HOME
DETAILS

വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും വിഹിതം നൽകാത്തവരുടെ പണം പിടിച്ചെടുക്കാത്തതിന് നടപടി; 6000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു

  
June 01 2025 | 01:06 AM

Wayanad Salary Challenge Salaries of 6000 Officials Withheld for Non-Payment

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിനുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയ സർക്കാർ ഉദ്യോഗസ്ഥരുടെ വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ നടപടിയെടുക്കാത്ത ആറായിരത്തോളം ശമ്പള വിതരണ ഉദ്യോഗസ്ഥരുടെ (ഡി.ഡി.ഒ) ശമ്പളം തടഞ്ഞ് ധനവകുപ്പ്. 

19,421 പേരാണ് സാലറി ചലഞ്ചിന് സമ്മതപത്രം നൽകിയിട്ടും പണം നൽകാതിരുന്നത്. പ്രെവിഡന്റ് ഫണ്ടിൽനിന്നും ലീവ് സറണ്ടറിൽനിന്നും പണം നൽകാൻ സന്നദ്ധത അറിയിച്ചവരാണിവർ. ഇതിന് ജീവനക്കാരുടെ അപേക്ഷയും ബിൽ പാസാക്കാൻ അനുമതിയും വേണം. ഇതിനു തയാറാകാതെയാണ് ജീവനക്കാർ ഒഴിഞ്ഞുമാറിയത്. ജീവനക്കാരുടെ അനുമതിക്കും അപേക്ഷയ്ക്കും കാത്തുനിൽക്കാതെ എത്രയുംവേഗം പണം പിടിച്ചു ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ ശമ്പളവിതരണ ഉദ്യോഗസ്ഥരോട് ധനവകുപ്പ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പാലിക്കാത്തവരുടെ ശമ്പളം തടയുമെന്നു മുന്നറിയിപ്പും നൽകിയിരുന്നു. ഇത് അവഗണിച്ചതിലാണ് ധനവകുപ്പ് ഡി.ഡി.ഒമാരുടെ ശമ്പളം തടഞ്ഞത്. പണം നൽകാത്തവരിൽ അയ്യായിരത്തോളംപേർ ഗസറ്റഡ് ഓഫിസർമാരാണ്.

In Wayanad, action has been taken against officials who failed to contribute their agreed share to the Salary Challenge. Despite giving prior consent, around 6,000 government employees did not pay their contribution. As a result, their salaries have been withheld by the authorities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരില്‍ ഹിന്ദു മഹാസഭക്ക് കിട്ടുന്ന ഓരോ വോട്ടും കപട ബിജെപിക്കാരുടെ മുഖത്ത് കിട്ടുന്ന അടിയെന്ന് സ്വാമി ഭദ്രാനന്ദ

Kerala
  •  5 hours ago
No Image

അന്ന് അയ്യരിന്റെ മുംബൈയോട് വീണ് കിരീടം നഷ്ടമായവൻ ഇന്ന് വീണ്ടും അയ്യരിനെതിരെ; ഫൈനൽ തീപാറും! 

Cricket
  •  6 hours ago
No Image

തായ്‌ലന്റിൽ നിന്ന് ഇന്ത്യയിലേക്ക്, പക്ഷേ മുംബൈയിൽ വെച്ച് യാത്രക്കാരൻ പെട്ടു; ല​ഗേജിൽ നിന്ന് പിടികൂടിയത് വിഷപ്പാമ്പുകളെയും ആമകളെയും

latest
  •  6 hours ago
No Image

2025 ഐപിഎൽ ഫൈനൽ; മഴമൂലം കളി ഉപേക്ഷിച്ചാൽ കിരീടം ഉയർത്തുക ആ ടീം

Cricket
  •  6 hours ago
No Image

കഴുകനെ ഇടിച്ചു; പട്‌ന-റാഞ്ചിഇൻഡിഗോ വിമാനത്തിന് അടിയന്തിര ലാൻഡിങ്ങ്

National
  •  6 hours ago
No Image

തൊടുപുഴയിൽ പതിനാലുകാരി ആത്മഹത്യ ചെയ്ത സംഭവം; 18കാരൻ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്; കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച്ച; റെയില്‍വേ മന്ത്രിയെയും, ഗഡ്കരിയെയും കാണും

National
  •  7 hours ago
No Image

'സഖ്ർ': ഹജ്ജ് സമയത്ത് അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്കായി AI-പവർഡ് ഡ്രോൺ വിന്യസിച്ച് സഊദി അറേബ്യ

Saudi-arabia
  •  7 hours ago
No Image

34.07 കോടി രൂപയുടെ ആസ്തി; 20.06 കോടി രൂപയുടെ ബാധ്യത; പിവി അന്‍വറിന്റെ സ്വത്ത് വിവരങ്ങള്‍ 

Kerala
  •  7 hours ago
No Image

അയ്യരാട്ടത്തിൽ വീണത് ധോണിയടക്കമുള്ള ഇതിഹാസങ്ങൾ; ഫൈനലിൽ ഇറങ്ങുന്നത് വമ്പൻ നേട്ടവുമായി

Cricket
  •  8 hours ago