പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ
പശ്ചിമേഷ്യയിലെ സമീപകാല സംഭവങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തി യുഎഇ. വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ ഒ.ഒ. ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും. ഫോണ്‍കോളിലൂടെ ആയിരുന്നു ഇരുവരും ചര്‍ച്ച നടത്തിയത്. എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Abdullah bin Zayed, Indian External Affairs Minister discuss regional developments#WamNews https://t.co/Rb5qwKveQE pic.twitter.com/toH8mQtDNw
— WAM English (@WAMNEWS_ENG) June 16, 2025
ഇസ്‌റാഈലിന്റെ ഇറാനെതിരായ സൈനിക നടപടികളെക്കുറിച്ച് സംസാരിച്ച ഇരുവരും മേഖലയില്‍ സംഘര്‍ഷം വര്‍ധിക്കാതിരിക്കാനും, പിരിമുറുക്കം കുറയ്ക്കാനുമുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ വിലയിരുത്തി.
നിലവിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനും, പ്രാദേശികവും അന്തര്‍ദേശീയവുമായ സമാധാനവും സുരക്ഷയും വളര്‍ത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്‌ക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും എടുത്തുപറഞ്ഞു.
UAE Foreign Minister and Deputy Prime Minister Sheikh Abdullah bin Zayed Al Nahyan held a phone call with Indian External Affairs Minister Dr. S. Jaishankar to discuss recent events in West Asia. The conversation was reported by the Emirates News Agency.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."