HOME
DETAILS

ഗസ്സയില്‍ വെടിനിര്‍ത്തല്‍ വേണമെന്നാവശ്യപ്പടുന്ന പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ; അങ്ങേയറ്റം ലജ്ജാകരമെന്ന് പ്രിയങ്കാഗാന്ധി | Priyanka Gandhi on Gaza Ceasefire

  
Web Desk
June 14 2025 | 09:06 AM

India abstaining from UN motion on Gaza shameful Priyanka Gandhi

യുനൈറ്റഡ്നാഷന്‍സ്/ ന്യൂഡല്‍ഹി: കഴിഞ്ഞ 21 മാസത്തോളമായി ഗസ്സയില്‍ ഇസ്‌റാഈല്‍ കൂട്ടക്കുരുതി തുടരുന്നതിനിടെ, എത്രയും വേഗം വെടിനിര്‍ത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പ്രമേയം പാസ്സാക്കി. ഗസ്സയില്‍ അടിയന്തര വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും വലിയ തോതില്‍ മാനുഷിക സഹായം ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം വ്യാഴാഴ്ച രാത്രി ചേര്‍ന്ന പൊതുസഭ പാസാക്കി. പ്രമേയത്തെ 149 രാജ്യങ്ങള്‍ പിന്തുണച്ചു. യു.എസും ഇസ്‌റാഈലും എതിര്‍ത്തപ്പോള്‍ ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. 

എല്ലാ കക്ഷികളും ബഹുമാനിക്കേണ്ട അടിയന്തര, നിരുപാധികവും സ്ഥിരവുമായ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്നുവെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. അര്‍ജന്റീന, ഫിജി, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പപുവ ന്യൂഗിനിയ, പരാഗ്വ, ടോംഗ, തുവാലി എന്നീ 12 രാജ്യങ്ങളാണ് വെടിനിര്‍ത്തല്‍ പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യയെക്കൂടാതെ അല്‍ബേനിയ, കാമറൂണ്‍, ചെക്ക് റിപബ്ലിക്, ഇക്വഡോര്‍, മലാവി, ജോര്‍ജിയ, പനാമ, റുമാനിയ, ദക്ഷിണ സുദാന്‍, സ്ലൊവാക്യ തുടങ്ങിയ 19 രാജ്യങ്ങളാണ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നത്. 

യുദ്ധത്തിന്റെ മാര്‍ഗമായി സാധാരണക്കാരെ പട്ടിണിയിലാക്കുന്നതിനെയും മാനുഷിക സഹായം നിയമവിരുദ്ധമായി നിഷേധിക്കുന്നതിനെയും പ്രമേയം ശക്തമായി അപലപിച്ചു. ദുരിതാശ്വാസ വസ്തുക്കള്‍ വിതരണംചെയ്യുന്നതിനെ മനഃപൂര്‍വ്വം തടസ്സപ്പെടുത്തുന്നത് ഉള്‍പ്പെടെ, ഗസ്സ മുനമ്പിലെ സാധാരണക്കാരുടെ നിലനില്‍പ്പിന് അനിവാര്യമായ വസ്തുക്കള്‍ തടയരുതെന്നും പ്രമേയം ഇസ്‌റാഈലിനോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമപ്രകാരം മാനുഷിക സഹായം ആവശ്യമുള്ള എല്ലാ ജനങ്ങളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇസ്‌റാഈല്‍ ബാധ്യസ്ഥനാണെന്ന് പ്രമേയം ഓര്‍മിപ്പിച്ചു. 

അധിനിവേശ ശക്തിയായ ഇസ്‌റാഈല്‍ ഉപരോധം ഉടന്‍ അവസാനിപ്പിക്കണം. എല്ലാ അതിര്‍ത്തികളും തുറക്കണം. ഗസ്സയിലെ എല്ലാ സാധാരണക്കാര്‍ക്കും ഉടന്‍ അടിയന്തര ഭക്ഷ്യ, വൈദ്യ സഹായം അടക്കമുള്ളവ എത്തുന്നുവെന്ന് ഉറപ്പാക്കണം, ഇക്കാര്യത്തില്‍ എല്ലാ യു.എന്‍ അംഗരാജ്യങ്ങളും വ്യക്തിപരമായും കൂട്ടായും സ്വന്തം കടമകള്‍ ഇസ്‌റാഈല്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

അതേസമയം, ഗസ്സയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിക്കാതെ വിട്ടുനിന്ന ഇന്ത്യയുടെ നടപടിയെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി വിമര്‍ശിച്ചു. ഗസ്സയില്‍ സിവിലിയന്മാരുടെ സംരക്ഷണത്തിനും നിയമപരവും മാനുഷികവുമായ കടമകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തില്‍ നിന്ന് നമ്മുടെ സര്‍ക്കാര്‍ വിട്ടുനില്‍ക്കുന്നത് ലജ്ജാകരവും നിരാശാജനകവുമാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയാണ് പ്രിയങ്ക നിലപാട് വ്യക്തമാക്കിയത്.  

 


പ്രിയങ്കയുടെ വാക്കുകള്‍: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60,000 പേര്‍ ഇതിനകം കൊല്ലപ്പെട്ടു. ഒരു ജനത മുഴുവന്‍ തടവിലാക്കപ്പെടുകയും പട്ടിണി കിടക്കുകയും ചെയ്യുന്നു. എന്നിട്ടുപോലും നമ്മള്‍ ഒരു നിലപാട് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നു. ഇത് നമ്മുടെ കൊളോണിയല്‍ വിരുദ്ധ പാരമ്പര്യത്തില്‍നിന്നുള്ള വ്രതിചലനമാണ്. വാസ്തവത്തില്‍ നെതന്യാഹു ഒരു രാഷ്ട്രത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുമ്പോള്‍ നമ്മള്‍ നിശബ്ദത പാലിക്കുക മാത്രമല്ല, അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇറാനെ ആക്രമിക്കുകയും അതിന്റെ നേതൃത്വത്തെ കൊലപ്പെടുത്തുകയും ചെയ്യുമ്പോള്‍ നമ്മള്‍ ആഹ്ലാദിക്കുകയും കൂടിയാണ് ചെയ്യുന്നത്. ഇറാന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനവും എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും പൂര്‍ണ്ണമായ ലംഘനവുമാണ്.

ഒരു രാഷ്ട്രമെന്ന നിലയില്‍ സമാധാനത്തിലും മാനവികതയിലും അധിഷ്ഠിതമായ അന്താരാഷ്ട്ര വേദിക്ക് വഴിയൊരുക്കിയ നമ്മുടെ ഭരണഘടനയുടെ തത്വങ്ങളും നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങളും നമുക്ക് എങ്ങനെ ഉപേക്ഷിക്കാന്‍ കഴിയും?
യു.എന്നില്‍ ഇന്ത്യ സ്വീകരിച്ച നിലപാടിന് ഒരു ന്യായീകരണവുമില്ല.
നീതിയെ സംരക്ഷിക്കാന്‍ യഥാര്‍ത്ഥ ആഗോള നേതൃത്വത്തിന് ധൈര്യം ആവശ്യമാണ്. മുന്‍കാലങ്ങളില്‍ ഇന്ത്യ ഈ ധൈര്യം നിരന്തരം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ കൂടുതല്‍ ഭിന്നതകള്‍ നിറഞ്ഞ ഒരു ലോകത്ത്, മനുഷ്യത്വത്തിനുവേണ്ടിയുള്ള നമ്മുടെ ശബ്ദം വീണ്ടെടുക്കുകയും സത്യത്തിനും അഹിംസയ്ക്കും വേണ്ടി നിര്‍ഭയമായി നിലകൊള്ളുകയും വേണം- പ്രിയങ്ക ട്വീറ്റ്‌ചെയ്തു.

617 ദിവസം; 55,104 മരണം

ഗസ്സ: 617 ദിവസം നീണ്ട ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 55,104 ആയി. 127,394 പേര്‍ക്ക് പരുക്കേറ്റു. 11,000 ലേറെ പേരെ കാണാതായി. കാണാതായാവവര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇറാനെ ലക്ഷ്യംവച്ച് വന്‍ ആക്രമണപരമ്പര തന്നെ നടത്തിയ ഇന്നലെയും ഇസ്‌റാഈല്‍ ഗസ്സയെ വെറുതെവിട്ടില്ല. ഗസ്സയിലെ വ്യത്യസ്ത സ്ഥലങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി വഫാ ന്യൂസ് റിപ്പോര്‍ട്ട്‌ചെയ്തു.

Congress General Secretary Priyanka Gandhi criticized India's decision to abstain from supporting the resolution calling for a ceasefire in Gaza.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും

Kuwait
  •  13 hours ago
No Image

ബി.ജെ.പി നേതൃത്വം കുരുക്കിൽ; സംസ്ഥാന അധ്യക്ഷനെതിരേ വാളെടുത്ത് സംഘ്പരിവാർ

Kerala
  •  13 hours ago
No Image

ധര്‍മസ്ഥല: ആദ്യം കുഴിച്ചിടത്ത് നിന്ന് ചുവപ്പു നിറമുള്ള ജീര്‍ണിച്ച ബ്ലൗസ്, പാന്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ് കണ്ടെത്തിയതായി അഭിഭാഷകന്‍

National
  •  14 hours ago
No Image

ചരിത്രനേട്ടത്തിലേക്ക് അടുത്ത് മെസി; പുതിയ ടൂർണമെന്റിൽ ഇന്റർ മയാമിക്ക് മിന്നും തുടക്കം 

Football
  •  14 hours ago
No Image

തിരുവനന്തപുരത്ത് സ്മാര്‍ട്ട് സിറ്റിയിലെ കാമറകള്‍ക്ക് ഗുണനിലവാരമില്ലെന്ന് പൊലിസ്; 50 ശതമാനം കാമറകള്‍ക്കും കൃത്യതയില്ലെന്നും റിപോര്‍ട്ട്

Kerala
  •  14 hours ago
No Image

ജയിൽ വകുപ്പിൽ അഴിച്ചുപണി: ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

Kerala
  •  14 hours ago
No Image

ഒമാനിൽ ഡിജിറ്റൽ ടാക്സ് സ്റ്റാമ്പ് മൂന്നാം ഘട്ടം നടപ്പിലാക്കുന്നത് നവംബറിലേക്ക് നീട്ടി

oman
  •  14 hours ago
No Image

ജയില്‍ വകുപ്പില്‍ വന്‍ അഴിച്ചുപണി;  എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala
  •  14 hours ago
No Image

സുരേഷ് കുറുപ്പിനെ ലക്ഷ്യമിട്ട് കോൺഗ്രസ്; ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്വതന്ത്രനാക്കാൻ നീക്കം

Kerala
  •  14 hours ago
No Image

സയനൈഡ് സാന്നിധ്യം; അധ്യാപികയുടെ മരണത്തിലെ ദുരൂഹത തീർക്കാൻ മകന് നാർക്കോ അനാലിസിസ്

Kerala
  •  15 hours ago