യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി (Eid Al Adha holidays) പ്രഖ്യാപിച്ചു. പൊതുമേഖലയിലെന്നത് പോലെ നാലുദിവസത്തെ അവധിയാണ് സ്വകാര്യമേഖലയ്ക്കും മാനവവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള മന്ത്രാലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ജൂണ്‍ 5 വ്യാഴാഴ്ച (ദുല്‍ഹജ്ജ് 9) മുതല്‍ ജൂണ്‍ 8 ഞായറാഴ്ച (ദുല്‍ഹജ്ജ് 12) വരെ ആണ് യുഎഇയിലെ പൊതുമേഖലാ ജീവനക്കാര്‍ക്കുള്ള അവധി.
എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഇക്കുറി ജൂണ്‍ 6നാണ് ബലിപെരുന്നാള്‍. ഇതോടനുബന്ധിച്ച് മറ്റ് രാജ്യങ്ങളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സഊദി അറേബ്യയിലെ സ്വകാര്യ മേഖല തൊഴിലാളികള്‍ക്കും ബലിപെരുന്നാള്‍ പ്രമാണിച്ച് നാല് ദിവസത്തെ അവധിയാണ് ലഭിക്കുക. അറഫ ദിനമായ ജൂണ്‍ 5 വ്യാഴാഴ്ച മുതല്‍ തൊഴിലാളികള്‍ക്കുള്ള അവധി ആരംഭിക്കുമെന്ന് സഊദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
ഒമാനില്‍ പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. രാജകീയ ഉത്തരവ് പ്രകാരം ജൂണ്‍ 5 വ്യാഴാഴ്ച തുടങ്ങി ജൂണ്‍ 9 തിങ്കളാഴ്ച വരെയാണ് അവധി നീണ്ടുനില്‍ക്കുക. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും സാധാരണ പ്രവൃത്തി സമയം ജൂണ്‍ 10 ചൊവ്വാഴ്ച പുനരാരംഭിക്കും.
Ministry of Human Resources and Emiratisation has announced a four-day paid holiday for private sector employees across the UAE, in observance of Arafat Day and Eid Al Adha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."