HOME
DETAILS

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി

  
Abishek
June 18 2025 | 12:06 PM

Kuwait Announces Public Holiday for Hijri New Year on June 26

യുഎഇ: ഹിജ്‌റ വര്‍ഷാരംഭത്തിന്റെ (ചാന്ദ്ര കലണ്ടര്‍) ഭാഗമായി ജൂണ്‍ 26 (വ്യാഴാഴ്ച) പൊതുമേഖലയ്ക്ക് ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചതായി കുവൈത്ത് ന്യൂസ് ഏജന്‍സി (KUNA) റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ എല്ലാ മന്ത്രാലയങ്ങളും, സര്‍ക്കാര്‍ സ്ഥാപനങ്ങളും, പൊതു സ്ഥാപനങ്ങളും ജൂണ്‍ 26 ന് അവധി ആചരിക്കും. അവധിക്കു ശേഷം ജൂണ്‍ 29 ഞായറാഴ്ച മുതല്‍ സാധാരണ ജോലി സമയം പുനരാരംഭിക്കും. 

പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അല്‍അഹ്മദ് അല്‍സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയുടെ പതിവ് പ്രതിവാര യോഗത്തിലാണ് ഈ തീരുമാനം. ഇസ്‌ലാമിക പുതുവത്സരാഘോഷ വേളയില്‍ അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍അഹ്മദ് അല്‍ജാബര്‍ അല്‍സബാഹ്, കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ഹമദ് അല്‍സബാഹ്, കുവൈത്ത് ജനത എന്നിവര്‍ക്ക് മന്ത്രിസഭ ആശംസകള്‍ അറിയിച്ചു.

ഹിജ്‌റ വര്‍ഷാരംഭം അഥവാ ഇസ്‌ലാമിക പുതുവത്സരം

എഡി 622ല്‍ പ്രവാചകന്‍ മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് ഹിജ്‌റ (കുടിയേറ്റം) നടത്തിയതിന്റെ ഓര്‍മയ്ക്കായാണ് ഹിജ്‌റ വര്‍ഷാരംഭം അഥവാ ഇസ്‌ലാമിക പുതുവത്സരം. ഇത് ഇസ്‌ലാമിക ചാന്ദ്ര കലണ്ടറിന്റെ തുടക്കം കുറിക്കുന്നു. ഈദുല്‍ ഫിത്തര്‍, ഈദുല്‍ അദ്ഹ പോലെ വലിയ രീതിയിലുള്ള ആഘോഷങ്ങളോടെ ഇത് ആചരിക്കാറില്ലെങ്കിലും, ഇസ്‌ലാമിക ലോകത്ത് പ്രധാനപ്പെട്ട ദിനമാണിത്. അതേസമയം, അറബ് രാജ്യങ്ങളില്‍ ഇത് പൊതു അവധിയായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

The Kuwaiti government has declared June 26 as a public holiday to commemorate the Islamic New Year, also known as Hijri New Year. This day marks the beginning of the new Islamic lunar calendar year and is observed by all ministries, government bodies, and public institutions in Kuwait. Regular working hours will resume on Sunday, June 29 ¹ ².



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മിച്ചൽ സ്റ്റാർക്ക് 100 നോട്ട് ഔട്ട്; ഇതുപോലൊരു സെഞ്ച്വറി ചരിത്രത്തിൽ മൂന്നാം തവണ

Cricket
  •  14 hours ago
No Image

തൊഴിലന്വേഷകർക്ക് സുവർണാവസരം; എമിറേറ്റ്സിൽ ക്യാബിൻ ക്രൂ റിക്രൂട്ട്മെന്റ്; ഇപ്പോൾ അപേക്ഷിക്കാം

uae
  •  14 hours ago
No Image

ഷാർജ ട്രാഫിക് പിഴ ഇളവ്: പിഴ ഇളവ് ലഭിക്കാത്ത കുറ്റകൃത്യങ്ങൾ അറിയാം

uae
  •  14 hours ago
No Image

തുടർച്ചയായ സംഘർഷങ്ങൾക്ക് പിന്നാലെ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം

Kerala
  •  14 hours ago
No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  15 hours ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  15 hours ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  16 hours ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  16 hours ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  17 hours ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  17 hours ago