HOME
DETAILS

പൈലറ്റാകാന്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ക്കായി അഞ്ചുലക്ഷം ദിര്‍ഹമിന്റെ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം, പരിശീലനം യുഎഇയില്‍ | IAA Aviation Scholarship Program

  
Web Desk
May 29, 2025 | 3:39 AM

Dh500k aviation scholarships launched to empower women in UAE

വ്യോമയാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അറബ് സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ച് ഇന്റര്‍കോണ്ടിനെന്റല്‍ ഏവിയേഷന്‍ അക്കാദമി (ഐഎഎ). ദുബൈയില്‍ നടന്ന ഏവിയേഷന്‍ മേഖലയിലെ വനിതാ കൂട്ടായ്മയായ Women in Aviation Middle East Conference & Awards ചടങ്ങില്‍ ആണ് പദ്ധതി പ്രഖ്യാപിച്ചത്. മേഖലയിലെ സ്ത്രീകള്‍ക്ക് വ്യോമയാന മേഖലയില്‍ കരിയര്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം.

എയര്‍ലൈന്‍ ട്രാന്‍സ്‌പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിന് ആവശ്യമായ എല്ലാ ട്യൂഷനിലും ഫ്‌ലൈറ്റ് പരിശീലനത്തിലും 105,000 ഡോളറില്‍ ല്‍ കൂടുതല്‍ വിലമതിക്കുന്ന സമ്പൂര്‍ണ്ണ EASA ATPL മോഡുലാര്‍ പ്രോഗ്രാം ആണ് പദ്ധതി ഓഫര്‍ ചെയ്യുന്നത്. 35,000 ഡോളര്‍ വിലമതിക്കുന്ന 10 പൂര്‍ണ്ണ ധനസഹായമുള്ള ഫണ്ടമെന്റല്‍സ് ഓഫ് ഏവിയേഷന്‍ കോഴ്‌സുകളും ഇത് വാഗ്ദാനം ചെയ്യുന്നു. പഠന, പരിശീലന കാലയളവില്‍ ആകെ അഞ്ചുലക്ഷം ദിര്‍ഹം വരുന്ന സാമ്പത്തിക സഹായമാകും ഒരു വിദ്യാര്‍ഥിക്ക് ലഭിക്കുക.

 

2025-05-2909:05:03.suprabhaatham-news.png
 
 

അന്താരാഷ്ട്ര വ്യോമയാന വ്യവസായ പ്രമുഖര്‍, വനിതാ പ്രൊഫഷണലുകള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്ത ദുബൈയിലെ സമ്മേളനത്തില്‍ IAA സിഇഒ ക്യാപ്റ്റന്‍ ഡോ. സെയ്‌ന മെഹ്‌യു, മിഡില്‍ ഈസ്റ്റ് ചാപ്റ്റര്‍ പ്രസിഡന്റ് മെര്‍വത് സുല്‍ത്താന്‍ എന്നിവരാണ് സ്‌കോളര്‍ഷിപ്പ് അനാച്ഛാദനം ചെയ്തത്. 

Women in Aviation Middle East എന്ന കൂട്ടായ്മയുടെ ഉപദേശക സമിതിയാണ് അപേക്ഷകള്‍ വിലയിരുത്തുകയും വിജയികളെ തിരഞ്ഞെടുക്കുകയും ചെയ്യുന്നത്. അറബ് രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കും യുവസമൂഹത്തിനും സ്‌കോളര്‍ഷിപ്പ് ലഭ്യമാണ്. കൂടാതെ എല്ലാ പരിശീലനവും യുഎഇയിലെ ഐഎഎയുടെ അത്യാധുനിക സൗകര്യങ്ങളിലായിരിക്കും.

2025-05-2909:05:67.suprabhaatham-news.png
 
 

ട്യൂഷന്‍ പിന്തുണയ്ക്ക് അപ്പുറം വിദ്യാര്‍ഥികള്‍ക്ക് പരിശീലനവും പ്ലേസ്‌മെന്റും ഉറപ്പാക്കാന്‍ മെന്റര്‍ഷിപ്പും ഇന്റേണ്‍ഷിപ്പ് അവസരങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുവെന്ന് ഡോ. സെയ്‌ന മെഹ്‌യു വിശദീകരിച്ചു. സ്വീകര്‍ത്താക്കള്‍ക്ക് അവരുടെ പരിശീലന യാത്രയിലുടനീളം വ്യോമയാന വ്യവസായത്തില്‍ നിന്നുള്ള പരിചയസമ്പന്നരായ മെന്റര്‍മാരെ ഏത് സഹായത്തിനും സമീപിക്കാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

അപേക്ഷിക്കാനുള്ള സൗകര്യം രണ്ടുദിവസത്തിനുള്ളില്‍ ലഭ്യമാകും. നവംബറില്‍ നടക്കുന്ന Women in Aviation Middle East വാര്‍ഷിക യോഗത്തില്‍ ജേതാക്കളെ പ്രഖ്യാപിക്കും. അറബ് ലോകത്തുടനീളമുള്ള വനിതാ വ്യോമയാന വിദഗ്ധരുടെ ഭാവിക്ക് ഈ പരിപാടി ഒരു വഴിത്തിരിവാകുമെന്നും കൂടുതല്‍ പ്രാതിനിധ്യവും ഉള്‍ക്കൊള്ളുന്നതുമായ വ്യോമയാന വ്യവസായം എന്ന ദീര്‍ഘകാല ലക്ഷ്യത്തില്‍ അതിന്റെ പങ്ക് വഹിക്കുന്നുണ്ടെന്നും ഐഎഎ പറഞ്ഞു.
അന്തിമ വിജ്ഞാപനം ഉടന്‍ ഇറങ്ങും. അതില്‍ മാത്രമെ യോഗ്യത ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ ഉണ്ടാകൂ.

more details: https://www.flyiaa.aero/


Intercontinental Aviation Academy (IAA) introduced its new Women in Aviation Middle East Scholarship Program. The initiative is aimed at empowering women from Arab countries to pursue professional careers in aviation and marks a significant step forward in fostering inclusivity within the industry



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനിയെ തോൽപ്പിച്ച വീര്യം: ദക്ഷിണ കൊറിയയുടെ വിജയത്തിന് പിന്നിലെ 'രഹസ്യ' നായകൻ!

Football
  •  10 days ago
No Image

വേനൽച്ചൂടിൽ ടയർ പൊട്ടിത്തെറിച്ച് വൻ അപകടങ്ങൾ; നിർണായക മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  10 days ago
No Image

മരണത്തെ തോൽപ്പിച്ച സ്ട്രൈക്കർ ഇനി ലോകകപ്പ് ചരിത്രത്തിൽ; തലയോട്ടിയിലേറ്റ മാരക പരിക്കിൽ നിന്ന് ഫിഫ ലോകകപ്പിന്റെ ഹീറോയായി സൂപ്പർ താരത്തിന്റെ അവിശ്വസനീയ തിരിച്ചുവരവ്!

Football
  •  10 days ago
No Image

കൊടിക്കുന്നില്‍ സുരേഷ് ജിഫ്‌രി തങ്ങളെ സന്ദര്‍ശിച്ചു

Kerala
  •  10 days ago
No Image

സ്ത്രീകൾക്ക് ഇനി കെഎസ്ആർടിസിയിൽ സൗജന്യ യാത്ര; ആശയക്കുഴപ്പം ഒഴിവാക്കാൻ ഏഴ് വിഭാഗം ഓർഡിനറി ബസുകളുടെ ലിസ്റ്റ് പുറത്തുവിട്ടു

Kerala
  •  10 days ago
No Image

നിപ രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ആരോഗ്യ വകുപ്പ്; രാമനാട്ടുകര, ഫറോക്ക് മേഖലകളില്‍ ജാഗ്രത ശക്തമാക്കി

Kerala
  •  10 days ago
No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പണിമുടക്കി; ട്വിറ്ററിൽ ട്രോളുമായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

International
  •  10 days ago
No Image

96 വർഷത്തെ ചരിത്രത്തിലാദ്യം; മെക്സിക്കോയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും നാണക്കേടിന്റെ ലോക റെക്കോർഡ്!

Football
  •  10 days ago
No Image

ആ ഭാരമിറക്കാൻ സ്വന്തം കാണികൾക്ക് മുന്നിലെങ്കിലും ജയിക്കണം, കാനഡയ്ക്ക്

Football
  •  10 days ago
No Image

സോഷ്യൽ മീഡിയ റീൽസിനായി അപകടകരമായ സ്റ്റണ്ട്; യുവതിക്ക് കനത്ത പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  10 days ago