HOME
DETAILS

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരിൽ മലയാളി യുവതിയും 

  
Sabiksabil
June 12 2025 | 11:06 AM

Ahmedabad Plane Crash Malayali Woman Among Those Killed

 

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാന ദുരന്തത്തിൽ മരിച്ചവരിൽ മലയാളിയും. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിത ആർ നായർ ആണ് മരിച്ചത്.  പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയായ യുവതിയുടെ മരണവിവരം ജില്ലാ കളക്ടർ അറിയിച്ചു. ലണ്ടനിൽ നഴ്സായ രജ്‍ഞിത, നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് തിരുവല്ലയിലെത്തിയിരുന്നു. എന്നാൽ സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്ത ശേഷം  ലണ്ടനിലേക്ക് അവധി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്.

തിരുവല്ലയിൽ നിന്ന് ഇന്നലെ രഞ്ജിത ട്രെയിനിൽ ചെന്നൈയിലേക്ക് പോയി. തുടർന്ന് അഹമ്മദാബാദ് വഴി ലണ്ടനിലേക്കുള്ള വിമാനത്തിൽ യാത്ര തിരിച്ചു. എന്നാൽ, അഹമ്മദാബാദിൽ നിന്ന് പുറപ്പെട്ട വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്തിന്റെ പാസഞ്ചർ ലിസ്റ്റിൽ രഞ്ജിതയുടെ പേര് ഉണ്ടായിരുന്നതായി വിമാന അധികൃതർ ബന്ധുക്കളെ അറിയിച്ചു. 

ലണ്ടനിലെ ജോലി രാജിവെക്കാനായി മടങ്ങുകയായിരുന്ന രഞ്ജിതയുടെ അപകടവാർത്ത കുടുംബത്തെ ഞെട്ടലിലാഴ്ത്തി. വീട്ടിൽ അമ്മയും പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുമാണ് ഉള്ളത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ താമസിക്കുന്ന കുടുംബം ആശങ്കയിൽ കഴിയുകയാണ്. ബന്ധുക്കളും നാട്ടുകാരും വീട്ടിലെത്തി ആശ്വാസം പകരുന്നുണ്ട്.

അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനുണ്ട്. രഞ്ജിതയുടെ മരണവിവരത്തിൽ വ്യക്തത വരുത്താൻ സർക്കാരിന്റെ ഭാ​ഗത്ത് നിന്ന് അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  15 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  15 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  15 hours ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  16 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  17 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  17 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  17 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  17 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  17 hours ago