HOME
DETAILS

അലിഗഡിലെ ഗോരക്ഷാ ഗുണ്ടകള്‍ തല്ലിച്ചതച്ചവരില്‍നിന്ന് പിടിച്ചെടുത്തത് ബീഫല്ല; എരുമയിറച്ചിയെന്ന് സ്ഥിരീകരിച്ച് ഫോറന്‍സിക് ഫലം | Aligarh Mob Lynching

  
May 29 2025 | 02:05 AM

Forensic results confirm that the meat seized from the victims of the lynching in Aligarh was not beef but buffalo meat

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അലിഗഡില്‍ ഗോരക്ഷാഗുണ്ടകള്‍ നാലുപേരെ ആക്രമിച്ചതിനെതിരായ പ്രതിഷേധം ഉയരുന്നതിനിടെ ഇരകള്‍ സഞ്ചരിച്ച വാഹനത്തില്‍നിന്ന് കണ്ടെടുത്തത് പശുവിന്റെ മാംസമല്ലെന്ന് സ്ഥിരീകരണം. വാഹനത്തില്‍നിന്ന് കണ്ടെടുത്തത് എരുമ മാംസം ആണെന്ന് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ആണ് സ്ഥിരീകരിച്ചതെന്ന് ഹര്‍ദുവാഗഞ്ച് പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസറായ പൊലിസ് ഇന്‍സ്‌പെക്ടര്‍ ധീരജ് കുമാര്‍ അറിയിച്ചു. 


ശനിയാഴ്ചയാണ് അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം പശു മാംസം കടത്തുന്നുവെന്ന് ആരോപിച്ച് മൂന്ന് മുസ്ലിം യുവാക്കളെ തീവ്രഹിന്ദുത്വസംഘങ്ങള്‍ ക്രൂരമായി തല്ലിച്ചതച്ചത്. ആഖില്‍ അഹമ്മദ് (43), അര്‍ബാജ് (38), മുഹമ്മദ് അഖീല്‍ (35), നദീം (32) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മരത്തടിയും ഇരുമ്പുവടിയും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇവരുടൈ ആന്തരികാവയവങ്ങള്‍ക്കുള്‍പ്പെടെ ക്ഷമതേറ്റിട്ടുണ്ട്. അക്രമികള്‍ ഇരകളുടെ വാഹനത്തിന് തീയിടുകയും അവരുടെ ഫോണുകളും പണവും മോഷ്ടിക്കുകയും ചെയ്തു. അലിഗഡിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേര്‍ അപകടനില തരണം ചെയ്തതായി എസ്.എച്ച്.ഒ കുമാര്‍ കൂട്ടിച്ചേര്‍ത്തു.


സംഭവത്തില്‍ രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് പിടിയിലായത്. ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷന്‍ 191(2) (കലാപം), 191(3) (നിയമവിരുദ്ധമായി സംഘംചേരല്‍), 190 (ക്രിമിനല്‍ പ്രവൃത്തിക്കായി സംഘം ചേരല്‍), 109 (കൊലപാതകശ്രമം), 308 (കൊള്ളയടിക്കല്‍), 310(2) (കവര്‍ച്ച) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആകെ 38 പ്രതികളാണുള്ളത്. ഇതില്‍ കണ്ടാല്‍ അറിയുന്ന 13 പേരും ബാക്കി അജ്ഞാതരെയുമാണ് പ്രതികളെ ഉള്‍പ്പെടുത്തിയത്. 


പ്രദേശത്തെ ഹിന്ദുത്വസംഘടനാ നേതാവിന്റെ പരാതിയില്‍ ഉത്തര്‍പ്രദേശ് ഗോവധ നിരോധന നിയമപ്രകാരം മറ്റൊരു എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ കണ്ടെടുത്തത് പശുമാംസം അല്ലെന്ന് വ്യക്തമായതോടെ ഗോവധനിരോധനനിയമപ്രകാരമുള്ള കേസ് നിലനിന്നേക്കില്ല.


നിയമപ്രകാരം എരുമയിറച്ചി കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് അതിന്റെ രേഖകള്‍ കാണിച്ചെങ്കിലും അരലക്ഷം രൂപ ആവശ്യപ്പെട്ടാണ് മര്‍ദനം തുടങ്ങിയതെന്ന് അഖീല്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.

Forensic results confirm that the meat seized from the victims of the lynching of cow vigilantes in Aligarh was not beef; it was buffalo meat



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ

International
  •  16 hours ago
No Image

യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം

latest
  •  16 hours ago
No Image

പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്

Kerala
  •  16 hours ago
No Image

24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍

latest
  •  17 hours ago
No Image

ഗസ്സ വെടിനിര്‍ത്തല്‍: യുഎസ് നിര്‍ദേശം ഇസ്‌റാഈല്‍ അംഗീകരിച്ചു; ഫലസ്തീനികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതെങ്കില്‍ മാത്രം അംഗീകരിക്കുമെന്ന് ഹമാസ്

International
  •  17 hours ago
No Image

പി.എസ്.സി-എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനങ്ങൾ അട്ടിമറിച്ച് സർക്കാർ; കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജുകളിലെ 200 തസ്തികകളിലെ നിയമനം സ്വകാര്യ ഏജൻസികൾക്ക്

Kerala
  •  17 hours ago
No Image

കനത്ത മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്; 9 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

Kerala
  •  17 hours ago
No Image

മഴ കനക്കുന്നു, അടുത്ത മൂന്ന് മണിക്കൂറിൽ മാത്രം ആറ് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ ട്രാക്കിൽ മരം വീണു; ട്രെയിനുകള്‍ വൈകുന്നു

Kerala
  •  a day ago
No Image

മം​ഗലാപുരത്തെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന്റെ കൊലപാതകം ‌; മൂന്ന് പേർ അറസ്റ്റിൽ

latest
  •  a day ago


No Image

വൻ ഡാറ്റാ ചോർച്ച: ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് ഉപയോ​ക്താക്കളുടെ 184 ദശലക്ഷം പാസ്‌വേഡുകൾ പുറത്ത്, പാസ്‌വേഡുകൾ മാറ്റാൻ മുന്നറിയിപ്പ് 

National
  •  a day ago
No Image

സഊദി ജനസംഖ്യയുടെ എഴുപത് ശതമാനവും 35 വയസ്സിന് താഴെയുള്ളവര്‍

Saudi-arabia
  •  a day ago
No Image

'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും

National
  •  a day ago
No Image

ഹർവാർഡിനെതിരായ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി: ഭീഷണിക്കിടയിലും ബിരുദദാനം ആഘോഷിച്ച് സർവകലാശാല വിദ്യാർഥികൾ

International
  •  a day ago