HOME
DETAILS

കേരള ഹൈക്കോടതിയില്‍ ലക്ഷങ്ങള്‍ ശമ്പളത്തില്‍ ജോലി; അപേക്ഷിക്കേണ്ടത് ഇങ്ങനെ

  
June 04, 2025 | 5:01 AM

Kerala High Court special nca recruitment apply now

കേരള ഹൈക്കോടതിയില്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് മുഖേന സോഫ്റ്റ് വെയര്‍ ഡെവലപ്പറെ നിയമിക്കുന്നു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. യോഗ്യരായവര്‍ക്ക് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് ലിങ്ക് മുഖേന ജൂണ്‍ 24ന് മുന്‍പായി അപേക്ഷ നല്‍കാം. 

തസ്തിക & ഒഴിവ്

കേരള ഹൈക്കോടതിയില്‍ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ എന്‍സിഎ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്. 

എസ്.സി, എസ്.ടി കാറ്റഗറിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. മറ്റ് അപേക്ഷകള്‍ റിജക്ട് ചെയ്യപ്പെടും. 

NO: 13/2025

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ശമ്പളമായി 59,300 രൂപമുതല്‍ 12,0900 രൂപവരെ ലഭിക്കും. 

പ്രായപരിധി

02.01.1979നും 01.01.2007നും ഇടയില്‍ ജനിച്ചവര്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

ബിടെക്/ എംടെക് (ഇലക്ട്രോണിക്‌സ്/ ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ്)

അല്ലെങ്കില്‍ എംഎസ് സി (ഇലക്ട്രോണിക്‌സ്/ ഐടി/ കമ്പ്യൂട്ടര്‍ സയന്‍സ്)

അല്ലെങ്കില്‍ എംസി യോഗ്യത വേണം. 

പ്രോഗ്രാമിങ് മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. 

തെരഞ്ഞെടുപ്പ്

എഴുത്ത് പരീക്ഷ (MCQ), പ്രോഗ്രാമിങ് ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവ നടത്തും. പ്രോഗ്രാമിങ് ടെസ്റ്റില്‍ 50 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടുന്നവരെ മാത്രമേ ഇന്റര്‍വ്യൂവിന് വിളിപ്പിക്കൂ. പരീക്ഷകള്‍ എറണാകുളത്ത് വെച്ച് നടക്കും. 

അപേക്ഷ

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അപേക്ഷ നല്‍കണം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. 

ആദ്യം വെബ്‌സൈറ്റ് തുറക്കുക. ശേഷം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. ശേഷം അപ്ലൈ നൗ ബട്ടണ്‍ ക്ലിക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കി അപേക്ഷ നല്‍കുക. സംശയങ്ങള്‍ക്ക് ചുവടെ നല്‍കിയ വിജ്ഞാപനം കാണുക. 

അപേക്ഷ: click 

വിജ്ഞാപനം: click 

Kerala High Court has announced a special recruitment drive to appoint a Software Developer, exclusively for candidates belonging to the Scheduled Caste (SC) and Scheduled Tribe (ST) categories.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തെരഞ്ഞെടുപ്പ്; ഹരിത പെരുമാറ്റച്ചട്ടം ലംഘിച്ച പ്രിന്റിങ് സ്ഥാപനത്തിനെതിരെ നടപടി; 30 ലക്ഷത്തിന്റെ വസ്തുക്കൾ പിടികൂടി 

Kerala
  •  20 days ago
No Image

ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചു; വ്യാപക പ്രതിഷേധം

Kerala
  •  20 days ago
No Image

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി; ആദ്യ പ്രളയ മുന്നറിയിപ്പ് നൽകി തമിഴ്‌നാട്

Kerala
  •  20 days ago
No Image

നടനും ടിവികെ നേതാവുമായ വിജയ്‌യെ വിമർശിച്ച യൂട്യൂബർക്ക് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

National
  •  20 days ago
No Image

മുഖ്യമന്ത്രിക്കെതിരെ കൊലവിളി കമന്റ്; കന്യാസ്ത്രീക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  20 days ago
No Image

വിമാന സർവീസുകളെയടക്കം പിടിച്ചുകുലുക്കിയ ലോകത്തെ 5 പ്രധാന അഗ്നിപർവ്വത സ്ഫോടനങ്ങൾ

International
  •  20 days ago
No Image

കാറിൽ നിന്ന് നേരെ സ്കൂട്ടറിലേക്ക്; മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ച പാമ്പിനെ ഒടുവിൽ പിടികൂടി

Kerala
  •  20 days ago
No Image

യൂറോപ്യന്‍ ക്ലോസറ്റില്‍ വെച്ച് ചിക്കന്‍ കഴുകും; വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകവും; ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്ത് നഗരസഭ

Kerala
  •  20 days ago
No Image

ദുബൈയിൽ നിന്നുള്ള യാത്രക്കാർക്ക് സ്വർണ്ണം കൈവശം വെക്കാം; ഇക്കാര്യം ശ്രദ്ധിക്കണമെന്ന് മാത്രം

uae
  •  20 days ago
No Image

ദക്ഷിണ സുഡാനിൽ വിമാനാപകടം: പ്രളയബാധിതർക്കുള്ള ഭക്ഷണസാധനങ്ങളുമായി പോയ വിമാനം തകർന്ന് മൂന്ന് മരണം

International
  •  20 days ago