HOME
DETAILS

ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്

  
Web Desk
May 30 2025 | 01:05 AM

Israel Accepts Ceasefire Deal A Step Toward Peace in Gaza

ടെൽഅവീവ്: 600 ദിവസത്തിലേറെയായി തുടരുന്ന ഗസ്സ വംശഹത്യക്ക് അറുതിവരുത്തുന്ന വെടിനിർത്തൽ കരാറിന് സാധ്യത തെളിഞ്ഞു. അമേരിക്കയുടെ പശ്ചിമേഷ്യൻ സ്ഥാനപതി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം അംഗീകരിച്ചതായി ഇസ്റാഈൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കിയതോടെയാണിത്.
വിറ്റ്കോഫ് മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശമടങ്ങിയ പുതിയ രൂപരേഖ ഇസ്റാഈൽ അംഗീകരിക്കുകയാണ്- ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ നെതന്യാഹു പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയും ഇക്കാര്യം ശരിവച്ചു. വെടിനിർത്തൽ സംബന്ധിച്ച യു.എസ് നിർദേശം മധ്യസ്ഥർ മുഖേന ലഭിച്ചതായി ഹമാസും പ്രതികരിച്ചു. വെടിനിർത്തൽ നിർദേശം പഠിച്ചുവരുകയാണ്. തങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് ഇത് ഉതകുമെങ്കിൽ അംഗീകരിക്കും. അതോടൊപ്പം സ്ഥിരമായ വെടിനിർത്തലാണ് വേണ്ടത്- പ്രസ്താവനയിൽ ഹമാസ് പറഞ്ഞു.

അതേസമയം വെടിനിർത്തൽ നിർദേശം ഇസ്റാഈൽ സർക്കാരിലെ മന്ത്രിമാർ എതിർത്തു. എന്നാൽ മധ്യസ്ഥർ വെടിനിർത്തൽ കരാറിലെത്തുന്നതിന്റെ വളരെ അടുത്തെത്തിയതായി വിറ്റ്കോഫ് പറഞ്ഞു. താൽക്കാലിക വെടിനിർത്തൽ കരാർ ഉടൻ നടപ്പാക്കാനാകുമെന്ന സന്തോഷത്തിലാണ് താനെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്‌റാഈൽ ആക്രമണത്തിൽ ഇതുവരെ 54,249 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 1,23,492 പേർക്ക് പരുക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽപെട്ട് കാണാതായവരെ കൂടി ഉൾപ്പെടുത്തിയാൽ മരണസംഖ്യ ഇനിയും എത്രയോ ഉയരും. 61,700 പേർ മരിച്ചതായാണ് ഗസ്സ മാധ്യമ ഓഫിസ് പറയുന്നത്. കൊല്ലപ്പെട്ടവരിൽ 15,000ത്തിലധികം കുട്ടികളാണ്. ഇതിൽ 4,000 പേരെങ്കിലും നാല് വയസിന് താഴെയുള്ളവരാണ്.

വീടുകളും കെട്ടിടങ്ങളും ഒന്നാകെ തകർക്കപ്പെട്ട ഗസ്സ ഭൂമിയിലെ ശ്മശാനമായി മാറിയിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങളും മറ്റും നീക്കംചെയ്യാൻ വർഷങ്ങളെടുക്കും. ഗസ്സ പുനർനിർമാണത്തിന് ഈജിപ്ത് മുന്നോട്ടുവച്ച പദ്ധതി അറബ് രാജ്യങ്ങൾ സ്വാഗതം ചെയ്തിട്ടുണ്ട്. ഗസ്സയെ യു.എസിനു കൈമാറി പുനർനിർമാണം യു.എസ് നടപ്പാക്കുമെന്ന ട്രംപിന്റെ നിർദേശം അറബ് രാജ്യങ്ങൾ തള്ളിയിരുന്നു. ഗസ്സ പുനർനിർമാണത്തിന് 5300 കോടി ഡോളറാണ് ചെലവ് കണക്കാക്കുന്നത്.

Israel has accepted a ceasefire proposal aimed at ending months of conflict in Gaza. The move is seen as a step toward restoring peace and reducing civilian casualties in the region. International mediators welcome the decision, urging swift implementation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്ധ്യപ്രദേശിൽ ലാൻഡിങിനിടെ പരിശീലന വിമാനം അപകടത്തിൽപെട്ടു; പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

National
  •  19 hours ago
No Image

സിറിയയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് സഊദി വിമാനക്കമ്പനിയായ ഫ്‌ലൈഡീല്‍

Saudi-arabia
  •  19 hours ago
No Image

യുഎഇയിൽ നാളെ താപനില കുറയും; ചില സമയങ്ങളിൽ പൊടി ഉയരുന്നത് ദൃശ്യപരത കുറക്കാം

uae
  •  19 hours ago
No Image

നാളെ വിരമിക്കാനിരിക്കെ വിജിലൻസ് റെയ്ഡ്; സംഭവം കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിങ് എഞ്ചിനീയറുടെ വീട്ടിൽ 

Kerala
  •  19 hours ago
No Image

'ഇങ്ങനെയാണ് ഞങ്ങള്‍ ആളുകളെ ബഹുമാനിക്കുന്നത്... ഇങ്ങനെയാണ് ഞങ്ങള്‍ സായിദിന്റെ പേരിനെ ആദരിക്കുന്നത്'; റെസിഡന്‍സി നിയമം ലംഘിച്ച പ്രവാസിക്കു വേണ്ടി 60,000 ദിര്‍ഹം പിഴ അടച്ച ജഡ്ജിയെ ആദരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  20 hours ago
No Image

എട്ട് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിൽ മിന്നൽ സെഞ്ച്വറി; തിരിച്ചുവരവ് രാജകീയമാക്കി കരുൺ നായർ

Cricket
  •  20 hours ago
No Image

കുവ ഗ്രാൻഡ് കൺവെൻഷൻ നാളെ തിരൂരിൽ

Kerala
  •  20 hours ago
No Image

ഹജ്ജ് 2025: തീർത്ഥാടന തൊഴിൽ വിസകളിൽ കൃത്രിമം കാണിക്കുന്നവർ വലിയ വില നൽകേണ്ടി വരും; മുന്നറിയിപ്പുമായി സഊദി അറേബ്യ

Saudi-arabia
  •  21 hours ago
No Image

സൂര്യഗാഥ തുടരുന്നു, വീണ്ടും റെക്കോർഡ്; വമ്പൻ നേട്ടത്തിലേക്ക് നടന്നുകയറി സ്‌കൈ

Cricket
  •  21 hours ago
No Image

യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം; വലഞ്ഞ് പ്രവാസി മലയാളികള്‍, ചെലവ് ചുരുക്കാനൊരു മാര്‍ഗമിതാ

uae
  •  21 hours ago