HOME
DETAILS

ഗള്‍ഫില്‍ ഇക്കുറി ബലി പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ച്; പെരുന്നാള്‍ നിസ്‌കാരവും ജുമുഅയും വെവ്വേറെ നിര്‍വഹിക്കണമെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍

  
Web Desk
May 31 2025 | 03:05 AM

UAE Fatwa Council clarifies ruling as Eid Al Adha coinciding with Friday prayser

ദുബൈ: യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഇക്കുറി ബലി പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചാണ് എന്ന പ്രത്യേകതയുണ്ട്. ഈ വര്‍ഷത്തെ ഈദ് അല്‍ അദ്ഹ ജൂണ്‍ 6 വെള്ളിയാഴ്ചയാണ് ഉറപ്പിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഈദ് നിസ്‌കാരവും ജുമുഅ നിസ്‌കാരവും വെവ്വേറെ നടത്തണമെന്ന് യുഎഇ ഫത്‌വ കൗണ്‍സില്‍ ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച നിരവധി അന്വേഷണങ്ങളോട് പ്രതികരിക്കുകയായിരുന്നു കൗണ്‍സില്‍. 

രണ്ട് സന്ദര്‍ഭങ്ങളും ഒത്തുവരുമ്പോഴുള്ള നിസ്‌കാര നിര്‍വഹണത്തെ സംബന്ധിച്ച ദീര്‍ഘകാല പണ്ഡിത സംവാദത്തെ എടുത്തു പറഞ്ഞ കൗണ്‍സില്‍, രണ്ട് സംഘടിത നിസ്‌കാരങ്ങളും വെവ്വേറെ അതതിന്റെ പ്രാധാന്യത്തോടെ സ്വതന്ത്രമായി ആചരിക്കണമെന്ന് പ്രസ്താവനയില്‍ വിശദീകരിച്ചു.

വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെയും പരിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)യുടെ അധ്യാപനങ്ങളുടെയും അടിസ്ഥാനത്തിലാണിത്. ഈ നിലപാടിനെ ഭൂരിഭാഗം ഇസ്‌ലാമിക പണ്ഡിതരും പിന്തുണയ്ക്കുന്നുണ്ടെന്നും അതിന്റെ നിയമ സാധുതയെ കൂടുതല്‍ സ്ഥിരീകരിക്കുന്നുവെന്നും കൗണ്‍സില്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്കും പൊതുമേഖലയ്ക്കും അവധി പ്രഖ്യാപിച്ചിരുന്നു. പൊതുമേഖലയിലെന്നത് പോലെ നാലുദിവസത്തെ അവധിയാണ് സ്വകാര്യമേഖലയ്ക്കും മാനവവിഭവ, സ്വദേശിവത്കരണ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രാജ്യത്തുടനീളമുള്ള മന്ത്രാലയങ്ങളും ഫെഡറല്‍ സ്ഥാപനങ്ങളും ജൂണ്‍ 5 വ്യാഴാഴ്ച (ദുല്‍ഹജ്ജ് 9) മുതല്‍ ജൂണ്‍ 8 ഞായറാഴ്ച (ദുല്‍ഹജ്ജ് 12) വരെ ആണ് അവധി. 

Both the Eid prayer and the Friday Jumu’ah prayer in UAE should be performed on time and in accordance with their Sunnah, even both fall on the same day, Emirates Fatwa Council clarified.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ-റെയില്‍; മുഖ്യമന്ത്രി നാളെ കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

Kerala
  •  a day ago
No Image

ഒടുവിൽ രാജാവിനെയും പടിയിറക്കി; ക്യാപ്റ്റന്മാരിൽ ഒന്നാമനായി അയ്യരിന്റെ തേരോട്ടം

Cricket
  •  a day ago
No Image

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

Kerala
  •  a day ago
No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  a day ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  a day ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  a day ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  a day ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

National
  •  a day ago
No Image

'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago