HOME
DETAILS

രാജ്യത്തെ ജനസംഖ്യ, ജാതി സെൻസസ് എന്നിവയുടെ തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

  
June 05, 2025 | 1:46 AM

Central government announces dates for population and caste census in the country

ന്യൂഡൽഹി: ജനസംഖ്യാ കണക്കെടുപ്പിന്റെയും ജാതി സെൻസസിന്റെയും തീയതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. രണ്ടു ഘട്ടങ്ങളിലായാണ് സെൻസസ് നടത്തുക. ആദ്യഘട്ടം മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളായ ജമ്മുകശ്മിർ, ലഡാക്ക്, ഹിമാചൽപ്രദേശ്. ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്ടോബർ ഒന്നിന് ആരംഭിക്കും. രണ്ടാംഘട്ടം ബാക്കിയുള്ള സംസ്ഥാനങ്ങളിൽ 2027 മാർച്ച് ഒന്നിന് ആരംഭിക്കും. ഗസറ്റ് വിജ്ഞാപനം ഈ മാസം 16ന് പുറപ്പെടുവിക്കും. ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസുമുണ്ടാകും. 

സെൻസസിനായി തയാറാക്കുന്ന ചോദ്യാവലിയിൽ ജാതി, ഉപജാതി എന്നിവയെക്കുറിച്ചുള്ളവ ചോദ്യങ്ങൾ ഉൾപ്പെടുത്തുകയാണ് ചെയ്യുന്നത്. 15 വർഷത്തിനു ശേഷമാണ് രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പു നടത്തുന്നത്. 2011ലാണ് അവസാനമായി സെൻസസ് നടന്നത്. രണ്ടു ഘട്ടങ്ങളിലായായിരുന്നു അന്ന് സെൻസസ്. ജാതി സെൻസസ് അവസാനമായി നടന്നത് ബ്രിട്ടിഷ് കാലത്ത് 1931ലാണ്. 
2011ൽ മൻമോഹൻ സിങ് സർക്കാറിന്റെ കാലത്ത് സോഷ്യോ ഇക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് എന്നപേരിൽ ജാതി സെൻസസ് നടത്തിയെങ്കിലും കണക്കിലെ കൃത്യതയിൽ സംശയമുള്ളതിനാൽ റിപ്പോർട്ട് പുറത്തുവിട്ടില്ല. 

1948 ലെ ജനസംഖ്യാ കണക്കെടുപ്പ് നിയമത്തിലെയും 1990ലെ ജനസംഖ്യാ കണക്കെടുപ്പ് ചട്ടങ്ങളിലേയും വ്യവസ്ഥകൾ പ്രകാരമാണ് ഇന്ത്യയിലെ സെൻസസ് നടത്തുന്നത്. സാധാരണയായി രാജ്യത്ത് ഓരോ പത്തു വർഷത്തിലുമാണ് സെൻസസ് നടത്താറുള്ളത്. കൊവിഡ് വ്യാപനം കാരണം 2021 ലെ സെൻസസ് മാറ്റിവയ്ക്കുകയായിരുന്നു. 2021 ൽ നടത്താനിരിക്കുന്ന സെൻസസിന്റെ ആദ്യ ഘട്ടത്തിനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായിരുന്നു.

2020 ഏപ്രിൽ 1 മുതൽ ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഫീൽഡ് വർക്ക് ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങിയാണ്, ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽകണ്ട് സെൻസസിനൊപ്പം രാജ്യത്ത് ജാതി സെൻസസ് കൂടി നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.Central

Central government announces dates for population and caste census in the country



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  5 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  8 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  38 minutes ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  an hour ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  an hour ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  an hour ago
No Image

മേഖലയില്‍ സംഘര്‍ഷം; മസ്‌കത്ത് വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക്

oman
  •  2 hours ago
No Image

സഞ്ജുവിന്റെ ക്വിന്റലടി; ആർച്ചറിന്റെ തലയിൽ വീണത് നാണക്കേടിന്റെ റെക്കോർഡ്

Cricket
  •  2 hours ago
No Image

എടിഎം കാർഡ് വേണ്ട, പക്ഷെ 'ഫ്രീ' അല്ല; യുപിഐ വഴിയുള്ള പണം പിൻവലിക്കലിനും നിയന്ത്രണവുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

Kerala
  •  2 hours ago