
'വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയാല്‍ ഇടപെടും' ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിശോധനയില്‍ സുപ്രിം കോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പരിശോധനയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് താക്കീതുമായി സുപ്രിം കോടതി. വോട്ടര്‍മാരെ കൂട്ടത്തോടെ ഒഴിവാക്കിയെങ്കില്‍ ഇടപെടുമെന്നാണ് താക്കീത്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നത് തടയാന്‍ കഴിഞ്ഞ ദിവസം സുപ്രിംകോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ 65 ലക്ഷം വോട്ടര്‍മാര്‍ ഒഴിവാക്കപ്പെടുമെന്ന ആശങ്ക ഹരജിക്കാര്‍ ഉന്നയിച്ചതോടെയാണ് സുപ്രിംകോടതിയുടെ മുന്നറിയിപ്പ് നല്‍കിയത്.
ഒരു ജുഡീഷ്യല്‍ അതോറിറ്റി എന്ന നിലയില്‍ ഞങ്ങള്‍ പ്രക്രിയ അവലോകനം ചെയ്യുകയാണ്. കൂട്ടത്തോടെ ഒഴിവാക്കല്‍ ഉണ്ടായാല്‍, ഞങ്ങള്‍ ഉടന്‍ ഇടപെടും. ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് വ്യക്തമാക്കി.
കരട് പട്ടികയില്‍ പോരായ്മയുണ്ടെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സുപ്രിംകോടതി ഹരജിക്കാരോട് ആവശ്യപ്പെട്ടു. മരിച്ചെന്ന പേരില്‍ ജീവിച്ചിരിക്കുന്ന ആരെയെങ്കിലും ഒഴിവാക്കിയോ എന്ന് ബോധ്യപ്പെടുത്തണമെന്നും ജീവിച്ചിരിപ്പുണ്ടെന്ന് പറയുന്ന 15 പേരെ കൊണ്ടുവരികയെന്നും അവര്‍ ആവശ്യപ്പെട്ടു.
കരട് പട്ടികയിലെ ആക്ഷേപങ്ങളില്‍ സുപ്രിംകോടതി ആഗസ്റ്റ് 12നും 13നും വാദം കേള്‍ക്കും. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ബിഹാര്‍ വോട്ടര്‍പട്ടിക പരിശോധനയ്ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചത്.
64 ലക്ഷം പേരെ പുറന്തള്ളി തെരഞ്ഞെടുപ്പ് കമീഷന്‍ കരട് വോട്ടര്‍പട്ടിക ഇറക്കാന്‍ കേവലം മൂന്ന് ദിവസം മാത്രം ബാക്കിനില്‍ക്കെയാണ് സുപ്രിം കോടതി ഹരജികളില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചത്. വോട്ടര്‍മാര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കാനുള്ള രേഖകളുടെ കൂട്ടത്തില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍കൂടി ഉള്‍പ്പെടുത്താവുന്നതാണെന്ന സുപ്രിംകോടതി നിര്‍ദേശം സ്വീകാര്യമല്ലെന്ന് കമീഷന്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജികള്‍ പരിഗണിക്കുന്നത്. ബിഹാറിന് പിന്നാലെ കേരളം, ബംഗാള്‍ അടക്കം മുഴുവന്‍ സംസ്ഥാനങ്ങളിലും 'വോട്ടര്‍ പട്ടിക ശുദ്ധീകരണം' നടത്തുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതിനാല്‍ വിഷയത്തില്‍ സുപ്രിംകോടതി വിധി കേരളത്തിനും ഏറെ നിര്‍ണായകമാണ്.
The Supreme Court has cautioned the Election Commission of India over concerns of mass voter deletions during the Bihar electoral roll revision. The warning came after petitioners raised fears that over 6.5 million voters could be excluded.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചത് ബജറംഗ്ദൾ നേതാവ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടി
National
• 2 days ago
ശമ്പള തട്ടിപ്പ് കേസിൽ ഡോക്ടർക്ക് 5 വർഷം തടവും 9 കോടി രൂപ പിഴയും
Kuwait
• 2 days ago
പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; ലൈംഗികാതിക്രമമാണ് മരണകാരണമെന്ന് പൊലിസ്
Kerala
• 2 days ago
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി: മരണത്തിൽ ദുരൂഹത; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 2 days ago
'ഒരു ആശുപത്രി പോലും ഞങ്ങളെ ഏറ്റെടുത്തില്ല': 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്കെതിരെ യുവതി
National
• 2 days ago
സ്വര്‍ണാഭരണങ്ങളല്ല, യുഎഇ നിവാസികള്‍ക്ക് പ്രിയം സ്വര്‍ണ നാണയങ്ങളോടും ബാറുകളോടും; ഇഷ്ടത്തിനു പിന്നിലെ കാരണമിത്
uae
• 2 days ago
ഇന്ത്യയ്ക്ക് മേലുള്ള യുഎസ് തീരുവ രൂപയെ കൂടുതൽ ദുർബലപ്പെടുത്താൻ സാധ്യത; യുഎഇയിൽ നിന്ന് നാട്ടിലേക്ക് പണം അയക്കുന്നവർക്ക് നേട്ടം
uae
• 2 days ago
ഓഗസ്റ്റ് 15 ന് ശേഷം ഇന്ത്യയിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന യാത്രാ ചെലവ് കൂടും; നേരത്തെ തിരിച്ചെത്തിയാൽ 2,200 ദിർഹം വരെ ലാഭിക്കാം
uae
• 2 days ago
H1N1 വ്യാപനത്തെ തുടർന്ന് കുസാറ്റ് ക്യാമ്പസ് അടച്ചു; ക്ലാസുകൾ ഓൺലൈനിലേക്ക് മാറും
Kerala
• 2 days ago
കൈയക്ഷരം മോശമായതിന് കുട്ടിയുടെ കയ്യിൽ മെഴുകുതിരികൊണ്ട് പൊള്ളിച്ച് ട്യൂഷൻ ടീച്ചർ; കേസെടുത്തു
National
• 2 days ago
ധർമസ്ഥലയിലെ ആറാം സ്പോട്ടിൽ നിന്ന് കണ്ടെടുത്തത് 15 അസ്ഥിഭാഗങ്ങൾ: തുടർച്ചയായ മൂന്നാം ദിവസത്തെ തിരച്ചിലിൽ ദൂരൂഹത
National
• 2 days ago
40കാരൻ 13കാരിയെ വിവാഹം ചെയ്തു; സാക്ഷി ആദ്യ ഭാര്യ, കൂട്ടുനിന്നത് അമ്മ, പുരോഹിതൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത് പൊലിസ്
National
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളേജ്: കാരണം കാണിക്കൽ നോട്ടിസിനെതിരെ ഡോ. ഹാരിസ് ചിറയ്ക്കൽ
Kerala
• 2 days ago
ഇനി തട്ടിപ്പില്‍ വീഴരുത്; സോഷ്യല്‍ മീഡിയയിലെ വ്യാജ എയര്‍ലൈന്‍ പരസ്യങ്ങള്‍ എങ്ങനെ കണ്ടെത്താം?
uae
• 2 days ago
ദേഹത്ത് തട്ടിയത് ചോദിച്ചയാളെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം വിധിച്ച് കോടതി
Kerala
• 2 days ago.png?w=200&q=75)
ഡോ. ഹാരിസിനെതിരായ നോട്ടിസ്: സത്യം വെളിപ്പെടുത്തിയ ഡോക്ടർക്കെതിരെ പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്
Kerala
• 2 days ago
ഇനി ഓണക്കാലം; ന്യായവിലയില്‍ അരിയും, വെളിച്ചെണ്ണയും ഉള്‍പ്പെടെ ലഭ്യമാക്കാന്‍ സപ്ലൈക്കോ; ഓണച്ചന്ത ആഗസ്റ്റ് 25 മുതല്‍
Kerala
• 2 days ago
രാവിലെ എം.കെ സ്റ്റാലിനൊപ്പം പ്രഭാതനടത്തം; പിന്നാലെ എന്‍ഡിഎ സഖ്യം വിട്ട് ഒ. പനീര്‍സെല്‍വം
National
• 2 days ago
യുഎഇയിൽ ഓഗസ്റ്റ് മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു: പെട്രോൾ വില കുറയും, ഡീസൽ വില കൂടും
uae
• 2 days ago
ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്; മൂന്ന് പേർ പിടിയിൽ, യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്
Kerala
• 2 days ago