HOME
DETAILS
MAL
അനധികൃത സ്വത്ത് സമ്പാദനം: ബാബുവിന്റെ പി.എ നന്ദകുമാറിനെ ചോദ്യം ചെയ്യുന്നു
backup
September 05 2016 | 07:09 AM
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ബാബുവിന്റെ പി.എ നന്ദകുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. ഡി.വൈ.എസ്.പി ബിജിയുടെ നേതൃത്വത്തില്‍ വിജിലന്‍സ് ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. വരുമാന മാര്‍ഗങ്ങളില്ലാത്ത നന്ദകുമാറിന്റെ സ്വത്തില്‍ വന്‍ വളര്‍ച്ചയുണ്ടായതായി വിജിലന്‍സ് കണ്ടെത്തി. ബാബു മന്ത്രിയായ ശേഷം നന്ദകുമാര്‍ തൃപ്പൂണിത്തുറയില്‍ പണമിടപാട് സ്ഥാപനം തുടങ്ങിയിരുന്നു. തെളിവുകള്‍ ലഭിച്ചാല്‍ നന്ദകുമാറിനെതിരേയും കേസെടുക്കുമെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."