HOME
DETAILS

ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം

  
Abishek
June 18 2025 | 14:06 PM

Dubai Crown Prince Approves Dubai Orchestra to Boost UAEs Cultural Presence Globally

ദുബൈ: ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, യുഎഇയുടെ കലയും സംസ്‌കാരവും ആഗോളതലത്തില്‍ ശക്തിപ്പെടുത്തുന്നതിനായി 'ദുബൈ ഓര്‍ക്കസ്ട്ര' എന്ന സുപ്രധാന സാംസ്‌കാരിക പദ്ധതിക്ക് അംഗീകാരം നല്‍കി.

ദുബൈ കള്‍ച്ചര്‍ നേതൃത്വം നല്‍കുന്ന ഈ ദുബൈ ഓര്‍ക്കസ്ട്ര, പൊതുസ്വകാര്യ മേഖലകളുടെ സഹകരണത്തോടെയാണ് ആരംഭിച്ചിരിക്കുന്നത്. ആഗോള കലാവേദികളില്‍ ദുബൈയുടെ സാന്നിധ്യം പ്രകടമാക്കുന്നതിനും, സാംസ്‌കാരികവും മാനുഷികവുമായ സര്‍ഗാത്മകതയുടെ സന്ദേശം പുതുതലമുറകള്‍ക്ക് കൈമാറാന്‍ കഴിവുള്ളവരെ വളര്‍ത്തിയെടുക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

പ്രാദേശിക സംഗീത മേഖലയെ മുന്നോട്ടു നയിക്കുന്നതിനും, എമിറാത്തി പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനും, ഈ ഓര്‍ക്കസ്ട്ര പദ്ധതി ലക്ഷ്യമിടുന്നു. കൂടാതെ, 2025ഓടെ ദുബൈയെ സര്‍ഗാത്മകതയുടെ ആഗോള കേന്ദ്രമായി ഉറപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദുബൈ ക്രിയേറ്റീവ് എക്കണോമി സ്ട്രാറ്റജിയെയും ദുബൈ സോഷ്യല്‍ അജണ്ട 33നെയും ഈ പദ്ധതി പിന്തുണയ്ക്കുന്നു.

രാജ്യത്തിന്റെ കലാമേഖലയെ പ്രചോദിപ്പിക്കാനും പുതുജീവന്‍ നല്‍കാനും ഉദ്ദേശിക്കുന്ന ഈ ഓര്‍ക്കസ്ട്ര, യുവജനങ്ങള്‍ക്കായുള്ള പ്രോഗ്രാമുകള്‍, കമ്മയൂണിറ്റി സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം എന്നിവ ഉള്‍പ്പെടെ നിരവധി സംരംഭങ്ങള്‍ ആരംഭിക്കും.

Sheikh Hamdan bin Mohammed bin Rashid Al Maktoum, Crown Prince of Dubai, UAE Deputy Prime Minister, Minister of Defence, and Chairman of the Executive Council, has approved the 'Dubai Orchestra,' a significant cultural project aimed at strengthening the UAE's art and culture on a global stage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ 

Kerala
  •  4 days ago
No Image

കർണാടകയിൽ വിവാഹാഭ്യർത്ഥന നിരസിച്ച വൈരാ​ഗ്യത്തിൽ 18 കാരിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് പ്രതി

latest
  •  4 days ago
No Image

2022ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൃത്രിമം കാണിച്ചെന്ന് അഖിലേഷ് യാദവ്; 18,000 വോട്ടര്‍മാരുടെ പേരുകളാണ് വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്

National
  •  4 days ago
No Image

ചാലക്കുടി പുഴയിലേക്കു നാട്ടുകാര്‍ നോക്കിനില്‍ക്കേ ചാടിയ ചിത്രകാരന്റെ മൃതദേഹം കണ്ടെടുത്തു 

Kerala
  •  4 days ago
No Image

രണ്ട് മാസത്തിനുള്ളില്‍ 6,300 പ്രവാസികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അകത്ത് എഐഎസ്എഫ്, പുറത്ത് ഡിവൈഎഫ്ഐ; യുദ്ധാന്തരീക്ഷത്തിൽ കേരളാ സർവകാലാശാല; ജലപീരങ്കി ഉപയോഗിച്ച് പൊലിസ്

Kerala
  •  4 days ago
No Image

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിയമം ബാധകമല്ലെന്ന് കുവൈത്ത് മാന്‍പവര്‍ അതോറിറ്റി

Kuwait
  •  4 days ago
No Image

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കും

Kerala
  •  4 days ago
No Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തി

Kerala
  •  4 days ago
No Image

യുഎഇ ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത; ഉത്തരവാദിത്തം ഏറ്റെടുത്ത് റയാദ് ഗ്രൂപ്പ്

uae
  •  4 days ago