
2025 ഐപിഎൽ; നാല് ടീമുകൾക്കും കോളടിക്കും! ചാമ്പ്യന്മാർക്കും റണ്ണേഴ്‌സ് അപ്പിനും വമ്പൻ പാരിതോഷികം

അഹമ്മദാബാദ്: 2025 ഐപിഎൽ ജേതാക്കൾ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ഇന്ന് ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശ പോരാട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും പഞ്ചാബ് കിങ്സുമാണ് ഏറ്റുമുട്ടുന്നത്.
നീണ്ട 18 വർഷത്തെ കിരീടം വരച്ച അവസാനിപ്പിക്കാനാണ് ഇരു ടീമുകളും ഇന്ന് കളത്തിൽ ഇറങ്ങുന്നത്. നാളത്തെ ഫൈനൽ പോരാട്ടത്തിൽ ഏത് ടീം വിജയിച്ചാലും പുതിയ ചാമ്പ്യന്മാരെ ആയിരിക്കും ഐപിഎല്ലിന് ലഭിക്കുക. ക്വാളിഫയർ വണ്ണിൽ പഞ്ചാബിനെ വീഴ്ത്തിയാണ് ആർസിബി ഫൈനലിലേക്ക് യോഗ്യത നേടിയത്. മറുഭാഗത്ത് ക്വാളിഫയർ രണ്ടിൽ മുംബൈ ഇന്ത്യൻസിനെ തകർത്താണ് പഞ്ചാബ് ഫൈനൽ യോഗ്യത ഉറപ്പിച്ചത്.
ടൂർണമെന്റിൽ ചാമ്പ്യന്മാരാവുന്ന ടീമിനും റണ്ണേഴ്‌സ് ആപ്പിനും വലിയ തുകകളാണ് ലഭിക്കുക. കിരീടം നേടുന്ന ടീമിന് 20 കോടി രൂപ ലഭിക്കുമ്പോൾ 13 കൊടിയുമാണ് ലഭിക്കുക. പ്ലേ ഓഫിലെത്തിയ മറ്റ് രണ്ട് ടീമുകൾക്കും തുകകൾ ലഭിക്കും. രണ്ടാം ക്വാളിഫയർ വരെ മുന്നേറിയ മുംബൈ ഇന്ത്യൻസിന് ഏഴ് കോടി രൂപയും എലിമിനേറ്ററിൽ പുറത്തായ ഗുജറാത്ത് ടൈറ്റൻസിന് മൂന്ന് കോടി രൂപയും ലഭിക്കും.
ഈ സീസണിൽ മൂന്നുതവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ രണ്ടുതവണ ജയം ബംഗളൂരുവിനൊപ്പമായിരുന്നു. ആർ.സി.ബിയുടെ തട്ടകമായ ചിന്നസ്വാമിയിൽ മാത്രമാണ് പഞ്ചാബ് വിജയിച്ചത്. ബംഗളൂരുവിന്റെ ബാറ്റിങ്ങും ബൗളിങ്ങും ഒരുപോലെ കരുത്തുറ്റതാണ്.
പഞ്ചാബിന് നേരിടാനുള്ളത് ജോഷ് ഹാസൽവുഡ് എന്ന പേസറെയാണ്. സെമിയിൽ പഞ്ചാബിനെ തകർത്തതും ഹാസൽവുഡാണ്. സുയാഷ് ശർമയെയും സമർത്ഥമായി ടീമിന് നേരിടേണ്ടി വരും.
ബാറ്റിങ്ങ് നിരയാണ് ഇരുടീമുകളെയും കരുത്ത്. വിരാട് കോഹ്‌ലിയും, ഫിൽ സാൾട്ടും വരുന്ന ഓപ്പണിങ് നിര പവർപ്ലേയിൽ വമ്പൻ സ്‌കോർ നേടാൻ ബംഗളൂരുവിനെ സഹായിക്കും. ഇവരെ തുടക്കത്തിലേ പുറത്താക്കിയാൽ പഞ്ചാബിന് സാധ്യതയുണ്ട്. മധ്യനിരയിൽ രജത് പാട്ടീദാർ, ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റൺ, ടിം ഡേവിഡ് എന്നിവരുടെ കരുത്തുറ്റ സാന്നിധ്യമുണ്ട്.
പഞ്ചാബിന്റെ ബൗളിങ് നിര മാർക്കോ യാൻസൻ പോയതോടെ ദുർബലമാണ്. കൈൽ ജാമിസൻ, വൈശാഖ്, എന്നിവർ കൂടുതൽ മികവ് കാണിക്കണം. യുസവേന്ദ്ര ചാഹലും അതുപോലെ നിർണായകമാകും. അർഷ്ദീപ് സിങ് മികച്ച ഫോമിലാണ്. എന്നാൽ മുംബൈക്കെതിരേ താരം തീർത്തും നിറം മങ്ങിയിരുന്നു. അതേസമയം പഞ്ചാബിന് ബാറ്റിങ് നിരയിൽ ആശങ്കയില്ല.
പ്രിയാൻഷ് ആര്യ, പ്രഭ്‌സിമ്രാൻ സിങ് എന്നിവർ വമ്പൻ ഇന്നിങ്‌സ് കളിക്കുമെന്നാണ് ടീം പ്രതീക്ഷ. നിഹാൽ വദേര, ശ്രേയസ് അയ്യർ, ജോഷ് ഇംഗ്ലിസ്, ശശാങ്ക് സിങ്, എന്നിവർ മധ്യനിര സുരക്ഷിതമാക്കുന്നു. ഫീൽഡിങ്ങും കൂടി നിലവാരത്തിലേക്ക് ഉയർന്നാൽ പഞ്ചാബിന് ആശങ്കകൾ പരിഹരിക്കാം.
2025 IPL All four teams will be called up Huge prize money for champions and runners-up
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്
Saudi-arabia
• 4 hours ago
യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍
uae
• 5 hours ago
റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു
National
• 5 hours ago
വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ
National
• 5 hours ago
തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍
Kerala
• 6 hours ago
ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം
International
• 6 hours ago
മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
Saudi-arabia
• 6 hours ago
ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ
Tech
• 6 hours ago
അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 7 hours ago
നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തില്‍ മരിച്ചു; ,ഷൈനിനും മതാവിനും പരുക്ക്
Kerala
• 7 hours ago
Eid Celebration in Gulf: ഗള്‍ഫ് നാടുകളില്‍ ബലി പെരുന്നാള്‍ നിസ്കാരം കഴിഞ്ഞു, ഇനി ആഘോഷങ്ങളുടെ മണിക്കൂറുകള്‍; ഉച്ചയ്ക്ക് ജുമുഅയും | നിസ്കാര ചിത്രങ്ങള്‍ കാണാം
uae
• 8 hours ago
കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍; സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് മുറുകുന്നു
Kerala
• 8 hours ago
കോഴിക്കോട് പൂനൂരില്‍ വിഷ കൂണ് പാകം ചെയ്ത കഴിച്ച ആറു പേര് ആശുപത്രിയില്‍
Kerala
• 9 hours ago
ഇന്ത്യൻ ട്രാവൽ വ്ളോഗർമാരെ കെണിയിലാക്കിയതും ചാരവൃത്തിയിലേക്ക് നയിച്ചതും പാകിസ്ഥാന്റെ 'മാഡം എൻ'
latest
• 10 hours ago
ഇന്ത്യാ, പാക് സംഘര്ഷംഅവസാനിച്ചതില് ട്രംപിന് പങ്കുണ്ടെന്ന് റഷ്യ
International
• 10 hours ago
സമാധാന ചര്‍ച്ചകള്‍ക്കിടെ ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 5 പേര് കൊല്ലപ്പെട്ടു
International
• 10 hours ago
ബെംഗളുരു ദുരന്തം; സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് സസ്പെന്ഷന്, RCB പ്രതിനിധികളെ അറസ്റ്റ് ചെയ്തേക്കും
National
• 10 hours ago
Eid in UAE: 10,000 കുട്ടികള്‍ക്ക് പെരുന്നാള്‍ സന്തോഷം പകര്‍ന്ന് സിഡിഎ 'ഈദിയ' സംരംഭം
latest
• 9 hours ago
അബൂദബി വിമാനത്തില്‍ ബോംബ് ഭീഷണി മുഴക്കി; പ്രതിക്ക് 7 വര്‍ഷം തടവും 1,83,500 ദിര്‍ഹമിന്റെ കനത്ത പിഴയും
latest
• 9 hours ago
കോടതി ലോക്കപ്പിൽ വെച്ച് പ്രതിയെ കൊലപ്പെടുത്തി സഹതടവുകാർ; സംഭവം ഡൽഹിയിൽ
National
• 9 hours ago