ദേശീയ അധ്യാപകദിനം ആദരം പകര്‍ന്ന് വിദ്യാര്‍ഥിസമൂഹം
എടപ്പാള്‍: അധ്യാപക ദിനത്തോടനുബന്ധിച്ച് കടകശ്ശേരി ഐഡിയല്‍ ക്യാംപസില്‍ നടന്ന പരിപാടിയില്‍ സ്മാര്‍ട്ട് ബോര്‍ഡ് ഉപയോഗിച്ച് കുട്ടികള്‍ ക്ലാസെടുത്തു. മുതിര്‍ന്ന അധ്യാപകരെ ആദരിക്കല്‍, സ്‌പെഷ്യല്‍ അസംബ്ലി, ചിത്രരചന, സെമിനാര്‍ തുടങ്ങിയവ നടന്നു. അക്കാദമിക് ഡയറക്ടര്‍ മജീദ് ഐഡിയല്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ പ്രിന്‍സിപ്പല്‍ വി.ടി ജോസഫ് അധ്യക്ഷനായി. ചിത്ര ഹരിദാസ്, പ്രിയ അരവിന്ദ്, സുപ്രിയ ഉണ്ണികൃഷ്ണന്‍, ബിന്ദു പ്രകാശ്, ലീനാ പ്രേം, കെ. ഉഷ, പി.വി സിന്ധു, പ്രവീണരാജ സംസാരിച്ചു.
എടപ്പാള്‍: അധ്യാപകദിനം വിവിധ പരിപാടികളോടെ വിദ്യാലയങ്ങളിലും ക്ലബുകളിലും ആഘോഷിച്ചു. പൊല്‍പ്പാക്കര പ്രിയദര്‍ശിനി യൂത്ത് കള്‍ച്ചറല്‍ അസോസിയേഷന്‍ പൊല്‍പ്പാക്കര പ്രദേശത്തെ വിരമിച്ച അദ്യാപകരെ ആദരിച്ചു. പള്ളശ്ശേരി ശ്രീനിവാസ് മാസ്റ്റര്‍, മഞ്ഞക്കാട്ട് രാമകൃഷ്ണന്‍ മാസ്റ്റര്‍, സുലോചന ടീച്ചര്‍, ജയടീച്ചര്‍, വിജയലക്ഷ്മി ടീച്ചര്‍ തുടങ്ങിയ അധ്യാപകരെയാണ് ആദരിച്ചത്. ഭാരവാഹികളായ സജയ് പൊല്‍പ്പാക്കര, പി.പി സുജിത്ത്, സുദേവ്, എ.വി അക്ഷയ്, ശ്യാംജിത്ത്, പ്രസാദ് പങ്കെടുത്തു.
ചങ്ങരംകുളം: പെരുമുക്ക് ബി.ടി.എം.യു.പി സ്‌കൂളില്‍ അധ്യാപിക ദിനവും ഒണാഘോഷങ്ങളുടെ ഉദ്ഘാടനവും നടന്നു. പി.ടി.എ പ്രസിഡന്റ് ആലങ്കോട് സുരേഷ് അധ്യക്ഷനായി. അധ്യാപകദിനാഘോഷം പെരുമ്പടപ്പ് ബ്ലോക്ക് വിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ അനിതാ ദിനേശനും ഓണാഘോഷങ്ങളുടെ ഉദ്ഘാടനം വാര്‍ഡ് അംഗം ആരിഫാനാസറും നിര്‍വഹിച്ചു. സ്‌കൂളില്‍ നിന്നു വിരമിച്ച 14 അധ്യാപികമാരെ മാനേജര്‍ മൂസ്സകുട്ടി പൊന്നാട അണിയിച്ചു ആദരിച്ചു. ബാലകവി മുരളി കൊല്ലത്ത് മുഖ്യാഥിതിയായിരുന്നു. കെ അനസ്, രാജന്‍ മാസ്റ്റര്‍, റീജാ മേരി, പി ഫാസില്‍, വിജയലക്ഷ്മി, മീനാക്ഷി കുട്ടി, ഉമ്മര്‍ മാസ്റ്റര്‍, ദിവാകരന്‍ നായര്‍ സംസാരിച്ചു.
എടപ്പാള്‍: അയിലക്കാട് ക്യാംപ് ആന്‍ഡ് എം സ്‌കൂള്‍ ഓഫ് ലൈഫ് 'ഗുരുവിന്റെ തണലില്‍' പരിപാടി സംഘടിപ്പിച്ചു. എല്ലാ അധ്യാപകര്‍ക്കും കുട്ടികള്‍ സമ്മാനങ്ങള്‍ നല്‍കി.
വിദ്യാര്‍ഥികള്‍ ആശംസാ കാര്‍ഡുകളയച്ചു
പുത്തനത്താണി: ചേരൂരാല്‍ ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അധ്യാപകദിനമാചരിച്ചത് അധ്യാപകര്‍ക്ക് ആശംസാകാര്‍ഡുകളയച്ച്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ നേതൃത്വത്തില്‍ ദേശീയ അധ്യാപകദിനത്തിന്റെ ഭാഗമായി കുട്ടികള്‍ തന്നെ തയാറാക്കിയ ആശംസാകാര്‍ഡുകളാണ് തപാല്‍ വഴി അയച്ചത്.
അധ്യാപകരായ മയ്യേരി യൂനുസ്, സുലൈമാന്‍, വിദ്യാര്‍ഥികളായ അമല്‍ആസിഫ്, ഗസരിയ നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."