HOME
DETAILS

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

  
June 06 2025 | 05:06 AM

Suspect Arrested for Killing Saudi Citizen During Robbery Attempt

റിയാദ്: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയിലുള്ള ദഹ്‌റാനില്‍ ഒരു പൗരനെ കൊലപ്പെടുത്തി ഇയാളുടെ ഭാര്യയെ ഗുരുതരമായി പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിയായ ഈജിപ്ഷ്യന്‍ പൗരനെ സഊദി സുരക്ഷാ സേന അറസ്റ്റ് ചെയ്തു.

സംഭവം നടന്നതിന് തൊട്ടുപിന്നാലെ കിഴക്കന്‍ മേഖല പൊലിസ് പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ നിയമനടപടികള്‍ക്കായി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
 
ഒന്നിലധികം കുത്തേറ്റ ഇരയുടെ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവരുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

സഊദി പബ്ലിക് സെക്യൂരിറ്റി തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ അറസ്റ്റ് സ്ഥിരീകരിച്ചു: 'ദഹ്‌റാന്‍ നഗരത്തില്‍ ഒരു പൗരനെ കൊലപ്പെടുത്തുകയും ഇരയുടെ ഭാര്യയെ പലതവണ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത ഈജിപ്ഷ്യന്‍ പൗരനെ സുരക്ഷാ അധികൃതര്‍ അറസ്റ്റ് ചെയ്തു, ഇരയുടെ ഭാര്യയുടെ നില ഗുരുതരമാണ്.'

പ്രാഥമിക അന്വേഷണത്തില്‍ പ്രതിക്ക് ഇരയെ വ്യക്തിപരമായി അറിയാമായിരുന്നുവെന്നും കവര്‍ച്ച നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും സൂചനയുണ്ട്. ഈജിപ്തില്‍ പ്രതിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

A suspect has been arrested for the murder of a Saudi citizen during a failed robbery attempt. Authorities are investigating the incident, which has sparked public outrage and calls for justice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും? 

Business
  •  13 hours ago
No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്

Saudi-arabia
  •  14 hours ago
No Image

യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍

uae
  •  14 hours ago
No Image

റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു

National
  •  14 hours ago
No Image

വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ   

National
  •  15 hours ago
No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  15 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  15 hours ago
No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  16 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  16 hours ago