HOME
DETAILS
MAL
തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പരുക്ക്
backup
September 05 2016 | 19:09 PM
കായംകുളം: തെരുവ് നായയുടെ ആക്രമണത്തില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു.വെയര്‍ഹൗസിനു സമീപം തുണ്ടില്‍ പുത്തന്‍വീട്ടില്‍ അബ്ദുള്‍സത്താറിന്റെ മകന് സാബിത്ത് (7) നാണ് തെരുവ് നായയുടെ കടിയേറ്റത്.ഇന്നലെ ഉച്ചക്ക് വീടിനുസമീപമുള്ള കടയില്‍ സാധനങ്ങള്‍ വാങ്ങാനായി പോകുമ്പോള്‍ പിന്നാലെ എത്തിയ നായ സാബിത്തിന്റെ മുതുകില്‍ കടിക്കുകയായിരുന്നു.നിലവിളികേട്ട് ആളുകള്‍ ഓടിയെത്തി കുട്ടിയെ താലൂക്കാശുപത്രിയില്‍ എത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."