HOME
DETAILS

മികച്ച വളര്‍ച്ചാ നിരക്കിന് വേഗത പകരുന്ന ബജറ്റ്: എം.എ യൂസഫലി

  
February 02, 2026 | 2:43 AM

Budget that will accelerate better growth rate MA Yusuf Ali

അബൂദബി: ഇന്ത്യയുടെ മികച്ച വളര്‍ച്ചാ നിരക്കും ദീര്‍ഘകാല സാമ്പത്തിക നയങ്ങളും പ്രതിഫലിക്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി.
നികുതി നിയമങ്ങള്‍ ലളിതമാക്കിയും, വലിയ നിക്ഷേപ സാധ്യകള്‍ക്ക് അവസരം തുറന്നുമുള്ള സുസ്ഥിര വികസന അന്തരീക്ഷമാണ് ബജറ്റില്‍ വ്യക്തമാകുന്നത്. വ്യവസായ ലോകത്തിനും പ്രവാസികള്‍ക്കും യുവജനങ്ങള്‍ക്കും ഏറെപ്രതീക്ഷ നല്‍കുന്നതാണ് ഈ പ്രഖ്യാപനങ്ങള്‍. പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം (പി.ഐ.എസ്) വഴി ഇന്ത്യന്‍ ഓഹരികളില്‍ നിക്ഷേപിക്കാനുള്ള അവസരം, വ്യക്തിഗത നിക്ഷേപ പരിധി 5 ശതമാനത്തില്‍ നിന്ന് 10 ശതമാനം ആയി ഉയര്‍ത്തിയത്, എല്ലാ പി.ആര്‍.ഒ.ഐകള്‍ക്കുമുള്ള മൊത്തം നിക്ഷേപ പരിധി 10 ശതമാനത്തില്‍ നിന്ന് 24 ശതമാനം ആക്കി വര്‍ധിപ്പിച്ചത്, ഫെമ നിയമങ്ങള്‍ അവലോകനം ചെയ്യുമെന്ന പ്രഖ്യാപനം തുടങ്ങിയവ മികച്ച പ്രവാസി നിക്ഷേപങ്ങള്‍ക്ക് കൂടി ഊര്‍ജമേകുന്നതാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡിജിറ്റല്‍ ടെക്‌നോളജി രംഗത്തിന് നല്‍കുന്ന പിന്തുണ മികച്ച തൊഴിലവസരങ്ങള്‍ക്ക് വഴി തുറക്കും. ചെറുകിട വ്യവസായങ്ങള്‍ക്ക് പതിനായിരം കോടിയിലേറെ വകയിരുത്തിയതിലൂടെ ആ?ഗോള ഉത്പാദക ഹബ്ബായി ഇന്ത്യ മാറുന്നതിന് വേ?ഗത പകരും. കാര്‍ഷിക മേഖല്യ്ക്കും സ്ത്രീ സംരംഭങ്ങള്‍ക്കും പിന്തുണ നല്‍കുന്നതാണ് പ്രഖ്യാപനങ്ങള്‍. അടിസ്ഥാന വികസനത്തിലും ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




Advertisement
No Image

സംസ്ഥാനത്ത് സാമ്പത്തിക വളർച്ച ഏറ്റവും കുറഞ്ഞ ജില്ല മലപ്പുറം; വളർച്ചാ നിരക്ക് 6.59

Kerala
  •  2 hours ago
No Image

കേരള ഡിസബിലിറ്റി ഫെസ്റ്റിവലിന് ആവേശകരമായ സമാപനം; കെ.ഡി.എഫ് രണ്ടാം പതിപ്പ് 2027 ജനുവരിയിൽ

Kerala
  •  2 hours ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ജനങ്ങളെ വേണ്ട ധാതുസമ്പത്ത് വേണം; ധാതുസമ്പത്ത് ഇടനാഴിക്ക് പിന്നിൽ കോർപറേറ്റ് താൽപര്യം?

Kerala
  •  2 hours ago
No Image

കേന്ദ്ര ബജറ്റ്; കേരളത്തിലെ ഐ.ടി ഹബായ കൊച്ചിയെ പൂർണമായും തഴഞ്ഞു 

Kerala
  •  3 hours ago
No Image

സമസ്ത ശതാബ്ദി സമ്മേളനം: പതാകകൾ ഇന്ന് വരക്കലിൽ

Kerala
  •  3 hours ago
No Image

സർക്കാർ ഡോക്ടർമാർ സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും

Kerala
  •  3 hours ago
No Image

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യ ഹര്ജി ഇന്ന് പരിഗണിക്കും

Kerala
  •  3 hours ago
No Image

ജനങ്ങളെ ദുരിതത്തിലാഴ്ത്തി വോട്ടർ പട്ടിക പരിഷ്കരണം; കേന്ദ്രത്തിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് മമത ബാനർജി

National
  •  10 hours ago
No Image

കടക്ക് പുറത്ത്: രണ്ടാം പിണറായി സർക്കാരിനെതിരെ കോൺഗ്രസിന്റെ പടയൊരുക്കം; പുതിയ സോഷ്യൽ മീഡിയ ക്യാമ്പയിന് തുടക്കം

Kerala
  •  11 hours ago
No Image

'ഭയപ്പെടരുത്, നീ ഒരു സിംഹമാണ്'; ബജ്റംഗ് ദളിനെ വെല്ലുവിളിച്ച ദീപക്കിന് കൈയടിയുമായി രാഹുൽ ഗാന്ധി

National
  •  11 hours ago