HOME
DETAILS

ഒരു പവന്‍ ആഭരണം വാങ്ങാന്‍ വേണം 78,000ത്തിലേറെ; ഇതെവിടെയെത്തും? 

  
Web Desk
June 06 2025 | 08:06 AM

gold price hike news

കേരളത്തില്‍ കുറയാതെ സ്വര്‍ണ വില.   ഇന്നലെ രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെയാണ് ഇന്നും വ്യാപാരം നടത്തുന്നത്. ചൈന - യു. എസ് വ്യാപാര ഉടമ്പടിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത് സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട് മാത്രമല്ല യുഎസിലെ പ്രത്യേക സാഹചര്യങ്ങളും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നു. ഇതിനൊപ്പം സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണ ശേഖരം വര്‍ധിപ്പിക്കുന്നത് ഡിമാന്‍ഡ് കൂട്ടാനിട വരുത്തുന്ന എന്നതും സ്വര്‍ണ വില കൂടാന്‍ കാരണമാണ്. 

മെയ് മാസത്തില്‍ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് കാണിച്ചിരുന്നതെങ്കില്‍ ജൂണ്‍ ആയപ്പോള്‍ വില കുത്തനെ ഉയരുകയാണ്.  ഇന്നത്തെ വില പരിശോധിച്ചാല്‍ ഒരു പവന്‍ സ്വര്‍ണത്തിന് 73,040 രൂപയാണ് ആയിരിക്കുന്നത്. 

വില വിവരം നോക്കാം
24 കാരറ്റ്ഗ്രാമിന് 9960 രൂപ
പവന്  79,680 രൂപ

22 കാരറ്റ്
ഗ്രാമിന് 9,130 രൂപ
പവന്  73,040 രൂപ

18 കാരറ്റ്
ഗ്രാമിന്  7,470 
പവന് 59,760 രൂപ

പവന്‍ ആഭാരണം വാങ്ങാന്‍....

73040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.  എന്നാല്‍ ഈ വിലക്ക് ഒരു പവനില്‍ ആഭരണം കിട്ടില്ല. പണിക്കൂലി, ജി.എസ്.ടി, ഹാള്‍മാര്‍ക്കിങ്. വിലയില്‍ ഇനിയും ഇങ്ങനെ അനവധി ഘടകങ്ങളുണ്ട്. ഇതെല്ലാം കൂടി ചേര്‍ത്താല്‍ ഇന്നത്തെ വില അനുസരിച്ച് ഒരു പവന്‍ വാങ്ങാന്‍ 78,000ത്തിലേറെ വേണ്ടി വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. 

ആഭരണത്തിന്റെ ഡിസൈന്‍ ആണ് പണിക്കൂലി നിശ്ചയിക്കുന്നത്. കൂടിയ ഡിസൈന് കൂടുതല്‍ പണിക്കൂലി വരും. കുറയുന്നതിന് അനുസരിച്ച് പണിക്കൂലിയും കുറയും.  


വിലക്കുറവിലും കിട്ടും പൊന്ന്
ആഭരണം മാത്രം ഉദ്ദേശിച്ച് വാങ്ങുന്നവര്‍ക്ക് വിലക്കുറവില്‍ കിട്ടാനുള്ള വഴിയാണ് 18 കാരറ്റ് സ്വര്‍ണം. ഇത് ഒരു ഗ്രാമിന് ഇന്ന് 7430 രൂപയാണ് വില. 17 രൂപയാണ് കൂടിയിരിക്കുന്നത്. ഈ പരിശുദ്ധിയിലുള്ള സ്വര്‍ണത്തിന് 22 കാരറ്റിനേക്കാള്‍ വില കുറവാണ്. ഒരു പവന്‍ വാങ്ങുമ്പോള്‍ 59440 രൂപയാണ് വരിക. ഒരു പവന്‍ ആഭരണത്തിന് 65000 രൂപ വരെ ചെലവ് വന്നേക്കും. പണിക്കൂലിയും ജി.എസ്.ടിയും കൂടി ഉപഭോക്താവ് നല്‍കുമ്പോഴാണ് ഈ വിലയില്‍ എത്തുക. 22 കാരറ്റ് വാങ്ങുമ്പോള്‍ 80,000ത്തിന് മുകളില്‍ വരുന്നിടത്താണ് ഇത്.

എന്നാല്‍ ആഭരണം എന്ന നിലയില്‍ മാത്രം സ്വര്‍ണത്തെ കാണുന്നവര്‍ക്കാണ് 18 കാരറ്റ് വങ്ങുന്നത് ഉചിതം. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പും ചേര്‍ന്ന ആഭരണങ്ങളാണ് ഇത്. ഉറപ്പ് കൂടുമെങ്കിലും സ്വര്‍ണത്തിന്റെ അളവ് കുറവായതിനാലാണ് വില കുറയുന്നത്. ഈ സ്വര്‍ണം വില്‍ക്കുമ്പോഴും വില കുറയും.

വില കുറയാന്‍ കാത്തിരിക്കേണ്ട അഡ്വാന്‍സ് ബുക്കിങ്ങാണ് നല്ലത്

സ്വര്‍ണം വാങ്ങാനുള്ളവര്‍ കൂടുതല്‍ കുറയട്ടെ എന്ന് കാത്തിരിക്കുന്നത് ഉചിതമല്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതാണ് നല്ലത്. ബുക്ക് ചെയ്യുന്ന സമയത്തെ വില വാങ്ങുമ്പോള്‍ ഉള്ളതിനേക്കാള്‍ കുറവാണെങ്കില്‍ ആ വിലക്കും വാങ്ങുന്ന സമയത്തെ വിലയാണ് കുറവെങ്കില്‍ ആ വിലയിലും ലഭിക്കുന്നു എന്നതാണ് അഡ്വാന്‍സ് ബുക്കിങ്ങിന്റെ പ്രത്യേകത. 

ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന സ്വര്‍ണ വില ഏപ്രിലിലാണ് രേഖപ്പെടുത്തിയത്.ഏപ്രില്‍ 22 ന് രേഖപ്പെടുത്തിയ 74320 ആണത്. എന്നാല്‍ ഈ റെക്കോര്‍ഡും തകര്‍ത്ത് മുന്നേറാനുള്ള നീക്കമാണ് നിലവിലേതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.  കേരളത്തില്‍ വിവാഹ സീസണ്‍ അവസാനിച്ചതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്.അതേസമയം, സ്വര്‍ണത്തെ നിക്ഷേപ മാര്‍ഗമായാണ് എല്ലാവരും കാണുന്നത്. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ കാലത്ത് സ്വര്‍ണം സുരക്ഷിതമായ നിക്ഷേപ മാര്‍ഗമാണ്. അതിനാല്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡിന് കുത്തനെ ഇടിവ് ഒരുകാലത്തും ഉണ്ടാകാറില്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺ​ഗ്രസ് നേതാക്കൾ

Kerala
  •  19 hours ago
No Image

ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ് 

auto-mobile
  •  19 hours ago
No Image

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ‌

Saudi-arabia
  •  19 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ

uae
  •  19 hours ago
No Image

ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

International
  •  20 hours ago
No Image

കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)

Kerala
  •  20 hours ago
No Image

രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്

Kerala
  •  20 hours ago
No Image

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

uae
  •  20 hours ago
No Image

'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്

Kerala
  •  21 hours ago
No Image

എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

Kerala
  •  21 hours ago