HOME
DETAILS

എല്ലാ മിഷനറി പ്രവര്‍ത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ്; എന്തുകൊണ്ട് മുസ്‌ലിം ഭൂരിപക്ഷ മേഖലകളെ തിരഞ്ഞെടുക്കുന്നില്ല; ടിപി സെന്‍കുമാര്‍

  
Web Desk
July 29 2025 | 09:07 AM

BJP leader TP Senkumar alleged that missionary activities are targeting only Hindus

തിരുവനന്തപുരം: മിഷനറി പ്രവര്‍ത്തനങ്ങള്‍ ഹിന്ദുക്കളെ മാത്രാം ലക്ഷ്യം വെച്ച് കൊണ്ടാണ് നടക്കുന്നതെന്ന് ബിജെപി നേതാവ് ടിപി സെന്‍കുമാര്‍. എന്തുകൊണ്ട് മുസ് ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ നടത്തുന്നില്ലെന്നും, മുന്‍ ഡിജിപി കൂടിയായ സെന്‍കുമാര്‍ ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് സെന്‍കുമാറിന്റെ പ്രതികരണം. 

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം, 

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഭാരതത്തില്‍ ഏറ്റവും സഹായവും സേവനവും ലഭ്യമാക്കേണ്ടത് മുസ്ലിം സമൂഹത്തിനാണ്. 

എന്നാല്‍ എല്ലാ മിഷനറി പ്രവര്‍ത്തനവും ഹിന്ദു ഭൂരിപക്ഷ മേഖലകളിലാണ്. ഒരു മുസ്ലിം ആണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ മിഷനറി സേവനം ചെയ്തതായി വാര്‍ത്തകള്‍ വന്നീട്ടില്ല.

സേവനത്തിനും സഹായങ്ങള്‍ക്കും അവരല്ലേ സച്ചാര്‍ റിപ്പോര്‍ട്ട് പ്രകാരം അര്‍ഹര്‍ ? അങ്ങനെയുള്ളപ്പോള്‍ ഈ സേവനങ്ങള്‍ക്കും സഹായങ്ങള്‍ക്കും മുസ്ലിം ഭൂരിപക്ഷ മേഖലകളെയല്ലേ തിരഞ്ഞെടുക്കേണ്ടത്. ??
അത് എന്തുകൊണ്ട് സംഭവിക്കുന്നില്ല.?

മതപരിവർത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകൾ ഛത്തീസ്​ഗഡിൽ അറസ്റ്റിലായ പശ്ചാത്തലത്തിലാണ് ടിപി സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറോ മലബാർ സഭയുടെ കീഴിൽ ആലപ്പുഴ ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസസഭയിലെ സിസ്റ്റർമാരായ വന്ദന മേരി, പ്രീതി ഫ്രാൻസിസ് എന്നിവരെ അറസ്റ്റ് ചെയ്തത്. കത്തോലിക്ക സഭയുടെ ആഭിമുഖ്യത്തിലുള്ള ആഗ്രയിലെ ഹോളി ഫാതിമ ആശുപത്രിയിലേക്ക് ജോലിക്ക് പോകാനായി കന്യാസ്ത്രീകക്കൊപ്പം യാത്രചെയ്യുകയായിരുന്ന 19നും 22 നും ഇടയ്ക്ക് പ്രായമുള്ള യുവതികളെയും യുവാവിനെയുമാണ് തടഞ്ഞുവയ്ക്കുകയും കൈൾയേറ്റംചെയ്യുകയും ചെയ്തത്. പാറ്റ്‌ഫോം ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ കന്യാസ്ത്രീകൾക്കൊപ്പം ഹിന്ദു പെൺകുട്ടികളും യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടി.ടി.ഇ ഇവരെ തടഞ്ഞുവയ്ക്കുകയും തീവ്ര ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകരെ അറിയിക്കുകയുമായിരുന്നു.

കന്യാസ്ത്രീകൾക്കൊപ്പം യാത്ര ചെയ്തിരുന്ന കുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോകുകയായിരുന്നുവെന്ന് ആരോപിച്ചാണ് ബജ്റംഗ് ദൾ പ്രവർത്തകർ ഇവരെ തടഞ്ഞത്. തുടർന്ന് ടി.ടി.ഇ.യുടെ വിവരത്തെ അടിസ്ഥാനമാക്കി റെയിൽവേ പൊലിസ് എത്തി കന്യാസ്ത്രീകളെ കസ്റ്റഡിയിലെടുത്തു. എന്നാൽ, കുട്ടികൾ സ്വന്തം ഇഷ്ടപ്രകാരം തങ്ങളോടൊപ്പം വന്നതാണെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് യാത്ര ചെയ്തതെന്നും കന്യാസ്ത്രീകൾ പൊലിസിനോട് വ്യക്തമാക്കി. കന്യാസ്ത്രീകൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയതെന്നാണ് റിപ്പോർട്ട്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റം എന്നിവയാണ് ഇവർക്കെതിരെ എഫ്.ഐ.ആറിലുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

BJP leader T.P. Senkumar, who is also a former DGP, alleged that missionary activities are targeting only Hindus. He questioned why such activities are not being carried out in Muslim-majority areas. Senkumar made this remark through a Facebook post.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവരിൽ നിന്നും എനിക്ക് വലിയ പിന്തുണയാണ് ലഭിച്ചത്, അതിനായി വീണ്ടും കാത്തിരിക്കുന്നു: സഞ്ജു

Cricket
  •  2 days ago
No Image

മൊറാദാബാദില്‍ ബുള്‍ഡോസര്‍ ഓപറേഷനിടെ കട തകര്‍ത്തു,ബിജെ.പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് പാര്‍ട്ടി മണ്ഡലം വൈസ് പ്രസിഡന്റിന്റെ സഹോദരന്‍

National
  •  2 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ഏറ്റവും വലിയ സ്വപ്നമാണത്: ജാവോ ഫെലിക്‌സ്

Football
  •  2 days ago
No Image

ആണവ ചർച്ചകൾക്ക് മുന്നോടിയായി ബോംബാക്രമണ നഷ്ടപരിഹാരം നൽകണം; യുഎസിനെതിരെ കർശന നിലപാടുമായി ഇറാൻ

International
  •  2 days ago
No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  2 days ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  2 days ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  2 days ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  2 days ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  2 days ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  2 days ago