടരുകായാണ്. വിവിധ ഇടങ്ങളിൽ അപകടവും നാശനഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളമാകെ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. കണ്ണൂർ ഭാരതീയ വിദ്യാഭവൻ സ്‌കൂളിൽ വെള്ളം കയറി. സ്‌കൂൾ പരിസരം പൂർണമായും വെള്ളത്തിന് നടുവിലാണ്. എറ്റണാകുളം മൂവാറ്റുപഴയാറിലെ ജലനിരപ്പ് ഉയർന്നു. തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കക്കയം ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.  ജലനിരപ്പ്  756.7 മീറ്ററായി ഉയർന്നു.  758ലെത്തിയാൽ ഡാം തുറന്നു വിടുമെന്ന് കലക്ടർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു. 

കഴക്കൂട്ടത്ത് വീട് തകർന്ന് ഏഴ് പേർക്ക് പരുക്കേറ്റു. കഴക്കൂട്ടം പുല്ലാട്ടുകാരി ലക്ഷം വീട്ടിൽ സിന്ധുവിന്റെ വീടാണ് തകർന്നത്. സിന്ധുവിനും ആറ് ബന്ധുക്കൾക്കും പരുക്കേറ്റു. സമീപത്തെ കുന്നിടിഞ്ഞ് വീടിന് മുകളിൽ വീണതാണ് കാരണം. 

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ ജില്ലയിൽ വലിയന്നൂർ, വാരം, എളയാവൂർ മേഖലയിൽ ചുഴലിക്കാറ്റിൽ വ്യാപക നാശം സംഭവിച്ചു. ഇന്നലെ രാവിലെ പെയ്ത കനത്ത മഴയിലും ചുഴലിക്കാറ്റിലുമാണ് പ്രദേശത്താകെ വലിയ അപകടങ്ങളുണ്ടായിരിക്കുന്നത്. ഇരുപതോളം വീടുകൾക്കും സ്ഥാപനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ഒരാൾക്ക് പരുക്ക് പറ്റുകയും ചെയ്തു. വലിയന്നൂർ ബസ് സ്റ്റോപ്പിന് സമീപത്ത് ലോട്ടറി സ്റ്റാൾ നടത്തുന്ന മുണ്ടേരി ചാപ്പയിലെ ഉത്തമനാണ് പരുക്കേറ്റത്. ചുഴലിക്കാറ്റിൽ ഇയാളുടെ ലോട്ടറി സ്റ്റാൾ പറന്നുപോകുകയും സ്റ്റാളിനകത്തുണ്ടായിരുന്ന ഉത്തമൻ റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. രാവിലെ ഏഴോടെയാണ് ചുഴലിക്കാറ്റ് വീശിയത്. വലിയന്നൂർ ബസ് സ്റ്റാൻഡിന് പുറകിലുള്ള വീട്ടിലെ കൂറ്റൻ മരംവീണ് ഫ്ളോർമിൽ ഭാഗികമായി തകർന്നു. വസുമതി എന്നയാളുടെ ഫ്ളോർമില്ലാണ് തകർന്നത്. സ്ഥാപനത്തിന്റെ മുൻവശത്തെ ഷീറ്റുകൾ ദൂരെ നിലം പതിച്ചു. തൊട്ടടുത്ത പറമ്പിലെ പ്രഭാകരൻ എന്നയാളുടെ പ്രഭാവം വീട്ടിന് മുകളിലും മരം വീണു നാശനഷ്ടമുണ്ടായി.

നിരവധി കച്ചവടസ്ഥാപനങ്ങളുടെ മേൽക്കൂരകളും ഷീറ്റുകളും കനത്ത കാറ്റിൽ പാറിപ്പോയി. റോഡിൽ നിർത്തിയിട്ട കാർ മീറ്ററുകൾക്കപ്പുറമാണ് ശക്തമായ കാറ്റ് കൊണ്ടുപോയത്. റോഡിലുണ്ടായിരുന്ന സ്ത്രീകളും കുട്ടിയും നിലവിളിച്ചോടുകയായിരുന്നുവെന്ന് സമീപത്തെ കച്ചവടക്കാർ പറഞ്ഞു. സൈറൺ മുഴങ്ങുന്ന ശബ്ദത്തോടെ എത്തിയ ചുഴലിക്കാറ്റിൽ മിനിറ്റുകൾക്കമാണ് കനത്തനാശനഷ്ടം ഉണ്ടായത്. 

 

A young man went missing after falling into the river while fishing. The missing person is Abdul Bari, a native of Pariyangad.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  17 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  17 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  18 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  18 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  18 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  18 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  19 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  19 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  19 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  19 hours ago