HOME
DETAILS

കരാറുകാരുടെ ക്രമക്കേട് ദേശീയപാത നിർമ്മാണത്തിൽ; എൻഎച്ച്എഐ സമ്മതിച്ചു, വിദഗ്ധ സമിതി പരിശോധനയ്ക്ക്

  
May 29 2025 | 09:05 AM

NHAI Confirms Irregularities in National Highway Construction Expert Committee to Inspect Kerala Projects

ഡൽഹി: കേരളത്തിലെ ദേശീയപാത നിർമാണത്തിൽ കരാറുകാർ ഗുരുതരമായ ക്രമക്കേടുകൾ നടത്തിയെന്ന് ദേശീയപാത അതോറിറ്റി (NHAI) പൊതു അക്കൗണ്ട്സ് കമ്മിറ്റി (PAC) യോഗത്തിന് മുന്നിൽ ഔദ്യോഗികമായി സമ്മതിച്ചു. ടെൻഡർ വ്യവസ്ഥകളിൽ താൽപര്യപ്പെട്ട കമ്പനികൾക്ക് അനുകൂലമായി വ്യത്യാസം വരുത്തിയതായും, ഉപകരാറുകൾ 40 ശതമാനം വരെ കുറവിൽ നൽകിയതായും അധികൃതർ അംഗീകരിച്ചു.

പ്രതിപക്ഷ നേതാവ് കെ സി വേണുഗോപാൽ ഇത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണെന്ന് പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിൽ, എൻഎച്ച്എഐ ചെയർമാൻ ഈ ശനിയാഴ്ച കേരളത്തിൽ എത്തും. കോഴിക്കോട്ടു മുതൽ കാസർഗോഡ് വരെ ദേശീയപാത നിർമാണത്തിൽ ഉണ്ടായ തകരാറുകൾ പരിശോധിക്കാൻ കേന്ദ്രം വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൂരിയാട് മേഖലയിലെ ഒരു കിലോമീറ്റർ റോഡ് പൂർണമായും പുനർനിർമ്മിക്കാൻ ശുപാർശ ചെയ്തതായും അദ്ദേഹം അറിയിച്ചു.

വ്യാപക അഴിമതിയിലേക്കുള്ള സൂചനകളാണിതെന്ന് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. "കേരളത്തിന്റെ പ്രത്യേകതകൾ അനുസരിച്ചുള്ള നിർമാണം നടക്കുന്നില്ല, ഡിസൈൻ നിർണയിക്കുന്നത് മുഴുവൻ കരാറുകാർക്കാണ് വിട്ടത്," എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തകരാറുള്ള റോഡ് ഭാഗങ്ങളിൽ തൽസമയം പരിശോധന ആവശ്യമാണ് എന്നും, സിഎജിയുമായി കരാറുകളും ഡിസൈനുകളും പരിശോധിക്കാൻ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മൂന്ന് ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു.

അതേസമയം, ദേശീയപാത നിർമ്മാണ കരാർ ലഭിച്ച മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ നിർമാണത്തിൽ പുതിയ തകരാറുകളും പുറത്തുവന്നു. കാസർകോട് മാവുങ്കാൽ മേൽപ്പാലത്തിലെ കോൺക്രീറ്റ് തകർന്നതായി, അതിലൂടെ കമ്പികൾ പുറത്തു കാണപ്പെടുന്നതായി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. പാലത്തിന്റെ മധ്യഭാഗത്തെ സ്പാനർ ഘടിപ്പിച്ച ഭാഗത്താണ് ഈ തകരാറുകൾ ശ്രദ്ധയിൽപ്പെട്ടത്.

The National Highways Authority of India (NHAI) has admitted that contractors violated norms in Kerala's national highway construction. Officials revealed in a Public Accounts Committee (PAC) meeting that subcontracting was done at up to 40% lower rates, indicating major lapses. In response, the Centre has appointed an expert committee to inspect the Kozhikode–Kasaragod stretch. Opposition leader K.C. Venugopal alleged large-scale corruption and called for a full audit by the CAG. Meanwhile, structural faults were found in a Megha Construction-built overbridge in Kasaragod, raising further concerns.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകനുമൊത്ത് മീൻ പിടിക്കുന്നതിനിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി

Kerala
  •  15 hours ago
No Image

കാലവര്‍ഷം; കെ.എസ്.ഇ.ബി.ക്ക് 120 കോടിയിലേറെ നാശനഷ്ടം; പതിനായിരത്തിലധികം ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

Kerala
  •  16 hours ago
No Image

ട്രംപിന് ആശ്വാസം; തീരുവ പിരിക്കാൻ അപ്പീൽ കോടതിയുടെ അനുമതി, ഫെഡറൽ കോടതി വിധിയ്ക്ക് സ്റ്റേ 

International
  •  16 hours ago
No Image

വെള്ളത്തില്‍ മുങ്ങി കേരളം; കക്കയംഡാമില്‍ ജലനിരപ്പുയരുന്നു, ജാഗ്രതാ നിര്‍ദ്ദേശം;  മൂവാറ്റുപുഴയാറും നിറഞ്ഞൊഴുകുന്നു 

Weather
  •  16 hours ago
No Image

'ഗസ്സയിലേക്കുള്ള ജാലകം'; ഫലസ്തീനികളുടെ ജീവിതം വരച്ചുകാട്ടി ഖത്തറില്‍ പ്രദര്‍ശനം

latest
  •  16 hours ago
No Image

ഭീകരരുടെ ലാഹോർ റാലി ദൃശ്യങ്ങൾ അന്താരാഷ്ട്ര വേദികളിൽ ഉന്നയിക്കാൻ ഇന്ത്യ; കശ്മീരിൽ സുരക്ഷാ അവലോകന യോഗം ഇന്ന്

Kerala
  •  16 hours ago
No Image

ഇസ്‌റാഈലിൽ സൈന്യത്തിൽ ചേരാൻ വിസമ്മതിക്കുന്നവർ വർധിക്കുന്നു; സർക്കാരിന് ഇനി യുദ്ധം തുടരാനാകില്ലെന്നാണ് മെനുച്ചിൻ

International
  •  17 hours ago
No Image

യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു; ആഘോഷിക്കാന്‍ ലഭിക്കുക നാലുദിവസം

latest
  •  17 hours ago
No Image

പി.വി അൻവറിനെ കൊള്ളണോ തള്ളണോ; യു.ഡി.എഫ് തീരുമാനം ഇന്ന്

Kerala
  •  17 hours ago
No Image

24 മണിക്കൂറിനിടെ മൂന്ന് പാക് ചാരന്‍മാര്‍ കൂടി അറസ്റ്റില്‍; അഭിഷേകിന്റെ ഫേസ്ബുക്കില്‍ പാക് ഭീകരനെ ടാഗ് ചെയ്ത് ഫോട്ടോ, ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, മറ്റൊരാള്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍

latest
  •  18 hours ago

No Image

'ഞങ്ങളെ സംരക്ഷിക്കാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് നില്‍ക്കണം ? അബ്ദുറഹീമിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടരാജി; രാജിവച്ചവരില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മേയറും

National
  •  a day ago
No Image

ഹർവാർഡിനെതിരായ ട്രംപിന്റെ നടപടി തടഞ്ഞ് കോടതി: ഭീഷണിക്കിടയിലും ബിരുദദാനം ആഘോഷിച്ച് സർവകലാശാല വിദ്യാർഥികൾ

International
  •  a day ago
No Image

അമേരിക്കയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഇന്ത്യൻ കുടുംബം തണുത്തുറഞ്ഞ് മരിച്ച സംഭവം; പ്രതികൾക്ക് തടവുശിക്ഷ

National
  •  a day ago
No Image

പുതിയ അധ്യയന വർഷം: സ്കൂൾ സുരക്ഷയ്ക്ക് കർശന മുൻകരുതലുകൾ നിർദേശിച്ച് സർക്കാർ; സ്കൂളുകൾ ജൂൺ 2-ന് തുറക്കും

Kerala
  •  a day ago