HOME
DETAILS

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

  
June 06 2025 | 04:06 AM

53 Expatriates Arrested for Attempting to Enter Mecca Without Permit

മക്ക: പെര്‍മിറ്റില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍. മക്ക നഗരത്തില്‍ പ്രവേശിച്ച് പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിച്ചതിലൂടെ ഹജ്ജ് ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും ലംഘിച്ചതിനാണ് ഇവരെ അറസ്റ്റു ചെയ്തത്. സുരക്ഷാ സേനയാണ് പ്രവാസികളായ 53 പേരെ അറസ്റ്റ് ചെയ്തത്.

ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ മക്കയില്‍ ഹജ്ജ് നിര്‍വഹിക്കുന്നതിനാല്‍, ഈ വര്‍ഷം നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകളാണ് സഊദി അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഹജ്ജ് സീസണിന്റെ അവസാനം വരെയും സുരക്ഷാപരിശോധനകള്‍ തുടരും. 

ജൂണ്‍ 4 ബുധനാഴ്ച സന്ദര്‍ശന വിസയില്‍ എത്തി നിയന്ത്രണങ്ങള്‍ ലംഘിച്ച 60 വിദേശ പൗരന്മാരെ ഹജ്ജ് സുരക്ഷാസേന പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. മരുഭൂമിയിലൂടെ കാല്‍നടയായി ഇവര്‍ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചതായി സഊദി പബ്ലിക് സെക്യൂരിറ്റിയുടെ ഔദ്യോഗിക അക്കൗണ്ട് എക്‌സിലെ ട്വീറ്റില്‍ അറിയിച്ചു.

ഉചിതമായ നടപടി സ്വീകരിക്കുന്നതിനും പിഴ ചുമത്തുന്നതിനുമായി പ്രതികളെ ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയെന്നും പ്രസ്താവനയില്‍ പറയുന്നു. ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്ത തീര്‍ത്ഥാടകരെ കൊണ്ടുപോകുകയോ ഹോട്ടലുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ മുതലായവയില്‍ താമസ സൗകര്യം വാഗ്ദാനം ചെയ്യുകയോ ചെയ്താല്‍ 100,000 സഊദി റിയാല്‍ പിഴ ഈടാക്കുമെന്ന് സഊദി ടൂറിസം മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ പിഴ ബാധകമാണ്.

പെര്‍മിറ്റ് ഇല്ലാതെ തീര്‍ത്ഥാടനം നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്താല്‍ 20,000 സഊദി റിയാല്‍ വരെ പിഴ ചുമത്തും. ഏപ്രില്‍ 29 മുതല്‍ ദുല്‍ഹജ്ജ് 14 വരെ മക്കയില്‍ പ്രവേശിച്ച് അവിടെ താമസിക്കാന്‍ ശ്രമിക്കുന്ന വിസിറ്റ് വിസ ഉടമകള്‍ക്കും പിഴ ബാധകമാണ്.

നിയമവിരുദ്ധമായി തീര്‍ത്ഥാടകരെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കോടതി ഉത്തരവിലൂടെ കണ്ടുകെട്ടും. നിയമം ലംഘിക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, നിയമലംഘകരുടെ പേര് പരസ്യമായി വെളിപ്പെടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുഎഇയില്‍ നിന്നുള്ള നിയമലംഘകര്‍ക്കുള്ള പിഴ

എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് സകാത്ത് (ഗയാസ്) അംഗീകരിച്ച സാധുവായ ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ സഊദി അറേബ്യയില്‍ എത്തുന്ന ഏതൊരു യുഎഇ പൗരനും 50,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ജനറല്‍ ഇസ്‌ലാമിക് അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് അറിയിച്ചു.

Saudi authorities have arrested 53 expatriates for trying to enter the holy city of Mecca without official permission. The crackdown comes ahead of the Hajj season to ensure security and order.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  3 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  3 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  4 hours ago
No Image

കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോ​ഗിക പ്രഖ്യാപനവുമായി കായിക മന്ത്രി

Football
  •  4 hours ago
No Image

കറന്റ് അഫയേഴ്സ്-06-06-2025

PSC/UPSC
  •  4 hours ago
No Image

ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി

Kerala
  •  4 hours ago
No Image

E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ

uae
  •  4 hours ago
No Image

2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി

Cricket
  •  4 hours ago
No Image

ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു 

Kerala
  •  5 hours ago
No Image

എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ

International
  •  5 hours ago