
കണ്മുന്നിലുള്ളത് ചരിത്രനേട്ടം; 88 വർഷത്തെ ലോക റെക്കോർഡ് തകർക്കാനൊരുങ്ങി ഗിൽ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ജൂലൈ 31 മുതൽ ഓഗസ്റ്റ് നാല് വരെ ഓവറിലാണ് നടക്കുന്നത്. നിലവിൽ നാല് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. പരമ്പര സമനിലയാക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. അവസാന മത്സരം സമനിലയിൽ അവസാനിച്ചാലും ബെൻ സ്റ്റോക്സിനും സംഘത്തിനും പരമ്പര വിജയം ഉറപ്പാക്കാം.
അവസാന മത്സരത്തിൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിനെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. ഡോൺ ബ്രാഡ്മാന്റെ 88 വർഷം പഴക്കമുള്ള റെക്കോർഡ് തകർക്കാനുള്ള അവസരമാണ് ഗില്ലിന്റെ മുന്നിലുള്ളത്. അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന നേട്ടത്തിലേക്ക് ഗിൽ കണ്ണുവെക്കുന്നത്. ഇതിനായി ഗില്ലിന് വേണ്ടത് വെറും 89 റൺസ് മാത്രമാണ്. 1937 ൽ ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാൻ 810 റൺസ് നേടിയ ബ്രാഡ്മാന്റെ പേരിലാണ് ഈ നേട്ടമുള്ളത്. ഗിൽ ഈ പരമ്പരയിൽ ഇതുവരെ 722 റൺസ് ആണ് നേടിയിട്ടുള്ളത്.
മാഞ്ചസ്റ്ററിൽ നടന്ന നാലാം ടെസ്റ്റിൽ സെഞ്ച്വറി നേടി ഗിൽ തിളങ്ങിയിരുന്നു. 238 പന്തിൽ 102 റൺസാണ് ഗിൽ നേടിയത്. 12 ഫോറുകൾ അടങ്ങുന്നതാണ് ഗില്ലിന്റെ പ്രകടനം. ഈ പരമ്പരയിലെ ഗില്ലിന്റെ നാലാം സെഞ്ച്വറി ആയിരുന്നു ഇത്. ഒരു ടെസ്റ്റ് പരമ്പരയിൽ നാല് സെഞ്ച്വറികൾ നേടുന്ന മൂന്നാമത്തെ ക്യാപ്റ്റനായും ഗിൽ മാറിയിരുന്നു. ഡോൺ ബ്രാഡ്മാൻ, സുനിൽ ഗവാസ്‌കർ എന്നിവർക്ക് ശേഷമാണ് ഗിൽ ഈ റെക്കോർഡ് കൈവരിക്കുന്നത്. 1947ൽ ഇന്ത്യക്കെതിരായ പരമ്പരയിലാണ് ബ്രാഡ്മാൻ നാല് സെഞ്ച്വറികൾ സ്വന്തമാക്കിയത്. ഗവാസ്‌കർ 1978ൽ വെസ്റ്റ് ഇൻഡീസിനെതിരെയുമാണ് നാല് സെഞ്ച്വറികൾ നേടിയത്.
നീണ്ട 35 വർഷങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്ററിൽ ഒരു ഇന്ത്യൻ താരം ടെസ്റ്റിൽ സെഞ്ച്വറി നേടുന്നത്. ഗില്ലിന് മുമ്പ് മാഞ്ചസ്റ്ററിൽ ഇന്ത്യക്കായി സെഞ്ച്വറി നേടിയിരുന്നത് സച്ചിൻ ടെണ്ടുൽക്കറായിരുന്നു. 1990ൽ സച്ചിൻ പുറത്താവാതെ 119 റൺസാണ് നേടിയിരുന്നത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഓവലിലും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
shubhman gill need 89 runs to break don bradman record in test cricket
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോദിയുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്; ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താൻ പരസ്പര ധാരണ
uae
• a day ago
പട്ടിണിക്കോലങ്ങളെ ഭക്ഷണം കാട്ടി കൊന്നൊടുക്കുന്ന ഗസ്സയിലെ 'സ്ഥിതി വിലയിരുത്താന്‍' ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫ് ഗസ്സയിലേക്ക്
International
• a day ago
കോഴിക്കോട് യുവതിയുടെ കണ്ണിൽ മുളകുപാടി വിതറി മാല പൊട്ടിച്ചു
Kerala
• a day ago
ദുബൈ മറീനയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; തീ നിയന്ത്രണ വിധേയമാക്കി
uae
• a day ago
വീണ്ടും വിസ്മയിപ്പിച്ച് ദുബൈ; എഐ-നിർമിത ഇമാറാത്തി കുടുംബത്തെ അവതരിപ്പിച്ചു
uae
• a day ago
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 20 ലക്ഷം രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ കാണാതായി; അന്വേഷണ റിപ്പോര്‍ട്ട്
Kerala
• a day ago
അബൂദബിയിലും ദുബൈയിലും കനത്ത ചൂടും മൂടൽമഞ്ഞും അനുഭവപ്പെട്ടേക്കും; കിഴക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത | UAE Weather Alert
uae
• a day ago
കുവൈത്തില്‍ നാല് ടണ്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു
Kuwait
• a day ago
കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും
Kerala
• a day ago
അജ്മീർ സ്ഫോടനം, മക്കാ മസ്ജിദ്, സംജോതാ എക്‌സ്പ്രസ് സ്ഫോടനങ്ങൾ: ആരാണ് 'ബോംബ് മേക്കർ' സുനിൽജോഷി, കൊല്ലപ്പെട്ടതെങ്ങനെ?
National
• a day ago
മലക്കപ്പാറയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ട് പോയി; പിതാവിന്റെ ഇടപെടൽ രക്ഷയായി
Kerala
• a day ago
പാലക്കാട് കുട്ടികള്‍ മാത്രം വീട്ടിലുള്ള സമയത്ത് വീട് ജപ്തി ചെയ്തു; പൂട്ടുപൊളിച്ച് വീട് തുറന്നു കൊടുത്ത് ഡിവൈഎഫ്ഐ
Kerala
• a day ago
ഓഗസ്റ്റ് ഒന്നിന്റെ നഷ്ടം; സമുദായം എങ്ങിനെ മറക്കും ശിഹാബ് തങ്ങളെ
Kerala
• a day ago
സി.പി.എം വനിതാ നേതാവ് വഴിയരികില്‍ മരിച്ച നിലയില്‍
Kerala
• a day ago
ബ്രാന്‍ഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈല്‍ യു.എ.ഇയില്‍ മൂന്നു സ്റ്റോറുകള്‍ തുറന്നു
uae
• a day ago
കന്യാസ്ത്രീകൾ ഇന്ന് ഛത്തീസ്ഗഡ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും
National
• a day ago
ഇനി ബിരിയാണിയും പായസവും; സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ ഇന്ന് മുതൽ പുതിയ വിഭവങ്ങൾ
Kerala
• a day ago
ടി.പി വധക്കേസിലെ പ്രതി കൊടി സുനിക്ക് മദ്യം വാങ്ങി നൽകി: കണ്ണൂരിൽ പൊലിസുകാർക്ക് സസ്പെൻഷൻ
Kerala
• 2 days ago
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു
Kerala
• a day ago
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി
Kerala
• a day ago
സംസ്ഥാനത്തെ ട്രെയിൻ സർവിസുകളിൽ മാറ്റം; വിവിധ ട്രെയിനുകൾ റദ്ദാക്കി, ചില ട്രെയിനുകൾ രണ്ട് മണിക്കൂറോളം വൈകും
Kerala
• a day ago