
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്

കാലിഫോർണിയ: അമേരിക്കയിലെ ലോസ്ആഞ്ചൽസിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരേ നാലു ദിവസമായി തുടരുന്ന കലാപത്തിൽ വ്യാപക കൊള്ള. കലാപം തടയുന്നതിൽ പൊലിസ് പരാജയപ്പെട്ടതിനെ തുടർന്ന് ട്രംപിന്റെ നിർദേശപ്രകാരം 2000 ത്തോളം നാഷനൽ ഗാർഡിനെ കഴിഞ്ഞ ദിവസം വിന്യസിച്ചിരുന്നു. ലോസ്ആഞ്ചൽസിൽ പ്രക്ഷോഭകർ ഹൈപ്പർമാർക്കറ്റുകൾ അടക്കം കൊള്ളയടിച്ചു. ക്രമസമാധാന നില തകർന്നതിനെ തുടർന്ന് ഭക്ഷ്യക്ഷാമം ഭയന്ന് ആളുകൾ തെരുവിലിറങ്ങി ഷോപ്പുകളിൽനിന്ന് ഭക്ഷ്യസാധനങ്ങൾ എടുത്തുകൊണ്ടുപോകുകയായിരുന്നു. ചിലരെ നാഷനൽ ഗാർഡ് കീഴടക്കി.
കലാപം നിയന്ത്രണ വിധേയമാക്കാൻ കഴിയാത്തതിനെ തുടർന്ന് ഇന്നലെ 700 അംഗ യു.എസ് മറീനുകളെ കൂടി പ്രശ്നബാധിത പ്രദേശത്ത് വിന്യസിച്ചു. ആയിരത്തിലേറെ സൈനികരെയും ലോസ് ആഞ്ചൽസിലേക്ക് അയച്ചിട്ടുണ്ടെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. പ്രക്ഷോഭകർ പൊലിസുകാരെയും സർക്കാർ ജീവനക്കാരെയും സ്ഥാപനങ്ങളെയുമാണ് ആദ്യം ലക്ഷ്യമിട്ടത്. ഇതു തടയാൻ ഗവർണർക്ക് കഴിഞ്ഞില്ലെന്ന് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് കുറ്റപ്പെടുത്തിയിരുന്നു. ഗവർണറുടെ അനുമതിയില്ലാതെയാണ് പ്രസിഡന്റ് ട്രംപ് സൈന്യത്തെ അയക്കുന്നതെന്ന് സംസ്ഥാനവും കുറ്റപ്പെടുത്തി.
ശനിയാഴ്ച കലാപത്തെ തുടർന്ന് 29 പേരെയും ഞായറാഴ്ച 21 പേരെയും അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു. 600 ലേറെ റബർ ബുള്ളറ്റുകളാണ് പ്രക്ഷോഭകരെ നേരിടാൻ ഉപയോഗിച്ചത്.
1965ന് ശേഷം സൈന്യം ആദ്യം
ഏതെങ്കിലും പ്രാദേശിക നിയമം നടപ്പിലാക്കാനും അതുമായി ബന്ധപ്പെട്ട പ്രക്ഷോഭം തടയാനും സൈന്യത്തെ ഇറക്കുന്നത് അമേരിക്കയിൽ പതിവുള്ളതല്ല. 1965ന് ശേഷം ഇതാദ്യമായാണ് പ്രസിഡന്റ് സൈന്യത്തെ ലോസ്ആഞ്ചൽസിലേക്ക് അയക്കുന്നത്.
2005 ൽ കത്രിന ചുഴലിക്കാറ്റുണ്ടായപ്പോഴും 2001 സെപ്റ്റംബർ 11 ലെ ആക്രമണ സമയത്തും മാത്രമാണ് ഇതിനു മുൻപ് യു.എസ് മറീനുകളെ വിന്യസിച്ചത്. ഇവ രണ്ടും വലിയ ദുരന്തങ്ങളായി പ്രഖ്യാപിച്ചിരുന്നു. കാലിഫോർണിയയിലെ ട്വന്റിനൈൻ പാംസിൽ നിന്നുള്ള 7 ത് മറീനുകളും സെക്കന്റ് ബറ്റാലിയനുകളിലും നിന്നുള്ള 700 മറീനുകളെയാണ് വിന്യസിച്ചത്.
In Los Angeles, USA, widespread looting has occurred during the four-day-long unrest against President Donald Trump's immigration policy.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഎഇയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് പരസ്യം ചെയ്യാൻ ഇനിമുതൽ പെർമിറ്റ് നിർബന്ധം
uae
• a day ago
ഹണി ട്രാപ്പിലൂടെ പണം തട്ടാൻ ശ്രമം; കൊച്ചിയിൽ യുവതിയും ഭർത്താവും അറസ്റ്റിൽ
Kerala
• a day ago
വടകരയിൽ പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽനിന്ന് കാണാതായതായി പരാതി; പൊലീസ് അന്വേഷണം ആരംഭിച്ചു
Kerala
• a day ago
യുഎഇ 'ക്വിക്ക് വിസ' തട്ടിപ്പ്; ചില സ്ഥാപനങ്ങൾ ആളുകളെ വഞ്ചിക്കുന്നത് ഈ രീതിയിൽ
uae
• a day ago
ഒരു ദിർഹം പോലും നൽകാതെ ഞാൻ ഏഴ് സാലിക് ഗേറ്റുകൾ കടന്നുപോയതിങ്ങനെ?, ഒരു യാത്രക്കാരന്റെ തുറന്നുപറച്ചിൽ
uae
• 2 days ago
രണ്ടു ദിവസമായി വീടിനുപുറത്തൊന്നും കാണുന്നില്ല; അയല്‍വാസികള്‍ നോക്കിയപ്പോള്‍ കണ്ടത് മരിച്ച നിലയില്‍- അന്വേഷണമാരംഭിച്ച് പൊലിസ്
Kerala
• 2 days ago
പ്രവാസികൾക്ക് അഞ്ച് വർഷം: ഡ്രൈവിംഗ് ലൈസൻസ് കാലാവധി വർധിപ്പിച്ച് കുവൈത്ത്
latest
• 2 days ago
നിയമവിരുദ്ധ പ്രവർത്തനങ്ങൾ; അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്
uae
• 2 days ago
വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മില്‍ കുഴഞ്ഞു വീണു മരിച്ചു
Kerala
• 2 days ago
ലക്ഷദ്വീപ് മുന്‍ എംപി ഡോക്ടര്‍ പൂക്കുഞ്ഞിക്കോയ അന്തരിച്ചു
Kerala
• 2 days ago
ഷാങ്ഹായിൽ കൊടുങ്കാറ്റ്: യുഎഇ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി
uae
• 2 days ago
ഇന്‍സ്റ്റഗ്രാം പ്രണയം, യുവാവുമൊത്ത് ഒളിച്ചോടാന്‍ 15 മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ചു
National
• 2 days ago
ആസാമിലെ കുടിയൊഴിപ്പിക്കൽ: അധികൃതർ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവർത്തനം: സമദാനി
National
• 2 days ago
പ്രവാസിയുടെ ഭൂമി തട്ടിയെടുത്ത കേസ്; അമർനാഥ് പോളിനും ഭൂമി തട്ടിപ്പിൽ പങ്കുണ്ടെന്ന് മുഖ്യപ്രതിയുടെ മൊഴി
Kerala
• 2 days ago
കന്യാസ്ത്രീകളുടെ ഹരജി പരിഗണിക്കുന്ന കോടതിക്കു പുറത്ത് ജയ്ശ്രീറാം മുഴക്കി പ്രതിഷേധിച്ച് ബജ്റംഗ്ദള്‍; ജാമ്യം നിഷേധിച്ചതിന് പിന്നാലെ ആഹ്ലാദ പ്രകടനം
National
• 2 days ago
സ്പോൺസറില്ലാതെ യുഎഇയിലേക്ക് പറക്കാം; ഇതാണ് അവസരം, കൂടുതലറിയാം
uae
• 2 days ago
കന്യാസ്ത്രീകള്‍ക്ക് ജാമ്യമില്ല, അപേക്ഷ ദുര്‍ഗ് സെഷന്‍സ് കോടതി തള്ളി, ജയിലില്‍ തുടരും
National
• 2 days ago
മദ്യപിച്ച് വാഹനമോടിച്ചതിന് പൊലിസ് കേസെടുത്തു; തെലങ്കാനയിൽ യുവാവ് പൊലിസ് സ്റ്റേഷനിൽ സ്വയം തീകൊളുത്തി മരിച്ചു
National
• 2 days ago
മു'ലിൻ പെർമിറ്റ്; സോഷ്യൽ മീഡിയ പരസ്യങ്ങൾക്ക് പൂട്ടിടാൻ പുതിയ പദ്ധതിയുമായി യുഎഇ
uae
• 2 days ago
നീതി ലഭിക്കാതെ ബി.ജെ.പിയുമായി ചങ്ങാത്തമില്ല, കന്യാസ്ത്രീകളുടെ അറസ്റ്റ് ഇനി ഒരു മാനദണ്ഡമാവുമെന്നും ബസേലിയോസ് ക്ലീമിസ് ബാവ
Kerala
• 2 days ago.jpeg?w=200&q=75)
നീ ജീവിച്ചിരിപ്പുണ്ടോ,മരിച്ചിരുന്നില്ലേ..? ദുരന്തഭൂമിയിലെ റിപ്പോർട്ടറുടെ അനുഭവങ്ങൾ
Kerala
• 2 days ago