HOME
DETAILS

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

  
Ajay
June 18 2025 | 16:06 PM

Pangil Ustad Memorial Muallim Service Award goes to Wakode Moideenkutty Faizi

മലപ്പുറം: സമസ്ത സ്ഥാപകനേതാവ്  പാങ്ങില്‍ അഹ്മദ് കുട്ടി മുസ് ലിയാര്‍ സ്മാരക മുഅല്ലിം സേവന അവാര്‍ഡിന് സമസ്ത മുശാവറ അംഗവും സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റുമായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയെ തെരഞ്ഞെടുത്തു. ദുബായ് എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കമ്മിറ്റിയാണ് അവാര്‍ഡ് നല്‍കുന്നത്.ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്‌കാരം ഈമാസം 22ന് രാവിലെ പത്തിന് പാങ്ങില്‍ ഉസ്താദ് ഉറൂസില്‍ വെച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ സമ്മാനിക്കും.

1949ല്‍ കരുവാരക്കുണ്ട് വാക്കോട് മണ്ടായി അബൂബക്കര്‍- ഫാത്വിമ ദമ്പതികളുടെ പുത്രനായി ജനിച്ച ഫൈസി അമാനത്ത് കോയണ്ണി മുസ് ലിയാര്‍, കെ.ടി മാനു മുസ്ലിയാര്‍,കെ.സി ജമാലുദ്ദീന്‍ മുസ് ലിയാര്‍ എന്നിവരുടെ ദര്‍സുകളില്‍ പഠനം നടത്തി ജാമിഅ നൂരിയ്യയില്‍ നിന്ന് ഉപരി പഠനം നേടി.ജാമിഅയില്‍ നിന്ന് ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ് ലിയാര്‍,കോട്ടുമല അബൂബക്കര്‍ മുസ് ലിയാര്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ചു.1973ല്‍ ഫൈസിയായി.  തുടര്‍ന്ന്  അന്‍പത് വര്‍ഷത്തിലേറെ വിവിധ ദര്‍സുകളില്‍ മുദരിസായി സേവനം ചെയ്തു.പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,എം.ടി അബ്ദുല്ല മുസ് ലിയാര്‍ തുടങ്ങിയ പ്രമുഖര്‍ ജാമിഅയിലെ സതീര്‍ഥ്യരാണ്. സുന്നീ സാഹിത്യ രംഗത്തും ശ്രദ്ധേയനായ ഫൈസി സുന്നീ ടൈംസിലൂടെയാണ് രചനാ,മാധ്യമരംഗത്ത് പ്രാരംഭം കുറിച്ചത്.പിന്നീട് ഫിര്‍ദൗസ് മാസിക,ഹിക്മത്ത് വാരികയിലും പത്രാധിപ സമിതി അംഗമായി.നിലവില്‍ സുന്നീ അഫ്കാര്‍ വാരിക പത്രാധിപ സമിതി അംഗം,അല്‍ മുഅല്ലിം മാസിക ചീഫ് എഡിറ്റര്‍ എന്നീ മേഖലയില്‍ സേവനം ചെയ്യുന്നു. അസ്സനാഉല്‍ അലീ ഫീ മനാഖിബി ശൈഖ് അലില്‍ ഹസനില്‍വലീ മൗലീദ് ഗ്രന്ഥവും പതിനാറ് മലയാള പുസ്തകങ്ങളും രചിച്ചു.സമസ്ത തൊണ്ണൂറാം വാര്‍ഷിക സ്മരണിക ഉള്‍പ്പടെ നിരവധി സുവനീറുകളുടേയും സ്മാരക ഗ്രന്ഥങ്ങളുടേയും എഡിറ്ററാണ്. മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങള്‍ അവാര്‍ഡ്, പി.പി മുഹമ്മദ് ഫൈസി സ്മാരക അവാര്‍ഡ് എന്നിവ നേടി.

സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം,അക്കാദമിക് കൗണ്‍സില്‍ അംഗം,ബുക്ക് ഡിപ്പോ കമ്മിറ്റി അംഗം,പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രവര്‍ത്തകസമിതി അംഗം,ജാമിഅ നൂരിയ്യ പരീക്ഷാബോര്‍ഡ് മെംബര്‍,കരുവാരക്കുണ്ട് ദാറുന്നജാത്ത് വര്‍ക്കിംങ് സെക്രട്ടറി,വാക്കോട് മഹല്ല് പ്രസിഡന്റ്,ഖാദിമുല്‍ ഇസ് ലാം മദ്‌റസ പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനം ചെയ്യുന്നു. 2016 മുതല്‍ സമസ്ത കേന്ദ്ര മുശാവറയില്‍ അംഗമായ വാക്കോട് 2020 ല്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറിയും ഈവര്‍ഷം പ്രസിഡന്റും മുഅല്ലിം ക്ഷേമനിധി ചെയര്‍മാനുമായി തെരഞ്ഞെടുക്കപ്പെട്ടു.

പുരസ്‌കാര നിര്‍ണ്ണയ യോഗത്തില്‍ ദുബൈ എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് പ്രസിഡന്റ് അലി ഫൈസി മണ്ണാര്‍ക്കാട് , ജനറല്‍ സെക്രട്ടറി മുഹമ്മദ് സഈദ് തളിപ്പറമ്പ്, ട്രഷറര്‍ കബീര്‍ അസ്അദി,സെക്രട്ടറിമാരായ സലാം വെട്ടത്തൂര്‍, ഖാസിം പട്ടിക്കാട്, ഷാനിഫ് ബാഖവി, ഉസ്മാന്‍ പറമ്പത്ത്, റഫീഖ് പുളിങ്ങോം, ബഷീര്‍ മാന്നാനി, ഷാദ് കോഴിക്കോട്,  അന്‍വറുള്ള ഹുദവി, ഫത്ഹുല്ല യമാനി,  അനസ് ഹാജി, മുഹമ്മദ് റാഫി,  മുസമ്മല്‍ വാഫി,സര്‍ഫ്രാസ്, ശമീര്‍ ഓഞ്ചിയം,സുബൈര്‍ മാങ്ങാട്,  സുധീര്‍ കൈപമംഗലം  എന്നിവര്‍  പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  2 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  2 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  2 days ago