
ഫുട്ബോളിൽ പുതിയ ചരിത്രമെഴുതി മെസി; ഇന്റർ മയാമിയും കീഴടക്കി അർജന്റൈൻ ഇതിഹാസം

കാലിഫോർണിയ: മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കൊപ്പം പുതിയ ചരിത്രം കുറിച്ച് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. ഇന്റർ മയാമിക്ക് വേണ്ടി 50 ഗോൾ കോൺട്രിബ്യൂഷൻ നടത്തുന്ന ആദ്യ താരമായി മാറിയാണ് മെസി പുതിയ റെക്കോർഡ് സ്വന്തമാക്കിയത്. എംഎൽഎസ്സിൽ മോൺഡ്രിയലിനെതിരെയുള്ള മത്സരത്തിൽ നേടിയ ഇരട്ട ഗോളിന് പിന്നാലെയാണ് മെസി ഈ നേട്ടം കൈവരിച്ചത്. അമേരിക്കൻ ക്ലബ്ബിനുവേണ്ടി ഇതുവരെ 29 ഗോളുകളും 21 അസിസ്റ്റുകളും ആണ് മെസി സ്വന്തമാക്കിയിട്ടുള്ളത്.
2023ലാണ് മെസി പാരീസ് സെയ്ന്റ് ജെർമെയ്ൻ വിട്ട് മേജർ ലീഗിലേക്ക് പോയത്. മെസിയുടെ വരവോടെ ഇന്റർ മയാമി വേണ്ടി മിന്നും പ്രകടനമാണ് നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഇതിന് പുറമെ സപ്പോർട്ടേഴ്‌സ് ഷീൽഡും മയാമി സ്വന്തമാക്കി. ഇപ്പോൾ വെറും രണ്ട് വർഷങ്ങൾ കൊണ്ട് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച താരമായി മാറാനും മെസിക്ക് സാധിച്ചിരിക്കുകയാണ്.
അതേസമയം മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. മയാമിക്കായി ലൂയി സുവാരസ് ഇരട്ട ഗോൾ നേടിയും തിളങ്ങി. മോൺഡ്രിയലിനായി ഡാൻറേ സീലി, വിക്ടർ ലോട്ടൂരി എന്നിവരാണ് ഗോളുകൾ നേടിയത്.
മത്സരത്തിൽ 53 ശതമാനം ബോൾ പൊസഷൻ സ്വന്തമാക്കിയ ഇന്റർ മയാമി 14 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. ഇതിൽ നാല് ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 11 ഷോട്ടുകളിൽ നിന്നും ആറ് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് എത്തിക്കാൻ മോൺഡ്രിയലിന് സാധിച്ചു.
നിലവിൽ മേജർ ലീഗ് സോക്കറിന്റെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് മെസിയും സംഘവും. 15 മത്സരങ്ങളിൽ നിന്നും ഏഴ് വിജയവും അഞ്ച് സമനിലയും മൂന്ന് തോൽവിയും അടക്കം 26 പോയിന്റാണ് ഇന്റർ മയാമിക്കുള്ളത്. ജനുവരി ഒന്നിന് കൊളംബസിനെതിരെയാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. മയാമിയുടെ തട്ടകമായ ചെയ്സ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Lionel Messi Create a Historical Record For Inter Miami in MLS
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 20 hours ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 20 hours ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 21 hours ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• 21 hours ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• 21 hours ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• 21 hours ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• a day ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• a day ago
'പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍, കൊല്ലം എ.ഇഒയോട് വിശദീകരണം തേടി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയുമായി സര്‍ക്കാര്‍
Kerala
• a day ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• a day ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• a day ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• a day ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• a day ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• a day ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• a day ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• a day ago
യുകെ ജനാധിപത്യ പരിഷ്കാരം: വോട്ടിംഗ് പ്രായം 16 ആയി കുറയ്ക്കാൻ പദ്ധതി
International
• 2 days ago
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കാണ് മുൻഗണന; റഷ്യൻ എണ്ണ വ്യാപാരത്തിനെതിരെ നാറ്റോ മേധാവിയുടെ ഉപരോധ ഭീഷണി തള്ളി
International
• 2 days ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• a day ago
വാണിജ്യ, താമസ മേഖലകളിലെ ഇന്ധനത്തിന് ഇത്തിഹാദ് മാളില്‍ മൊബൈല്‍ ഇലിങ്ക് സ്റ്റേഷന്; സാധാരണ റീടെയില്‍ വിലയില്‍ ലഭ്യം
uae
• a day ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• a day ago