HOME
DETAILS

സമസ്ത ലഹരിവിരുദ്ധ കാംപയിൻ 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും

  
June 11 2025 | 07:06 AM

 Samastha anti-drug campaign petition signed by 10 lakh people collected through madrasaswill be submitted today to Chief Minister

തിരുവനന്തപുരം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പ്രഖ്യാപിച്ച ലഹരി വിരുദ്ധ കാംപയിനിൻ്റെ ഭാഗമായി മദ്‌റസകള്‍ മുഖേന സമാഹരിച്ച, 10 ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജി ഇന്ന് സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തില്‍  നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കും. 

ലഹരിക്കെതിരേ വ്യാപകമായ കാംപയിൻ പ്രവര്‍ത്തനങ്ങളാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടന്നുവരുന്നത്. മെയ് 18ന് സമസ്തയുടെ 10,992 മദ്‌റസകളില്‍ നടത്തിയ സ്‌പെഷല്‍ അസംബ്ലിയില്‍ 12 ലക്ഷം കുട്ടികള്‍ പങ്കെടുക്കുകയും ലഹരിക്കെതിരേ പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. അന്നേ ദിവസം തന്നെ 10 ലക്ഷം പേര്‍ ഒപ്പുചാര്‍ത്തുകയും ചെയ്തു. സംസ്ഥാനത്ത് മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും പൂര്‍ണമായും ഇല്ലാതാക്കുക, ലഹരിക്കെതിരേയുള്ള നിയമ നടപടികള്‍ കര്‍ശനമാക്കുക എന്നീ ആവശ്യങ്ങളാണ് ഹരജിയില്‍ ഉള്‍ക്കൊള്ളിച്ചത്.

കാംപയിനിന്റെ ഭാഗമായി മദ്‌റസകളും മഹല്ലുകളും കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസുകള്‍, ഡോക്യുമെന്ററി പ്രദര്‍ശനം, ഗൃഹ സന്ദര്‍ശനം, വിദ്യാർഥി സഭ രൂപീകരണം എന്നിവയും സംഘടിപ്പിച്ചുവരുന്നതായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

anti-drug campaign launched by the Samastha Kerala Islamic Religious Education Board, a massive petition signed by 10 lakh people—collected through madrasas—will be submitted today to Chief Minister Pinarayi Vijayan by Samastha President Sayyid Muhammad Jifri Muthukkoya Thangal 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്ട്‌സ്ആപ്പിൽ AI സംയോജനം: മെറ്റയ്‌ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം

International
  •  a day ago
No Image

ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും

Kerala
  •  a day ago
No Image

ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം

Saudi-arabia
  •  a day ago
No Image

വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ

Kerala
  •  a day ago
No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  a day ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  a day ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  a day ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  a day ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  a day ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  a day ago