HOME
DETAILS

അപസ്മാരം ബാധിച്ചാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത്..? ഇക്കാര്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം

  
Web Desk
June 03 2025 | 11:06 AM

What to Do If Someone Has a Seizure Stay Calm Act Smart

നിങ്ങള്‍ വീട്ടിലിരിക്കുമ്പോഴോ അല്ലെങ്കില്‍ റോഡിലൂടെ നടക്കുമ്പോഴോ ഓഫിസിലിരിക്കുമ്പോഴോ പെട്ടെന്ന് ഒരാള്‍ക്ക് അപസ്മാരം പിടിപെട്ടാല്‍ എന്താണ് ചെയ്യുക..? നമ്മള്‍ ആകെ ഭയപ്പെടും. എന്തുചെയ്യണമെന്നറിയാതെ നിന്നു വിയര്‍ക്കും. ഇങ്ങനത്തെ സാഹചര്യത്തില്‍ പരിഭ്രാന്തരാവുന്നതിനു പകരം ശരിയായ നടപടികളെടുത്താല്‍ ഒരാളുടെ ജീവന്‍ രക്ഷിക്കാനാവും.

ഒരാള്‍ക്ക് അപസ്മാരം ബാധിച്ചാല്‍ എന്തു ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും നോക്കാം. 

ശാന്തതയാണ് ആദ്യം വേണ്ടത്. അപസ്മാരം എത്രനേരം നീണ്ടു നില്‍ക്കുന്നുവെന്ന് നോക്കുക. 5 മിനിറ്റില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഉടനെ ആശുപത്രിയിലെത്തിക്കുക. 
അപസ്മാരം ഉള്ളയാളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക. 
തറയില്‍ കിടത്തുക.
പരിക്കേല്‍ക്കാതിരിക്കാന്‍ ചുറ്റുമുള്ള വസ്തുക്കള്‍ നീക്കം ചെയ്യുക. 

 

apas.jpg

തലയ്ക്ക് പരിക്കേല്‍ക്കാതിരിക്കാന്‍ തലയിണ, ടിഷ്യു പേപ്പര്‍, ജാക്കറ്റ് ഇവയിലെന്തെങ്കിലും മൃദുവായത് തലയ്ക്കു കീഴില്‍ വയ്ക്കുക. 
ഇറുകിയ വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുക. പ്രത്യേകിച്ച് കഴുത്തിനു ചുറ്റുമുള്ളവ. സ്‌കാര്‍ഫുകള്‍, ടൈ, കോളറുകള്‍ ഇവയൊക്കെ. ശ്വസനത്തിന്റെ ബുദ്ദിമുട്ടു കുറയ്ക്കാന്‍ വേണ്ടിയാണ്.
അപസ്മാര സമയത്ത് വ്യക്തിയെ പിടിച്ചു നിര്‍ത്താന്‍ പാടില്ല. പേശികള്‍ വലിഞ്ഞു മുറുകുന്നതും ബലമായി പിടിച്ചു നിര്‍ത്തുന്നതും പരിക്കിന് കാരണമാവുന്നു. 


വായില്‍ ഒന്നും വയ്ക്കാനും പാടില്ല. വിരലോ സ്പൂണോ ഒന്നും തന്നെ പാടില്ല. ഇത് ശ്വാസത്തെ തടസ്സപ്പെടുത്താം. 
അപസ്മാരത്തിനു ശേഷം ആ വ്യക്തിയെ ഒരു വശത്തേക്ക് തിരിക്കുക. 
അപസ്മാരം നിലച്ചാല്‍ ഉമിനീരോ ഛര്‍ദിയോ ഉണ്ടെങ്കില്‍ അതു പുറത്തേക്കു വരുന്ന വിധം ചരിച്ചു കിടത്തുക. 
ബോധം വീണ്ടെടുക്കാന്‍ അനുവദിക്കുക.
ഈ സമയത്ത് ആശയക്കുഴപ്പമോ ക്ഷീണമോ അനുഭവപ്പെടാം. 
അയാള്‍ക്ക് പൂര്‍ണവിശ്രമം നല്‍കുകയും ധൈര്യംകൊടുക്കുകയും ചെയ്യുക. 


ചെയ്യാന്‍ പാടില്ലാത്തത്

ആ വ്യക്തിയെ പിടിച്ചു കുലുക്കരുത്. 
നിര്‍ബന്ധിച്ച് വെള്ളമോ മരുന്നോ നല്‍കുകയും ചെയ്യരുത്. 
കൂട്ടംകൂടി ആളുകള്‍ നില്‍ക്കാന്‍ അനുവദിക്കരുത്. 
അവരെ അകറ്റി നിര്‍ത്തുക. 

ഡോക്ടറെ വിളിക്കേണ്ടത്

അഞ്ചു മിനിറ്റില്‍ കൂടുതല്‍ അപസ്മാരം നീണ്ടുനില്‍ക്കുകയാണെങ്കില്‍.
അപസ്മാരത്തിനു ശേഷം ആ വ്യക്തിക്ക് ബോധം തിരിച്ചു കിട്ടുന്നില്ലെങ്കില്‍. 
ഇടയ്ക്കിടെ അപസ്മാരം ഉണ്ടാകുന്നുവെങ്കില്‍. 
ആദ്യമായി അപസ്മാരം ഉണ്ടായാല്‍. 

അപസ്മാരം ഉണ്ടാവുമ്പോള്‍ ഭയം തോന്നുമെങ്കിലും ശരിയായ വിവരവും നടപടികളുമുണ്ടെങ്കില്‍ ആ വ്യക്തിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. നമ്മള്‍ എന്തു ചെയ്യണമെന്നും എന്ത് ചെയ്യരുതെന്നും മനസിലാക്കിയാല്‍ അപസ്മാര രോഗികള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ സുരക്ഷിതമായ ജീവിതം നയിക്കാന്‍ പറ്റുന്നതാണ്. 

 


ശ്രദ്ധിക്കുക; മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മാധ്യമ റിപോര്‍ട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്തെങ്കിലും നിര്‍ദേശം നടപ്പാക്കുന്നതിന് മുമ്പ്,ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിസിസി രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ എണ്ണസമ്പത്തുള്ള രാജ്യമിതാണ്

Saudi-arabia
  •  4 hours ago
No Image

യുവാക്കള്‍ക്ക് നേട്ടം; ഷാര്‍ജയില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍

uae
  •  4 hours ago
No Image

റാഫേൽ യുദ്ധവിമാന ഫ്യൂസ്‌ലേജ് നിർമ്മാണത്തിന് ദസ്സോൾട്ട് ഏവിയേഷനും ടാറ്റയും കൈകോർക്കുന്നു

National
  •  4 hours ago
No Image

വീട്ടിലേക്കുള്ള വഴിയില്‍ ചെളിയില്‍ പുതഞ്ഞ കാര്‍ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

ബെംഗളൂരു ദുരന്തം; ആർസിബിയിലെ ഉന്നത ഉദ്യോഗസ്ഥനടക്കം നാല് പേർ അറസ്റ്റിൽ   

National
  •  4 hours ago
No Image

തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു; ഓര്‍മയായത് കോണ്‍ഗ്രസിലെ സൗമ്യമുഖം, ആദര്‍ശ ധീരന്‍

Kerala
  •  5 hours ago
No Image

ഗസ്സന്‍ ജനതയെ ദുരിതത്തിലാക്കാന്‍ പ്രദേശത്തെ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്ന് സമ്മതിച്ച് നെതന്യാഹു; ഹമാസിനെ തകര്‍ക്കാനെന്ന് ന്യായീകരണം

International
  •  5 hours ago
No Image

മോഷണ ശ്രമത്തിനിടെ സഊദി പൗരനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

Saudi-arabia
  •  5 hours ago
No Image

ഇന്ത്യയിൽ എഐ പ്രൊഫഷണലുകൾക്ക് വൻ ഡിമാൻഡ്; അക്കാദമി ആരംഭിച്ചു ഓപ്പൺഎഐ

Tech
  •  5 hours ago
No Image

അനുമതിയില്ലാതെ മക്കയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച 53 പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  6 hours ago