HOME
DETAILS

ക്രിയേറ്റീവ് മേഖലയില്‍ തൊഴിലവസരമൊരുക്കി ലുലു; ഈ യോഗ്യതയുള്ളവര്‍ക്ക് ഒമാനിലേക്ക് പറക്കാം

  
Web Desk
June 05, 2025 | 3:44 AM

graphic designer recruitment in lulu group oman apply through linked in

ക്രിയേറ്റീവ് മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് തൊഴിലവസരവുമായി ലുലു ഗ്രൂപ്പ്. ഇത്തവണ ഒമാനിലെ മസ്‌കറ്റിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഗ്രാഫിക് ഡിസൈനര്‍ തസ്തികയിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. ഡിസൈനിങ് മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്. താല്‍പര്യമുള്ളവര്‍ ലുലുവിന്റെ ഒൗദ്യോഗിക ലിങ്ക്ഡ് ഇന്‍ പേജ് മുഖേന അപേക്ഷ നല്‍കണം. 

തസ്തിക & യോഗ്യത

ലുലു ഗ്രൂപ്പിന് കീഴില്‍ ഗ്രാഫിക് ഡിസൈനര്‍ റിക്രൂട്ട്‌മെന്റ്. നിരവധി ഒഴിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. വിവിധ പ്രോജക്ടുകള്‍ക്കായി ക്രിയാത്മകവും ആകര്‍ഷകവുമായ ഗ്രാഫിക്‌സും മോഷന്‍ ഗ്രാഫിക്‌സും വികസിപ്പിക്കുകയാണ് പ്രധാന ജോലി. സ്ഥാനപനത്തിനായി കാറ്റലോഗുകള്‍, ബുക്ക്ലെറ്റുകള്‍, ഇന്‍-സ്റ്റോര്‍ ബ്രാന്‍ഡിംഗ്, സോഷ്യല്‍ മീഡിയ ഉള്ളടക്കം എന്നിവ രൂപകല്‍പ്പന ചെയ്യണം. മാര്‍ക്കറ്റിംഗ് ടീമുമായി സഹകരിച്ച് പുതിയ ആശയങ്ങളും കാമ്പെയ്നുകളും തയ്യാറാക്കുക. ഓണ്‍ലൈന്‍, പ്രിന്റ് കാമ്പെയ്നുകള്‍ക്കായി മാര്‍ക്കറ്റിംഗ് ഉള്ളടക്കത്തിന്റെ അടിസ്ഥാനപരമായ തര്‍ജ്ജമയും പ്രൂഫ് റീഡിംഗും. ഗ്രാഫിക്‌സ്, വിഷ്വല്‍ ഇഫക്ട്‌സ്, വീഡിയോ എഡിറ്റിംഗ് എന്നിവയിലെ ഏറ്റവും പുതിയ ട്രെന്‍ഡുകളും മികച്ച രീതികളും അറിഞ്ഞിരിക്കുക. മികച്ച നിലവാരമുള്ള ഡിസൈനുകള്‍ തയ്യാറാക്കുക, എന്നിങ്ങനെയാണ് ജോലിയുടെ ഉത്തരവാദിത്തങ്ങള്‍. 

യോഗ്യത

ഗ്രാഫിക് ഡിസൈന്‍ അല്ലെങ്കില്‍ അനുബന്ധ മേഖലയില്‍ ഡിഗ്രി. 

ഗ്രാഫിക് ഡിസൈനര്‍ അല്ലെങ്കില്‍ സമാന തസ്തികയില്‍ 1 മുതല്‍ 4 വര്‍ഷത്തെ എക്‌സ്പീരിയന്‍സ്.            

അഡോബ് ഇല്ലസ്ട്രേറ്റര്‍, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, പ്രീമിയര്‍ പ്രോ, ആഫ്റ്റര്‍ ഇഫക്ട്‌സ് തുടങ്ങിയ സോഫ്റ്റ്വെയറുകളില്‍ പ്രാവീണ്യം. 

ശക്തമായ ആശയവിനിമയം, ക്രിയാത്മക ചിന്ത, ടൈപ്പോഗ്രാഫി, ഡിസൈന്‍ കഴിവുകള്‍. 

അറബിക്, ഇംഗ്ലീഷ് ഭാഷകളില്‍ മികച്ച ആശയവിനിമയ ശേഷി.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ലുലു ഗ്രൂപ്പിന്റെ ലിങ്ക്ഡ് ഇന്‍ പേജുകള്‍ സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുക. വിശദ വിവരങ്ങള്‍ക്ക് കമ്പനി വെബ്‌സൈറ്റ് കാണുക.

Lulu Group is offering exciting job opportunities for those aspiring to build a career in the creative field. This time, recruitment is taking place for Muscat, Oman. The available position is for Graphic Designers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ കനാലിൽ മീനുകൾ കൂട്ടത്തോടെ ചത്ത നിലയില്‍; സാമ്പിൾ സ്വീകരിച്ചു; നിരീക്ഷണം ശക്തമാക്കി അധികൃതർ

uae
  •  11 days ago
No Image

കൊഴിഞ്ഞുപോക്ക് തുടരുന്നു; 2026 ഐപിഎല്ലിൽ നിന്നും പിന്മാറി മറ്റൊരു ഇതിഹാസം

Cricket
  •  11 days ago
No Image

സൈബര്‍ സുരക്ഷയല്ല, കേന്ദ്രനീക്കം പൗരന്‍മാരെ നിരീക്ഷിക്കല്‍; സഞ്ചാര്‍ സാഥി മൊബൈല്‍ ആപ്പിനെതിരെ പ്രതിഷേധം ശക്തം

National
  •  11 days ago
No Image

2026-ലെ പൊതു ബഡ്ജറ്റ് സഊദി അറേബ്യ ഇന്ന് പ്രഖ്യാപിക്കും; 4.6ശതമാനം വളർച്ചയുണ്ടാകുമെന്ന് പ്രതീക്ഷ

latest
  •  11 days ago
No Image

കോഹ്‌ലിയുടെ സെഞ്ച്വറിക്കിടയിൽ അവന്റെ പ്രകടനം ആരും ശ്രദ്ധിച്ചില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  11 days ago
No Image

വാഹനങ്ങൾ ഉപയോഗിച്ച് ഏറ്റവും വലിയ ആശംസാ വാചകം; ഗിന്നസ് റെക്കോർഡ് നേടി അജ്മാൻ

uae
  •  11 days ago
No Image

പാർലമെന്റ് ശൈത്യകാല സമ്മേളനം: ആദ്യദിനം എസ്.ഐ.ആറിൽ പ്രതിഷേധം, സ്തംഭനം; ഇന്നും പ്രതിഷേധിച്ച് തുടങ്ങാൻ പ്രതിപക്ഷം

National
  •  11 days ago
No Image

ടി-20യിൽ സെഞ്ച്വറി നേടി, ഇനി അവനെ ടെസ്റ്റ് ടീമിൽ കാണാം: അശ്വിൻ 

Cricket
  •  11 days ago
No Image

കുവൈത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഭീഷണി; യാത്രക്കാരിലൊരാള്‍ ചാവേറെന്നും പൊട്ടിത്തെറിക്കുമെന്നും -എമര്‍ജന്‍സി ലാന്‍ഡിങ്

National
  •  11 days ago
No Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി

Kerala
  •  11 days ago