അധ്യാപകദിനത്തില്‍ ക്ലാസെടുത്ത് രാഷ്ട്രപതി
ന്യൂഡല്‍ഹി: അധ്യാപകദിനത്തില്‍ അധ്യാപകന്റെ റോളില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. ന്യൂഡല്‍ഹിയിലെ ഡോ. രാജേന്ദ്രപ്രസാദ് സര്‍വോദയ വിദ്യാലയത്തിലെ കുട്ടികള്‍ക്കാണ് അധ്യാപകദിനത്തില്‍ രാഷ്ട്രപതിയുടെ ക്ലാസിലിരിക്കാനുള്ള ഭാഗ്യം ലഭിച്ചത്. 11ാം ക്ലാസിലെയും 12ാം ക്ലാസിലേയുമായി ഏകദേശം 80 ഓളം വിദ്യാര്‍ഥികളാണ് രാഷ്ട്രപതിയുടെ ക്ലാസിലുണ്ടായിരുന്നത്. തങ്ങളുടെ പുതിയ അധ്യാപകന്റെ ക്ലാസ് കുട്ടികള്‍ വളരെ ശ്രദ്ധാപൂര്‍വം കേട്ടിരുന്നു. ഡല്‍ഹി സര്‍ക്കാരിനു കീഴിലുള്ള നിരവധി സ്‌കൂളുകളിലും അധ്യാപകരെ അഭിസംബോധന ചെയ്ത് സംസാരിക്കാനായി അദ്ദേഹം എത്തിയിരുന്നു. 1969 ല്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനു മുന്‍പ് പ്രണബ്കുമാര്‍ മുഖര്‍ജി ഒരു അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ സ്‌കൂളിലെ കുട്ടികള്‍ക്ക് പൊതുവായി ഒരു ക്ലാസ് അദ്ദേഹം എടുത്തിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമാണ് ഇത്തരമൊരു ആശയത്തിനു പിന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."