
'രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്ക് ഇല്ലേ' പ്രിയങ്ക; ഓപറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ മോദി സര്‍ക്കാറിനെ കുടഞ്ഞ് ഇന്നും പ്രതിപക്ഷം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ദൂര്‍ ചര്‍ച്ചയില്‍ ലോക്സഭയില്‍ ഇന്നും ഭരണപക്ഷ പ്രതിപക്ഷ ഏറ്റുമുട്ടല്‍. രാജ്യത്തെ പൗരന്മാരുടെ സുരക്ഷയുടെ ഉത്തരവാദിത്തം പ്രധാനമന്തിക്കില്ലേ എന്ന് പ്രിയങ്കാ ഗാന്ധി ചോദിച്ചു.
നമ്മുടെ രാജ്യത്തെ മരുഭൂമികളിലും, ഇടതൂര്‍ന്ന വനങ്ങളിലും, മഞ്ഞുമൂടിയ പര്‍വതങ്ങളിലും സംരക്ഷിക്കുന്ന എല്ലാ സൈനികരെയും ഞാന്‍ അഭിവാദ്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു.രാജ്യത്തിനുവേണ്ടി എപ്പോഴും ജീവന് ത്യജിക്കാന്‍ തയ്യാറുള്ളവര്‍- അവര്‍ പറഞ്ഞു.
'ഇന്നലെ പ്രതിരോധ മന്ത്രി ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു, പക്ഷേ ഒരു കാര്യം വിട്ടുപോയി. 2025 ഏപ്രില്‍ 22 ന് 26 പൗരന്മാര് പരസ്യമായി കൊല്ലപ്പെട്ടപ്പോള്‍, ഈ ആക്രമണം എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു?
പഹല്‍ഗാം ആക്രമണത്തില്‍ വീരമൃത്യു വരിച്ച ശുഭം ദ്വിവേദിയുടെ ഭാര്യ പറഞ്ഞു-'എന്റെ ലോകം എന്റെ കണ്മുന്നില് അവസാനിക്കുന്നത് ഞാന്‍ കണ്ടു, അവിടെ ഒരു സുരക്ഷാ ജീവനക്കാരന് പോലും ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ ഞങ്ങളെ അവിടെ അനാഥരാക്കി എന്ന് എനിക്ക് പറയാന്‍ കഴിയും.'
सदन में मेरी मां के आंसुओं की बात की गई, मैं इसका जवाब देना चाहती हूं।
— Congress (@INCIndia) July 29, 2025
मेरी मां के आंसू तब गिरे, जब उनके पति को आतंकवादियों ने शहीद किया, जब वे सिर्फ 44 साल की थीं।
आज मैं इस सदन में खड़ी होकर उन 26 लोगों की बात इसलिए कर रही हूं, क्योंकि मैं उनका दर्द जानती हूं और उसे महसूस… pic.twitter.com/C13ymijENG
രാജ്യത്തെ പൗരന്മാരുടെ സുരക്ഷയ്ക്ക് ആരാണ് ഉത്തരവാദിയെന്ന് ഞാന്‍ ചോദിക്കട്ടെ?
? ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലേ?
? ഈ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയല്ലേ?
? ഈ രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയല്ലേ?
? ഈ രാജ്യത്തിന്റെ ദേശീയ സുരക്ഷാ ഏജന്‍സിയല്ലേ?- അവര്‍ തുറന്നടിച്ചു.
मैं पूछना चाहती हूं कि देश के नागरिकों की सुरक्षा की जिम्मेदारी किसकी है?
— Congress (@INCIndia) July 29, 2025
⦁ क्या इस देश के प्रधानमंत्री की नहीं है?
⦁ क्या इस देश के गृह मंत्री की नहीं है?
⦁ क्या इस देश के रक्षा मंत्री की नहीं है?
⦁ क्या इस देश के NSA की नहीं है?
: लोकसभा में कांग्रेस महासचिव व सांसद… pic.twitter.com/ndfHBnVuVm
ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. ഭീകരതക്കെതിരേ ഏതറ്റം വരെയും പോകുന്ന മോദിയുടെ പുതിയ ഇന്ത്യയാണിതെന്ന് രാജ്നാഥ് പറഞ്ഞു. ഓപ്പറേഷന് സിന്ദൂര്‍ വഴി ഇന്ത്യ എല്ലാ രാഷ്ട്രീയ, സൈനിക ലക്ഷ്യങ്ങളും നേടിയെടുത്തു. എന്നാല്‍ ഏതെങ്കിലും സമ്മര്‍ദത്തിനു വഴങ്ങിയാണ് ഓപ്പറേഷന് സിന്ദൂര്‍ നിര്‍ത്തിവച്ചതെന്ന് പറയുന്നത് തികച്ചും അടിസ്ഥാനരഹിതമാണ്. ഇന്ത്യയുടെ എല്ലാ സേനകളുടെയും കൃത്യമായ ഏകോപനത്തിന്റെ മികച്ച ഉദാഹരണമാണ് ഓപ്പറേഷന് സിന്ദൂര്‍ എന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഇന്ന് പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തമാണ്. പാകിസ്ഥാനെതിരായ ആക്രമണം സ്വയം പ്രതിരോധത്തിനായിരുന്നു. അതൊരിക്കലും പ്രകോപനപരമായിരുന്നില്ല. 26 പേരുടെ ജീവന് അപഹരിച്ച പഹല്‍ഗാം ആക്രമണത്തിനു മറുപടി നല്കാന് സായുധ സേനകള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. എല്ലാ വശങ്ങളും ശ്രദ്ധാപൂര്‍വം പഠിച്ച ശേഷമായിരുന്നു ഇന്ത്യന്‍ സൈന്യം ഓപ്പറേഷന് സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാനിലെ സാധാരണക്കാര്‍ക്ക് യാതൊരു അപകടവും ഉണ്ടാകാതിരിക്കാന്‍, ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഇന്ത്യ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചു. ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള പരിശീലകരും ഹാന്‍ഡ്ലര്‍മാരും ഉള്‍പ്പെടെ 100ലധികം ഭീകരരെ ലക്ഷ്യംവച്ചു. ഭീകരരെ അവരുടെ വീടുകളില്‍ എത്തി കൊലപ്പെടുത്തി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് ട്രംപിന്റെ ഇടപെടല്‍ മൂലമാണെന്ന വാദം രാജ്നാഥ് തള്ളി. നമ്മുടെ എത്ര വിമാനങ്ങളെ വെടിവച്ചു വീഴ്ത്തിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചുരുക്കം ചിലര്‍ ചോദിച്ചു.
ഈ ഓപ്പറേഷനില്‍ നമ്മുടെ ധീരരായ സൈനികര്‍ക്ക് ആര്‍ക്കെങ്കിലും പരുക്കേറ്റോയെന്ന് നിങ്ങള്‍ ചോദിക്കുകയാണെങ്കില്‍ ഉത്തരം, ഇല്ലായെന്നാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഏത് പരീക്ഷയിലും, പെന്‍സില്‍ പൊട്ടിയോ പേന നഷ്ടപ്പെട്ടോ എന്നതല്ല, ഫലമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ ഭീകരവാദികളെ പിടികൂടാന്‍ കഴിയാത്തത് ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് രാജ്നാഥിന് മറുപടി നല്‍കിയത്.
അഞ്ചു ഭീകരര്‍ എങ്ങനെ പഹല്‍ഗാമില്‍ എത്തിയെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് ഉപനേതാവ് ഗൗരവ് ഗൊഗോയ് ചോദിച്ചു. കശ്മിരിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുക എന്നതായിരുന്നു ഭീകരരുടെ ഉദ്ദേശ്യം. ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. സര്‍ക്കാരിന് ഭീകരരെ പിടികൂടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയാന്‍ രാജ്യവും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ആളുകളും ആഗ്രഹിക്കുന്നുവെന്നും ഗൊഗോയ് കൂട്ടിച്ചേര്‍ത്തു.
ഭീകരര്‍ക്ക് ആരാണ് അഭയം നല്‍കിയതെന്നും ആരാണ് വിവരങ്ങള്‍ കൈമാറിയതെന്നും അറിയാന്‍ രാജ്യം ആഗ്രഹിക്കുന്നു. ആക്രമണം ഉണ്ടായി ദിവസങ്ങള്‍ക്കു ശേഷവും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഉത്തരമില്ല. സര്‍ക്കാറിന്റ പക്കല്‍ ഡ്രോണുകളും പെഗാസസും സുരക്ഷാ സേനയും ഉണ്ട്. പക്ഷേ നിങ്ങള്‍ക്ക് ഭീകരരെ പിടികൂടാന്‍ കഴിഞ്ഞില്ല. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച ശേഷം ആളുകള്‍ക്ക് കശ്മിരിലേക്ക് പോകാന്‍ കഴിയുമെന്നാണ് നിങ്ങള്‍ പറഞ്ഞത്. എന്നാല്‍ നിരായുധരായ ആളുകള്‍ കൊല്ലപ്പെടുന്നതാണ് കണ്ടത്. ആംബുലന്‍സ് എത്താന്‍ ഒരു മണിക്കൂര്‍ എടുത്തുവെന്നും ഗൊഗോയ് പറഞ്ഞു.
ഇതിന്റെ ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കേണ്ടി വന്നാല്‍ അത് ആഭ്യന്തര മന്ത്രിയാണ് ഏറ്റെടുക്കേണ്ടത്. പഹല്‍ഗാമില്‍ ആക്രമണം നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറേബ്യയിലായിരുന്നുവെന്നും തിരിച്ചെത്തിയ ശേഷം അദ്ദേഹം പഹല്‍ഗാമിലേക്ക് പോവുക പോലും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പകരം തെരഞ്ഞെടുപ്പ് റാലിക്കായി ബിഹാറിലേക്കായിരുന്നു പോയത്. കശ്മിരിലേക്ക് പോയത് ഞങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിയായിരുന്നു. ഓപ്പറേഷന് സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രി ഇപ്പോഴും പറയുന്നതെന്നും അപ്പോള്‍ അത് വിജയകരമാണെന്ന് എങ്ങനെ പറയാനാകുമെന്നും ഗൊഗോയ് ചോദിച്ചു.
പാക്കിസ്ഥാന് മുട്ടുകുത്താന്‍ തയ്യാറായിരുന്നെങ്കില്‍ എന്തിനാണ് ആക്രമണം അവസാനിപ്പിച്ചതെന്ന് പ്രധാനമന്ത്രിയോട് ചോദിക്കുന്നുവെന്നും സഖ്യകക്ഷികളായ രാജ്യങ്ങള്‍ സംഘര്‍ഷത്തില്‍ ഇന്ത്യയെ പിന്തുണച്ചില്ലെന്നും ഗൊഗോയ് പറഞ്ഞു. വ്യാപാര കരാറിലൂടെ ഇന്ത്യ- പാക്ക് യുദ്ധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് യു.എസ് പ്രസിഡന്റ് തുടര്‍ച്ചയായി അവകാശപ്പെടുന്നത്. ഇന്ത്യയുടെ 5-6 യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായും അദ്ദേഹം പറയുന്നു. കോടികള്‍ വിലവരുന്നതാണ് അവ. യഥാര്‍ത്ഥത്തില്‍ എത്ര ജെറ്റുകള്‍ തകര്‍ന്നുവെന്ന് ഞങ്ങള്‍ക്ക് അറിയണം. അന്താരാഷ്ട്ര നാണയ നിധിയുടെ വായ്പ പാക്കിസ്ഥാനു ലഭിക്കുന്നത് തടയാന്‍ ഇന്ത്യയ്ക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും ഗൊഗോയ് ചോദിച്ചു.
ഓപ്പറേഷന് സിന്ദൂരിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ഗൗരവമേറിയതും സത്യസന്ധവുമായ ചര്‍ച്ചവേണമെന്നു കോണ്‍ഗ്രസ് എം.പി മനീഷ് തിവാരി പറഞ്ഞു. എന്തുകൊണ്ടാണ് പഹല്‍ ഗാമില്‍ സര്‍ക്കാര്‍ സുരക്ഷ ഒരുക്കാതിരുന്നതെന്ന് ശിവസേന അംഗം അരവിന്ദ് സാവന്ത് ചോദിച്ചു. ഓപ്പറേഷന് സിന്ദൂരിനിടെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച സമയത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി കല്യാണ്‍ ബാനര്‍ജി ചോദ്യം ചെയ്തു.
എന്‍.സി.പി നേതാവ് സുപ്രിലെ സുലെയും കേന്ദ്രസര്‍ക്കാര്‍ വാദങ്ങളെ തള്ളി. അതേസമയം, ഓപറേഷന് സിന്ദൂരിന് ശേഷമുള്ള സര്‍വകക്ഷി സംഘത്തിന് നേതൃത്വം നല്കാന് പ്രതിപക്ഷ നേതാക്കളെ നിയമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനത്തെ സുപ്രിയ പ്രശംസിച്ചു.
Heated exchanges continued in the Lok Sabha as the Opposition raised concerns over the Pahalgam terror attack and Operation Sindoor. Congress leader Priyanka Gandhi questioned whether the Prime Minister holds responsibility for the safety of Indian citizens.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ
Kerala
• 2 days ago
ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്
National
• 2 days ago
ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം
Football
• 2 days ago
തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്
Kerala
• 2 days ago
ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
Kerala
• 2 days ago.jpeg?w=200&q=75)
ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി
oman
• 2 days ago
ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി; എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Kerala
• 2 days ago
സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം
Kerala
• 2 days ago
സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്
Kerala
• 2 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്
Kerala
• 2 days ago
In-Depth: യുഎഇയിൽ സോഷ്യൽ മീഡിയ പരസ്യത്തിനു നിയന്ത്രണം: പെർമിറ്റ് ആവശ്യമില്ലാത്തവരും ഉണ്ട്, പെർമിറ്റിനു കാലാവധി, ലംഘിച്ചാൽ ശിക്ഷ, പ്രധാന വ്യവസ്ഥകൾ അറിഞ്ഞു പരസ്യം ചെയ്യുക | UAE Advertiser Permit
uae
• 2 days ago
ഓർമ്മകളിൽ വിങ്ങി ഹൃദയഭൂമി
Kerala
• 2 days ago
പാകിസ്താനുമായി കരാർ ഒപ്പിട്ട് യുഎസ്എ; ഒരുനാൾ പാകിസ്താൻ ഇന്ത്യക്ക് എണ്ണ വിൽക്കുമെന്ന് ഡൊണാൾഡ് ട്രംപ്
International
• 2 days ago
വാട്ട്സ്ആപ്പിൽ AI സംയോജനം: മെറ്റയ്ക്കെതിരെ ഇറ്റലിയിൽ ആന്റിട്രസ്റ്റ് അന്വേഷണം
International
• 3 days ago
സ്പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍
oman
• 3 days ago
മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്
Kerala
• 3 days ago
കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു
Kuwait
• 3 days ago
ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു
Kerala
• 3 days ago
ബസിനുള്ളിൽ വിദ്യാർഥിനിക്ക് നേരെ നഗ്നതാ പ്രദർശനം; പ്രതിക്ക് 2 വർഷം കഠിനതടവും 10,000 രൂപ പിഴയും
Kerala
• 3 days ago
ഫലസ്തീൻ രാഷ്ട്ര പദവിക്ക് 15 മാസത്തെ സമയപരിധി നിശ്ചയിച്ച് സഊദിയുടെയും ഫ്രാൻസിന്റെയും നേതൃത്വത്തിലുള്ള സമ്മേളനം
Saudi-arabia
• 3 days ago
വേർതിരിവ് വേണ്ട; എല്ലാ കെ.എസ്.ആർ.ടി.സി. ബസുകളിലും ഇനി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സീറ്റ് അനുവദിക്കണം; ഉത്തരവിറക്കി മനുഷ്യാവകാശ കമ്മീഷൻ
Kerala
• 3 days ago