തുണിത്തരങ്ങളുടെയും ഉത്സവമായി സരസ്
കൊല്ലം: ഓണക്കാല ഷോപ്പിങില്‍ പുതുമയുള്ള വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടസങ്കേതമായി മാറുകയാണ് ആശ്രാമം മൈതാനത്തെ സരസ് മേള.
രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍നിന്നുള്ള വേറിട്ട തുണിത്തരങ്ങളും ഡിസൈനുകളുമാണ് ഇവിടുത്തെ വസ്ത്രവിപണന സ്റ്റാളുകളില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. കര്‍ണാടക, രാജസ്ഥാന്‍, തമിഴ്‌നാട്, ഒറീസ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാള്‍, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള തുണത്തരങ്ങളില്‍ കൂടുതലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ളവയാണ്. കേരളത്തിന്റെ ഖാദി, കൈത്തറി തുണിത്തരങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെ. തമിഴ്‌നാട്ടില്‍ നിന്നുള്ള കാഞ്ചീപുരം സാരി, ചിന്നാല പട്ട്, സുങ്കുടി സാരി, കോട്ടണ്‍ സാരി തുടങ്ങിവയ്ക്ക് 350 രൂപ മുതല്‍ 5000 രൂപ വരെയാണ് നിരക്ക്. ഉത്തര്‍പ്രദേശ് ബനാറസ് സാരിയും ഹാന്‍ഡ് എംബ്രോയ്ഡറി വര്‍ക്കോടു കൂടിവയും 600 രൂപയ്ക്കു മുതല്‍ ലഭ്യമാണ്.
ഗോവന്‍ സാരികള്‍ക്കും ചുരിദാര്‍ മെറ്റീരിയലുകള്‍ക്കും വില 600 രൂപയില്‍ തുടങ്ങുന്നു. മണിപ്പൂരി ലേഡീസ് കുര്‍ത്തി, സാരി, ചുരീദാര്‍, ആന്ധ്രപ്രദേശിന്റെ മംഗളഗിരി, ഗുണ്‍ണ്ടൂര്‍ സാരികള്‍ക്കും നല്ല ഡിമാന്റാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."