
ആനക്കാംപൊയിൽ-മേപ്പാടി തുരങ്കപാത: കേന്ദ്ര അനുമതി ലഭിച്ചു, പ്രവൃത്തി ഉടൻ ആരംഭിക്കും
.png?w=200&q=75)
ന്യൂഡൽഹി: കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. വിദഗ്ധ സമിതിയാണ് അന്തിമ പാരിസ്ഥിതിക അനുമതി നൽകിയത്. 60 ഉപാധികളോടെയാണ് പദ്ധതി നടപ്പാക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്. മേയ് 14-15 തീയതികളിൽ നടന്ന വിദഗ്ധ സമിതി യോഗത്തിന്റെ ശുപാർശ പ്രകാരം, അന്തിമ പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ കരാർ തയ്യാറാക്കി നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനാകും.
പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്ന ഈ തുരങ്കപാതയുടെ നിർമാണം പരിസ്ഥിതിക്ക് ദോഷകരമാകാതിരിക്കാൻ കർശനമായ നിർദേശങ്ങൾ പാലിക്കണമെന്ന് സമിതി വ്യക്തമാക്കി. സിഎസ്ഐആർ, സിഐഎംഎഫ്ആർ തുടങ്ങിയ സ്ഥാപനങ്ങൾ നൽകിയ നിർദേശങ്ങൾ പൂർണമായും നടപ്പാക്കണം. നിർമാണ സമയത്ത് സ്‌ഫോടനങ്ങൾ മൂലമുണ്ടാകാവുന്ന ആഘാതം, വൈബ്രേഷൻ, പ്രളയ സാധ്യത, ഭൂമിശാസ്ത്രപരമായ പഠനങ്ങൾ എന്നിവ പരിശോധിക്കണം. ഇതിനായി ആറ് മാസത്തിലൊരിക്കൽ പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കണം.
നാല് ഗ്രൗണ്ട് വൈബ്രേഷൻ മോണിറ്ററിങ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്നും, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ അപകടങ്ങൾ തടയാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശമുണ്ട്. ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടത്തിലെ ബാണാസുര ചിലപ്പൻ ഉൾപ്പെടെയുള്ള പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണത്തിന് പ്രത്യേക നടപടികൾ സ്വീകരിക്കണം. അപ്പൻകാപ്പ് ആന ഇടനാഴിയുടെ സംരക്ഷണത്തിനായി സ്ഥിരമായ നിരീക്ഷണം ഉറപ്പാക്കാൻ ജില്ലാ കളക്ടർ ശുപാർശ ചെയ്യുന്ന നാലംഗ വിദഗ്ധ സമിതി രൂപീകരിക്കണം.
ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്താതെ നിർമാണം നടത്തണം. തുരങ്കത്തിനുള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കാൻ സംവിധാനങ്ങളും ഒരുക്കണം. ഈ ഉപാധികൾ കർശനമായി പാലിക്കുന്നതോടെ, തുരങ്കപാത പദ്ധതി പരിസ്ഥിതി സൗഹൃദമായി നടപ്പാക്കാനാകുമെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്
Kerala
• 5 hours ago
ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ
International
• 5 hours ago
യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം
latest
• 6 hours ago
പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്
Kerala
• 6 hours ago
24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍
latest
• 6 hours ago
വെടിനിർത്തൽ നിർദേശം അംഗീകരിച്ച് ഇസ്റാഈൽ; ഗസ്സ സമാധാനത്തിലേക്ക്
International
• 6 hours ago
പി.എസ്.സി-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്
Kerala
• 7 hours ago
കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Kerala
• 7 hours ago
മഴ കനക്കുന്നു, അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആറ് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത
Kerala
• 13 hours ago
തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണു; ട്രെയിനുകള്‍ വൈകുന്നു
Kerala
• 14 hours ago
അഴിമതി, അധികാര ദുര്‍വിനിയോഗം; സഊദിയില്‍ 120 പേര് അറസ്റ്റില്‍
Saudi-arabia
• 15 hours ago.png?w=200&q=75)
വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് ഉപയോക്താക്കളുടെ 184 ദശലക്ഷം പാസ്വേഡുകൾ പുറത്ത്, പാസ്വേഡുകൾ മാറ്റാൻ മുന്നറിയിപ്പ്
National
• 15 hours ago
സഊദി ജനസംഖ്യയുടെ എഴുപത് ശതമാനവും 35 വയസ്സിന് താഴെയുള്ളവര്‍
Saudi-arabia
• 15 hours ago
'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും
National
• 15 hours ago
തോക്കുണ്ടായിട്ടെന്താ കാര്യം മുത്തശ്ശി വടിയെടുത്തപ്പോൾ പേടിച്ചോടി യുവാക്കൾ; സോഷ്യൽ മീഡിയ താരമായി ഉത്തർ പ്രദേശിൽ നിന്നൊരു മുത്തശ്ശി
latest
• 16 hours ago
എത്രയും പെട്ടെന്ന് ഗൂഗിള്‍ ക്രോം അപ്ഡേറ്റ് ചെയ്യണം; അടിയന്തിര മുന്നറിയിപ്പുമായി യുഎഇ
uae
• 16 hours ago.png?w=200&q=75)
കുമളിയിൽ ലോറിക്ക് മുകളിൽ മരം വീണ് അപകടം: ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരുക്ക്
Kerala
• 17 hours ago
അബ്ദുറഹീമിന്റെ വീട് എസ്.കെ.എസ്.എസ്.എഫ് നേതാക്കൾ സന്ദർശിച്ചു
organization
• 17 hours ago
ഹർവാർഡിനെതിരായ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി: ഭീഷണിക്കിടയിലും ബിരുദദാനം ആഘോഷിച്ച് സർവകലാശാല വിദ്യാർഥികൾ
International
• 15 hours ago
അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം; പ്രതികൾക്ക് തടവുശിക്ഷ
National
• 15 hours ago
പുതിയ അധ്യയന വർഷം: സ്കൂൾ സുരക്ഷയ്ക്ക് കർശന മുൻകരുതലുകൾ നിർദേശിച്ച് സർക്കാർ; സ്കൂളുകൾ ജൂൺ 2-ന് തുറക്കും
Kerala
• 16 hours ago