HOME
DETAILS

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

  
June 15 2025 | 01:06 AM

Malaparamba Sex Trafficking Case Policemans Passport Seized

കോഴിക്കോട്: മലാപ്പറമ്പിൽ ഫ്‌ളാറ്റ് വാടകയ്ക്കെടുത്ത് സ്ത്രീകളെ എത്തിച്ച് അനാശാസ്യകേന്ദ്രം നടത്തിയ പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു. കേസിലെ പ്രതിയും ഇപ്പോൾ സസ്പെൻഷനിലുള്ളയാളുമായ പൊലിസ് ഡ്രൈവർ കെ. ഷൈജിത്തിന്റെ പാസ്‌പോർട്ടാണ് വീട്ടിൽ നിന്ന് കണ്ടെടുത്തത്. 

കേസിൽ പ്രതിചേർത്തതിനു പിന്നാലെ ഷൈജിത്ത് ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്നാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പാസ്‌പോർട്ട് കണ്ടെടുത്തത്. അതേസമയം കേസിലെ പ്രതിയായ മറ്റൊരു പൊലിസ് ഡ്രൈവർ കെ. ഷനിത്തിന് പാസ്‌പോർട്ടില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ഷനിത്തും ഒളിവിലാണുള്ളത്. പ്രതികൾക്കായി പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 

അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിൽ ഒരാളും കേസിലെ പ്രതിയുമായ അനിമേഷിനെതിരേ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇയാൾ നിലവിൽ വിദേശത്താണുള്ളത്. അതിനാലാണ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുന്നത്. രണ്ടു വർഷത്തിനിടെ പൊലിസുകാരുടെ അക്കൗണ്ടിലേക്ക് അനാശാസ്യ കേന്ദ്രം വഴി 50 ലക്ഷം രൂപയിലേറെ ഇടപാട് നടന്നിട്ടുണ്ടെന്നാണ് പൊലിസ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലിസ് പരിശോധിച്ചുവരുകയാണ്.

Malaparamba Sex Trafficking Case Policemans Passport Seized



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഡാക്കിൽ സൈനിക വാഹനത്തിന് മുകളിൽ പാറ ഇടിഞ്ഞുവീണു; ലെഫ്റ്റനന്റ് കേണൽ ഉൾപ്പെടെ രണ്ട് സൈനികർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

National
  •  5 hours ago
No Image

സ്‌പോണ്‍സറുടെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് രാജ്യം വിടാന്‍ ശ്രമം; ഒമാനില്‍ മൂന്ന് ശ്രീലങ്കന്‍ തൊഴിലാളികള്‍ അറസ്റ്റില്‍

oman
  •  6 hours ago
No Image

മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; ബിജെപി കേരള ഘടകത്തിനെ തള്ളി വിശ്വഹിന്ദു പരിഷത്ത്

Kerala
  •  6 hours ago
No Image

കുവൈത്തില്‍ ഉഷ്ണതരംഗം രൂക്ഷം; താപനില 52 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു

Kuwait
  •  6 hours ago
No Image

ആയൂരിൽ 21കാരിയെ ആൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ചടയമംഗലം പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  6 hours ago
No Image

പത്തനംതിട്ടയിൽ തെരുവ് നായ ആക്രമണം; ട്യൂഷന് പോയ പത്താം ക്ലാസുകാരിയടക്കം അ‍ഞ്ചുപേർക്ക് കടിയേറ്റു

Kerala
  •  6 hours ago
No Image

വ്യാജ പരസ്യങ്ങള്‍ കൊണ്ട് പൊറുതിമുട്ടി എമിറേറ്റ്‌സ്; സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിര്‍ത്തിവെച്ചു

uae
  •  7 hours ago
No Image

ഇത്തവണ 'ഡോഗേഷ് ബാബു'; ബിഹാറില്‍ വീണ്ടും നായക്കായി റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ

Kerala
  •  7 hours ago
No Image

ട്രംപിന്റെ 25% തീരുവ: ഇന്ത്യയുടെ പ്രതികരണം, 'പ്രത്യാഘാതങ്ങൾ പഠിക്കുന്നു, ദേശീയ താൽപ്പര്യം സംരക്ഷിക്കും'

National
  •  7 hours ago
No Image

ദിര്‍ഹമിനെതിരെ 24 ലേക്ക് കുതിച്ച് ഇന്ത്യന്‍ രൂപ; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കാന്‍ ഇതിലും മികച്ച അവസരമില്ല

uae
  •  7 hours ago